ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം തുടങ്ങി.

ബെംഗളൂരു ∙ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐപിസി) കർണാടക സ്റ്റേറ്റ് ശുശ്രൂഷക സമ്മേളനം ഇന്നു മുതൽ സെപ്റ്റംബർ ഒന്നുവരെ ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്നു രാവിലെ 10.30ന് ഐപിസി കർണാടക പ്രസിഡന്റ് പാസ്റ്റർ ടി.ഡി. തോമസ് ഉദ്ഘാടനം ചെയ്യും. ഇവൻജലിസ്റ്റ് സാജു മാത്യു മുഖ്യ പ്രഭാഷണം നടത്തും. ഇന്നും നാളെയും വൈകിട്ട് 6.30 മുതൽ 9.30 വരെ സുവിശേഷ യോഗവും ഉണ്ടായിരിക്കും.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

പാസ്റ്റർമാരായ വിൽസൻ ജോസഫ്, കെ.എസ്.ജോസഫ്, ടി.ഡി.തോമസ് എന്നിവർ പ്രഭാഷണം നടത്തും. ഷിബു കെ. മത്തായി ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. വെള്ളിയാഴ്ച ഉച്ചയ്ക്കു തിരുവത്താഴ ശുശ്രൂഷയോടെ സമ്മേളനം സമാപിക്കുമെന്നു പാസ്റ്റർ വർഗീസ് മാത്യു അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts