ബസ് പണിമുടക്ക്; ബി എം ടി സി ജീവനക്കാരെ പിരിച്ചുവിട്ടു.

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ ഏപ്രിൽ 7 മുതൽ തുടങ്ങിയ അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കുകയും ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത 120 ട്രെയിനികളെയും പ്രൊബേഷണറി ജീവനക്കാരെയും ബി എം ടി സി വെള്ളിയാഴ്ച പിരിച്ചുവിട്ടു. 96 ട്രെയിനികൾക്കെതിരെ വ്യാഴാഴ്ച സമാനമായ നടപടി ബി എം ടി സി സ്വീകരിച്ചിരുന്നു.

അറുപത് ട്രെയിനികളെയും 60 പ്രൊബേഷണറി ജീവനക്കാരെയും വെള്ളിയാഴ്ച സർവീസിൽ നിന്ന് പിരിച്ചുവിട്ടു,” എന്ന് ബി എം ടി സി പ്രസ്താവനയിൽ പറഞ്ഞു.

  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!

അതെ സമയം 244 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും അഞ്ച് ട്രാഫിക് സൂപ്പർവൈസറി സ്റ്റാഫ് അംഗങ്ങളെയും 34 മെക്കാനിക്കൽ ജോലിക്കാരെയും ഒമ്പത് മറ്റ് ജീവനക്കാരെയും സ്ഥലം മാറ്റാൻ കെ എസ് ആർ  ടി സി തീരുമാനിച്ചു.

പണിമുടക്കിന്റെ ആദ്യ ദിവസം മുതൽ, ബി‌ എംടി‌ സിയും മറ്റ് സർക്കാർ ബസ് കോർപ്പറേഷനുകളും ജീവനക്കാർ‌ ജോലിയിൽ‌ പ്രവേശിച്ചില്ലെങ്കിൽ‌ അവർ‌ കുഴപ്പത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി പറയുന്നു.

  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
[masterslider id="10"]

Related posts

Click Here to Follow Us