ബെംഗളുരു; ക്രിക്കറ്റ് ബെറ്റിംങ് റാക്കറ്റിലെ 3 പേർ അറസ്റ്റിലായി. മൊബൈൽ ആപ്പ് വഴിയാണ് ഇവർ ക്രിക്കറ്റ് വാതുവെപ്പ് നടത്തി വന്നത്. ജെപി നഗർ സ്വദേശി ബാലചന്ദ്രൻ (30), ഹൊറമാവ് സ്വദേശി രവികുമാർ (28(, പി ചേതൻ (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറും, ബൈക്കും, 59,000 രൂപ എന്നിവയടക്കം 10 ലക്ഷത്തിലധികം വരുന്ന രൂപയുടെ വസ്തുവകകളാണ് പിടിച്ചെടുത്തത്. ഹൊസൂർ മെയിൻ റോഡിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. പോലീസ് വേഷം മാറി മഫ്തിയിലെത്തി ഐപിഎൽ മത്സരം നടക്കുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെല്ലാവരും…
Read MoreAuthor: News Team
കൈപൊള്ളിച്ച് പച്ചക്കറി വില; കുത്തനെ ഉയരുന്നു
ബെംഗളുരു; വീണ്ടും പച്ചക്കറി വില ബെംഗളുരുവിൽ കുത്തനെ ഉയരുന്നു, കനത്ത മഴയിൽ കൃഷിക്ക് നേരിട്ട തിരിച്ചടിയാണ് വില ഉയരാൻ കാരണം. തക്കാളിയുടെ വില കുത്തനെ ഉയർന്ന രീതിയിൽ സവാളയുടെ വിലയും ഉയരുകയാണ്. 20 രൂപയോളം മാത്രം ഉണ്ടായിരുന്ന തക്കാളിയുടെ വിലയടക്കം ഇപ്പോൾ 60 രൂപയായി ഉയർന്നിരുന്നു. കൂടാതെ തക്കാളി ഏറെയും ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് ഏറെ കുറഞ്ഞതാണ് തക്കാളി വില കുതിച്ചുയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. 25-30 രൂപ ഉണ്ടായിരുന്ന സവാളയുടെ വില 40-50 ആയി ഉയർന്നു, സർക്കാരിന്റെ…
Read Moreകോടതി വളപ്പിലെ സ്ഫോടനം; അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചു
ബെംഗളുരു; കോടതി വളപ്പിലെ സ്ഫോടനത്തിൽ പ്രതികൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. മൈസൂരു സിറ്റി സിവിൽ കോടതി പരിസരത്തുണ്ടായ ബോംബ് സ്ഫോടന കേസിലാണ് അൽഖായിദയുമായി ബന്ധമുള്ള മൂന്ന് പ്രതികൾക്ക് തടവുശിക്ഷ വിധിച്ചത്. നൈനാർ അബ്ബാസ് അലി എന്ന അപ്പാസ് അലി, സാംസൻ കരിം രാജ, ദാവൂദ് എന്നീ മധുര സ്വദേശികൾക്കാണ് ശിക്ഷ വിധിച്ചത്. നൈനാർ, ദാവൂദ് എന്നിവർക്ക് 43,000 , 38000 രൂപയും 10 വർഷവുമാണ് ശിക്ഷ. സാംസൻ കരിമിന് 5 വർഷം സാധാരണ തടവും 25,000 രൂപ പിഴയുമാണ് വിധിച്ചത്. മൂന്ന് പേരും കുറ്റക്കാരാണെന്ന് …
Read Moreവീണ്ടും ഭൂചലനം; 24 മണിക്കൂറിനിടയിൽ രണ്ടാമത്തേത്
ബെംഗളുരു; വീണ്ടും 2.5 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. 24 മണിക്കൂറിനിടയിൽ രണ്ടാമത്തെ ഭൂചലനമാണ് രേഖപ്പെടുത്തുന്നത്. കലബുറഗിയിലെ ഗഡിഗേശ്വറിലാണ് ഇത്തവണ ഭൂചലനം ഉണ്ടായത്. 2.5 തീവ്രതയുള്ള ഭൂചലനം ഉണ്ടാകുകയും ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് ഓടുകയും ചെയ്തു. നാശനഷ്ടങ്ങൾ സംഭവിച്ചില്ല. തെലങ്കാനയിൽ കർണ്ണാടകവുമായി അടുത്ത് കിടക്കുന്ന സങ്കറെഡ്ഡി ജില്ലയിലെ മണിയാർപള്ളി ജില്ലയിലാണ് ഭൂചലനം ഉണ്ടായതെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിവാരണസേന അറിയിച്ചു. 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ആദ്യം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. 11 ദിവസത്തിനിടെ നാലാമത്തെ ഭൂചലനം ആണിത്. ബസവകല്യാണിൽ രണ്ടുതവണ ഭൂചലനം…
Read Moreരാജ്യത്തെ പൗരൻമാർക്ക് മികച്ച ആരോഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ യാഥാർഥ്യമാക്കണം; കേന്ദ്രമന്ത്രി
ബെംഗളുരു; രാജ്യത്തെ പൗരൻമാർക്ക് ഏറ്റവും മികച്ച ആരോഗ്യപരിപാലനമെന്ന പ്രധാനമന്ത്രി മോദിയുടെ സ്വപ്നം ഡോക്ടർമാർ സാധ്യമാക്കണമെന്ന് ഡോക്ടർമാരോട് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കോവിഡിനെ തുരത്താൻ മാത്രമല്ല, ഡോക്ടർമാരിൽ വിശ്വാസം അർപ്പിക്കാൻ കൂടിയാണ് പ്രധാനമന്ത്രി ഓരോ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുമ്പോഴാണ് ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. ലോക മാനസിക ആരോഗ്യ ദിനം പ്രമാണിച്ച് നിംഹാൻസ് തയ്യാറാക്കിയ ആപ്പും അദ്ദേഹം പുറത്തിറക്കി. നിംഹാൻസിന്റെ സേവനം ഗ്രാമാന്തരങ്ങളിലും എത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
Read Moreസൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ ഗുജറാത്ത്- കർണ്ണാടക സഹകരണം
ബെംഗളുരു; പതിവായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനാൽ പുതിയ മാർഗങ്ങൾ തേടി പോലീസ്. ഗുജറാത്ത് പോലീസുമായി സഹകരിച്ച് കർണ്ണാടക പോലീസിന് ഈ രംഗത്തെ നൂതന വിഷയങ്ങളിൽ പരിശീലനം നൽകുമെന്ന് ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര അറിയിച്ചു. ഉടുപ്പിയിൽ പുതിതായി പണി കഴിപ്പിച്ച പോലീസ് ക്വാർട്ടേഴ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര . കൂടാതെ സംസ്ഥാനത്തെ ഫോറൻസിക് ലാബുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും ആഭ്യന്തര മന്ത്രി അരഗ ഞ്ജാനേന്ദ്ര അറിയിച്ചു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 100 പോലീസ് സ്റ്റേഷനുകൾക്ക് 200 കോടി…
Read Moreഓൺലൈൻ ചൂതാട്ട നിരോധനം; കർണ്ണാടകയിലെ പ്രവർത്തനം നിർത്തി ഡ്രീം 11
ഓൺലൈൻ ചൂതാട്ടം; കർണ്ണാടകയിൽ ഓൺലൈൻ ചൂതാട്ട നിയനം നടപ്പിലാക്കിയിട്ടും അനധികൃതമായി പ്രവർത്തിച്ച് വന്നിരുന്ന ആപ്പുകൾക്ക് പിടിവീഴുന്നു. ഡ്രീം ഇലവൻ എന്ന ഫാന്റസി മൊബൈൽ ഗെയിമിനെതിരെ നിയമ ലംഘനം നടത്തിയതിന് കർണ്ണാടക പോലീസ് കേസെടുത്തിരുന്നു, ഇതോടെ കർണ്ണാടകത്തിലെ പ്രവർത്തനം നിർത്തിയിരിക്കുകയാണ് ഡ്രീം 11. ഡ്രീം 11 കമ്പനി ഡയറക്ടർമാർക്കെതിരെ അന്നപൂർണ്ണേശ്വരി നഗർ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തങ്ങൾ കർണ്ണാടകയിൽ പ്രവർത്തനം നിർത്തുന്നതായി ഡ്രീം 11 കമ്പനി അറിയിച്ചത്. ഓൺലൈൻ ഗെയിമുകളിൽ വാതുവെപ്പ് , ചൂതാട്ടം എന്നിവയെല്ലാം നിരോധിച്ചുകൊണ്ടാണ് സർക്കാർ നിയമം പാസാക്കിയത്. നാഗർഭവി സ്വദേശിയും…
Read Moreദസറ, തിരക്കേറി മൈസൂരുവിലെ വീഥികൾ; കുതിരവണ്ടി സവാരിക്ക് പ്രിയമേറി
മൈസൂരു; ദസറ ആഘോഷങ്ങൾ ഗംഭീരമായി മുന്നേറുന്നതോടെ മൈസൂരുവിൽ വിനോദ സഞ്ചാരികളുടെ എണ്ണവും ഏറുകയാണ് . മൈസൂരുവിലെ എല്ലാക്കാലത്തെയും ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ മൈസൂരു കൊട്ടാരമാണ് സന്ദർശകരുടെ പ്രിയപ്പെട്ട ഇടം. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഏറെ പ്രിയം കൊട്ടാരത്തോട് ചേർന്ന് കുതിരവണ്ടി സവാരി ഉള്ളതാണ്, ഈ കുതിരവണ്ടികളിൽ കയറി നഗരം കാണാനാണ് ഏറെയും ആൾക്കാർ താത്പര്യപ്പെടുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് ഏകദേശം 80 ഓളം കുതിരവണ്ടികളാണ് ഉള്ളത്. 200 മുതൽ 600 വരെയാണ് ഇവർ വിനോദ സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ…
Read Moreസ്കൂൾ ഓൺ വീൽ പദ്ധതിയുമായി ബിബിഎംപി
ബെംഗളുരു; സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാൻ പദ്ധതിയുമായി ബിബിഎംപി രംഗത്തെത്തുന്നു. സ്കൂൾ ഓൺ വീൽസ് എന്നാണ് പദ്ധതിയുടെ പേര്. ബിഎംടിസി ബസുകളാണ് സഞ്ചരിക്കുന്ന ക്ലാസ് മുറികളാക്കി മാറ്റുക. പത്ത് ബസുകൾ വാങ്ങി നഴ്സറി രീതിയിൽ ക്ലാസുകൾ ക്രമീകരിച്ചു കഴിയ്ഞ്ഞു. 4 ലക്ഷം രൂപയാണ് ഒരു ബസിന് ചിലവായത്, എൻജിഒകളുടെ സഹായത്തോടെയാണ് സ്കൂൾ ഓൺ വീൽസ് പദ്ധതി മുന്നോട്ട് പോകുന്നത്. ഈ പദ്ധതിയിലൂടെ ചേരി പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്കും കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്കുമാണ് വിദ്യാഭ്യാസം പകർന്ന് നൽകുക. കുട്ടികൾക്കും അധ്യാപകർക്കും…
Read Moreറിതുരാജ് അവസ്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി
ബെംഗളുരു; റിതുരാജ് അവസ്തി കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. അലഹബാദ് ഹൈക്കോടതി സീനിയർ ജഡ്ജി ജസ്റ്റിസായിരിക്കെയാണ് പുതിയ നിയമനം. 1960 ജൂലൈ 3ന് ജനിച്ച അവസ്തി ലക്നൗ സർവ്വകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം എടുത്തു, തുടർന്ന് 1987 ൽ അഭിഭാഷകനായി എന്റോൾ ചെയ്തു. അവസ്തി അസിസ്റ്റന്റ് സോളിസ്റ്റർ ജനറലായി സേവനം ചെയ്യുന്ന സമയത്താണ് 2009 ഏപ്രിൽ 13 ന് അഡീഷ്ണൽ ജഡ്ജിയായി നിയമനം ലഭിച്ചത്. 2010 ഡിസംബറിൽ സ്ഥിരം ജഡ്ജി ആകുകയും ചെയ്തു.
Read More