ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ ഏപ്രിൽ 7 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കുകയും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത 120 ട്രെയിനികളെയും പ്രൊബേഷണറി ജീവനക്കാരെയും ബി എം ടി സി വെള്ളിയാഴ്ച പിരിച്ചുവിട്ടു. 96 ട്രെയിനികൾക്കെതിരെ വ്യാഴാഴ്ച സമാനമായ നടപടി ബി എം ടി സി സ്വീകരിച്ചിരുന്നു. “അറുപത് ട്രെയിനികളെയും 60 പ്രൊബേഷണറി ജീവനക്കാരെയും വെള്ളിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു,” എന്ന് ബി എം ടി സി പ്രസ്താവനയിൽ പറഞ്ഞു. അതെ സമയം 244 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അഞ്ച് ട്രാഫിക് സൂപ്പർവൈസറി സ്റ്റാഫ് അംഗങ്ങളെയും 34 മെക്കാനിക്കൽ…
Read MoreAuthor: WEB TEAM
ഏപ്രിൽ അവസാനത്തോടെ സംസ്ഥാനത്ത് 13.5 ലക്ഷം കോവിഡ് 19 കേസുകൾ ഉണ്ടായേക്കാം: യുഎസ് സർവകലാശാല
ബെംഗളൂരു: ഏപ്രിൽ 30 നകം കർണാടകയിൽ 13.5 ലക്ഷം കോവിഡ് 19 കേസുകൾ ഉണ്ടാകുമെന്ന് അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ഗണിതശാസ്ത്ര ഗവേഷകരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഗണിതശാസ്ത്ര മോഡലുകളിൽ പ്രവർത്തിക്കുന്ന ഗവേഷകർ ഇത് ഒരു ഏകദേശ കണക്കാണ് എന്ന് പറഞ്ഞു. ഇതുവരെ 10.5 ലക്ഷം കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് പകരുന്നത് നിയന്ത്രിക്കാനുള്ള സംസ്ഥാനത്തിന്റെ തയ്യാറെടുപ്പുകൾക്കിടയിൽ ഈ സംഖ്യകൾ ഒരു ചോദ്യമായി നിൽക്കുന്നുണ്ട്. വൈറസ് അതിവേഗം പടരുന്നുവെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും സ്ഥിതി അത്ര ഭയാനകമാകില്ല എന്ന് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്ന വിദഗ്ധർ വാദിക്കുന്നു. രാജ്യത്തെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലെ…
Read Moreഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോളിന് രണ്ടാമതും കോവിഡ്.
സംസ്ഥാന ഉപമുഖ്യമന്ത്രി ഗോവിന്ദ് എം കർജോളിന് വെള്ളിയാഴ്ച കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി പ്രസ്താവനയിൽ അറിയിച്ചു. “പലരേയും ബാധിച്ച കോവിഡ് 19 പാൻഡെമിക് എന്നെയും ബാധിച്ചു. കഴിഞ്ഞ ആഴ്ച ബിജെപി സ്ഥാനാർത്ഥിക്ക്വേണ്ടി (വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന) ഞാൻ മാസ്കിയിൽ പ്രചാരണംനടത്തിയിരുന്നു, ഏപ്രിൽ 10, 11 തീയതികളിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുമായി ഞാൻ പ്രചാരണത്തിൽ പങ്കെടുക്കാൻ ഇരുന്നതായിരുന്നു, പക്ഷേ ഇനി പങ്കെടുക്കാൻ കഴിയില്ല, ” എന്ന് അദ്ദേഹം തന്റെ അനുയായികൾക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. താൻ ഇപ്പോൾ പരിചയസമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണെന്നും അണുബാധയിൽ നിന്ന് കരകയറുകയാണെന്നും 71 കാരനായ ബിജെപി നേതാവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം…
Read Moreബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവച്ചു.
ഏപ്രിൽ 10, 12 തീയതികളിൽ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു. സർക്കാറിന്റെ വിവിധ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാരുടെ ( കെ എസ് ആർ ടി സി, ബി എം ടി സി ) യൂണിയനുകൾ വിളിച്ചിരിക്കുന്ന പണിമുടക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. പുതുക്കിയ പരീക്ഷാ തിയ്യതികൾ അറിയിച്ചിട്ടില്ല. അത് പിന്നീട് അറിയിക്കുന്നതാണ് എന്ന് സർക്കുലറിൽ പറയുന്നു.
Read Moreപണിമുടക്ക് തുടരുന്നു; വിരമിച്ച ഡ്രൈവർമാരെ ജോലിയിൽ പ്രവേശിക്കാൻ ക്ഷണിച്ച് സർക്കാർ.
ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗത പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ബദൽ ക്രമീകരണങ്ങളുടെ ഭാഗമായി സർവീസിൽ തിരികെ ചേരാൻ സംസ്ഥാന സർക്കാർ വിരമിച്ച ജീവനക്കാരെ ക്ഷണിച്ചു. ഗതാഗത വകുപ്പ് വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ 62 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ക്ഷണിക്കുന്നതായി അറിയിച്ചു. ഡ്രൈവർമാർക്ക് 800 രൂപയും കണ്ടക്ടർമാർക്ക് 700 രൂപയും പ്രതിഫലം നൽകും. നാല് കോർപ്പറേഷനുകളിലായി 446 ബസുകൾ വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) വേണ്ടി 4,412 സ്വകാര്യബസുകൾ ഇത് വരെ ആയി സർവീസ് നടത്തി. നോർത്ത് വെസ്റ്റേൺ കെആർടിസിക്ക് വേണ്ടിയും നോർത്ത്…
Read Moreതിരക്ക് ഒഴിവാക്കാൻ 20 സ്പെഷ്യൽ ട്രെയിനുകൾ; സൗത്ത് വെസ്റ്റേൺ റെയിൽവേ
ബെംഗളൂരു: ഉഗാധിയെ തുടർന്നുള്ള തിരക്ക് ഒഴിവാക്കാൻ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 20 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. തുടർച്ചയായ ബസ് പണിമുടക്ക് കാരണം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് ഈ തീരുമാനം എന്നും അറിയിച്ചു. എന്നിരുന്നാലും, എല്ലാ റൂട്ടുകളിലുമുള്ള സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ 1.3 മടങ്ങ് കൂടുതലാണ് ടിക്കറ്റ് നിരക്ക്. റോഡ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വരാനിരിക്കുന്ന ഉഗാധി ഉത്സവത്തിന്റെ തിരക്ക് പരിഹരിക്കുന്നതിനും പ്രത്യേക നിരക്കുകളുള്ള ഈ പ്രത്യേകട്രെയിനുകൾ യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതേക സ്ഥിതിഗതികൾ കണക്കിലെടുത്ത്…
Read Moreഎസ് എസ് എൽ സി പരീക്ഷയ്ക്ക് ഓരോ ഹാളിലെയും വിദ്യാർത്ഥികളുടെ എണ്ണം 20 മാത്രം.
ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് സംസ്ഥാനത്ത് ദിനംപ്രതി പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നതിനാൽ, വരാനിരിക്കുന്ന ബോർഡ് പരീക്ഷകൾക്കായി ഓരോ ഹാളിലും ഇരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ജൂൺ 21 മുതൽ നടക്കാനിരിക്കുന്ന എസ് എസ് എൽ സി പരീക്ഷകൾക്ക് 18-20 വിദ്യാർത്ഥികൾക്ക് മാത്രമേ ഓരോ ഹാളിലും ഇരിക്കാൻ അനുവാദമുള്ളൂ. അതനുസരിച്ച് ചോദ്യപേപ്പർ ബണ്ടിലുകൾ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. കുടിവെള്ള വിതരണം, ശുദ്ധമായ ടോയ്‌ലറ്റുകൾ നൽകൽ, പരീക്ഷാർത്ഥികൾക്കും ഇൻവിജിലേറ്റർമാർക്കുംവേണ്ടത്ര മാസ്കുകൾ വിതരണം ചെയ്യുന്നത് തുടങ്ങിയ എല്ലാ സൗകര്യങ്ങളും…
Read Moreപൊതു ആരാധനകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശം
ബെംഗളൂരു: വൈറസ് കേസുകൾ വർദ്ധിച്ചതോടെ ഏപ്രിൽ 7 മുതൽ 20 വരെ ബെംഗളൂരു നഗര, ഗ്രാമ ജില്ലകളിലെ പള്ളികളിലെയും ചാപ്പലുകളിലെയും പൊതു ആരാധന സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബാംഗ്ലൂർ അതിരൂപത ആർച്ച്ബിഷപ് റവ. പീറ്റർ മച്ചാഡോ ഉത്തരവിട്ടു. “ഏപ്രിൽ 6 ന് പുറപ്പെടുവിച്ച സർക്കാരിന്റെ പുതിയ കർശന നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, എല്ലാ പൊതു മതസേവനങ്ങളെയും പോലീസ് വകുപ്പ് തടഞ്ഞിരിക്കുന്നു, സർക്കാരുമായി സഹകരിക്കേണ്ടത് ആവശ്യമാണ് കാരണം അത് നമ്മുടെ സ്വന്തം നന്മയ്ക്കും സുരക്ഷക്കും വേണ്ടിയാണ് എന്ന് റവ. മച്ചാഡോ എല്ലാ പള്ളികൾക്കും സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഏപ്രിൽ 7 മുതൽ 20…
Read Moreമൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.
ബെംഗളൂരു: നഗരത്തിൽ നിന്ന് മൈസൂരുവിലേക്ക് പോകുന്നവർ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതാണ്. ഏപ്രിൽ 10 മുതൽ മൈസൂരു സന്ദർശിക്കുമ്പോൾ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ്19 ആർടി–പിസിആർ ടെസ്റ്റ് റിപ്പോർട്ട് വേണം എന്ന് മൈസുരു ജില്ലാ കമ്മീഷണർ രോഹിണി സിന്ധുരിയാണ് അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്. റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിക്കാൻ വരുന്നവരും ഇതിൽ ഉൾപ്പെടും. ബെംഗളൂരു നഗര ജില്ലയിലെ കോവിഡ് കേസുകളുടെ വർദ്ധനവ് മൂലമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ജോലി, ബിസിനസ്സ് ആവശ്യങ്ങൾക്കായി നിരവധി പേർ ദിവസേന മൈസൂരുവിനും ബെംഗളൂരുവിനുമിടയിൽ യാത്രചെയ്യുന്നു.…
Read Moreതെരഞ്ഞെടുപ്പ് കഴിഞ്ഞു ;ക്വാറന്റീൻ തിരിച്ചു വരുന്നു.
തിരുവനന്തപുരം: കോവിഡ് 19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഏപ്രിൽ എട്ട് മുതൽ ഒരാഴ്ച്ചത്തെ ക്വാറന്റിനു വിധേയമാകണം. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി വി പി ജോയ് ബുധനാഴ്ച നടത്തിയ അവലോകന യോഗത്തിലാണ് ഇത് തീരുമാനിച്ചത്. ആളുകൾക്ക് മ്യൂട്ടൻറ് വേരിയന്റുകൾബാധിച്ചതാകാം സ്പൈക്കിന് കാരണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. പൊതുവായി മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് 19 ഉചിതമായ പെരുമാറ്റം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ഇത് ഉറപ്പാക്കാൻ മേഖലാ മജിസ്‌ട്രേറ്റുകളെയും പോലീസിനെയും വിന്യസിക്കും.
Read More