വിദേശ ഭാഷകളിൽ ബിരുദ കോഴ്സുകളുമായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു: ഫ്രഞ്ച്,ജർമ്മൻ ഭാഷകളിൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി (ബിസിയു) അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പ്രോഗ്രാം ആയിരിക്കും ഇത്. ഫ്രഞ്ച് ഭാഷയിൽ ബിഎ കോഴ്സാണ് ആദ്യം തുടങ്ങുന്നത്. യൂണിവേഴ്സിറ്റിയുടെ മല്ലേശ്വരത്തെ സ്ത്രീകൾക്കായുള്ള കോളേജിലായിരിക്കും നടപ്പ് അധ്യയന വർഷം മുതൽ കോഴ്സ് തുടങ്ങുന്നത് എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. കർണാടകയിലെ മറ്റൊരു സർവകലാശാലയും വിദേശ ഭാഷ ഒരു പ്രധാന വിഷയമായുള്ള കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ലിംഗരാജ ഗാന്ധി പറഞ്ഞു. “ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകൾ ഇത് വരെയും ഐച്ഛിക വിഷയങ്ങളായി മാത്രമാണ് ഇത്…

Read More

മല്ലേശ്വരത്ത് സ്ത്രീകൾക്കായി ബി. സി. യു. കോളേജ് തുറക്കുന്നു.

ബെംഗളൂരു: ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി മല്ലേശ്വരം പതിമൂന്നാം ക്രോസിൽ ഗവൺമെന്റ് ഗേൾസ് പ്രീ–യൂണിവേഴ്സിറ്റി കോളേജിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ നടപ്പ് അധ്യയന വർഷം മുതൽ സ്ത്രീകൾക്കായി ആദ്യത്തെ മൾട്ടി ഡിസിപ്ലിനറി കോളേജ് തുറക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് കോളേജ് തുറക്കുന്നതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ലിംഗരാജ ഗാന്ധി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഉത്തരവിനെത്തുടർന്ന്, ഓഗസ്റ്റ് 26 ന് നടന്ന സർവകലാശാല സിൻഡിക്കേറ്റ് കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്‌. ” ഡിഗ്രി കോഴ്സുകൾക്ക് പുറമേ, മൂല്യവർദ്ധിത, നൈപുണ്യ–അധിഷ്ഠിത, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു,” എന്ന് വി. സി. …

Read More

ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി പരീക്ഷകൾ മാറ്റിവച്ചു.

ഏപ്രിൽ 10, 12 തീയതികളിൽ നടക്കാനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്‌സിറ്റി വെള്ളിയാഴ്ച സർക്കുലറിൽ അറിയിച്ചു. സർക്കാറിന്റെ വിവിധ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിലെ ജീവനക്കാരുടെ ( കെ എസ് ആർ ടി സി, ബി എം ടി സി ) യൂണിയനുകൾ വിളിച്ചിരിക്കുന്ന പണിമുടക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. പുതുക്കിയ പരീക്ഷാ തിയ്യതികൾ അറിയിച്ചിട്ടില്ല. അത് പിന്നീട് അറിയിക്കുന്നതാണ് എന്ന് സർക്കുലറിൽ പറയുന്നു.

Read More
Click Here to Follow Us