സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകി; നാല് പേരെ സിസിബി പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു: സാമ്പിളുകൾ ശേഖരിക്കാതെ നെഗറ്റീവ് ആർടി–പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നൽകിയ നാല് പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഹൊസഹള്ളിയിലെ നാഗരാജ് (39), ചോടദേവനഹള്ളിയിലെ മുകേഷ് സിംഗ് (25), ഭാഗ്യ, അനിൽകുമാർ എന്നിവരിൽ നിന്ന് അഞ്ച് നെഗറ്റീവ് റിപ്പോർട്ടുകളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ സിംഗ് നാഗരാജുമായി ചേർന്ന് തെറ്റായ റിപ്പോർട്ടുകൾ സൃഷ്ടിച്ചു. ലാബ് ടെക്നീഷ്യൻമാരായ അനിൽ കുമാർ, ഭാഗ്യ എന്നിവരെ അവർ നിയമിച്ചു. “പ്രതിക്ക് ദോമ്മസാന്ദ്ര പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് ഒരു സാമ്പിളും ലഭിച്ചില്ല, പക്ഷേ നെഗറ്റീവ് റിപ്പോർട്ടുകൾ നൽകി. വിവരം ലഭിച്ചതിന്…

Read More

മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

ബെംഗളൂരു: നഗരത്തിൽ നിന്ന്  മൈസൂരുവിലേക്ക് പോകുന്നവർ കോവിഡ് 19 നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കേണ്ടതാണ്. ഏപ്രിൽ 10 മുതൽ മൈസൂരു സന്ദർശിക്കുമ്പോൾ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ്19 ആർടി–പിസിആർ ടെസ്റ്റ് റിപ്പോർട്ട് വേണം എന്ന് മൈസുരു ജില്ലാ കമ്മീഷണർ രോഹിണി സിന്ധുരിയാണ് അറിയിച്ചത്. ബെംഗളൂരുവിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാർക്കും ഇത് ബാധകമാണ്. റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിക്കാൻ വരുന്നവരും ഇതിൽ ഉൾപ്പെടും. ബെംഗളൂരു നഗര ജില്ലയിലെ കോവിഡ് കേസുകളുടെ വർദ്ധനവ് മൂലമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ജോലി, ബിസിനസ്സ് ആവശ്യങ്ങൾക്കായി നിരവധി പേർ ദിവസേന മൈസൂരുവിനും ബെംഗളൂരുവിനുമിടയിൽ യാത്രചെയ്യുന്നു.…

Read More
Click Here to Follow Us