പാദരായണപുരയ്ക്കും ഹൊങ്ങസാന്ദ്രക്കും പിന്നാലെ ശിവാജി നഗർ; 2 ദിവസത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 !

ബെംഗളൂരു : മൈസൂരു റോഡിലെ പാദരായണപുരക്കും ബൊമ്മനഹള്ളിക്ക് സമീപമുള്ള ഹൊങ്ങ സാന്ദ്രക്കും ശേഷം അതേ രീതിയിൽ കോവിഡ് വ്യാപനം ശിവാജി നഗറിലും സംഭവിക്കുന്നത്.

ഇവിടെ ഇതുവരെ 2 ദിവസത്തിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ക്യൂൻസ്‌ റോഡിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്ത 34 കാരനിൽ നിന്നാണ് 25 പേർക്കും രോഗം പടർന്നത്.

ശനിയാഴ്ച 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ മറ്റിടങ്ങളിൽ വ്യാപനം തടയാൻ കഴിഞ്ഞിരുന്നു.

  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ

ഇതിനിടയിലാണ് ശിവാജി നഗർ ഹോട്സ്പോട്ടായത്.

രോഗം ബാധിച്ച യുവാവ് താമസിച്ച കെട്ടിടത്തിൽ 78 പേർ താമസിച്ചിരുന്നു.

ഇവരെ നിരീക്ഷണത്തിലാക്കുകയും പരിശോധന നടത്തുകയും ചെയ്തപ്പോഴാണ് കൂട്ടമായി രോഗം സ്ഥിരീകരിച്ചത്.

ഡോക്ടർക്കും നഴ്‌സിനും രോഗം ബാധിച്ചതിനെ തുടർന്ന് ബെംഗളൂരു കോർപ്പറേഷൻ സ്വകാര്യ ആശുപത്രി അടച്ചിരുന്നു. രോഗം ബാധിച്ച നഴ്‌സുമായുള്ള സമ്പർക്കത്തിലൂടെയാണ് 34-കാരന് രോഗം വന്നത്. ഇയാളിൽനിന്നാണ് മറ്റുള്ളവരിലേക്കും രോഗം പടർന്നത്

ശിവാജി നഗറിൽ സുരക്ഷ ശക്തമാക്കി.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

പ്രധാന വാണിജ്യകേന്ദ്രങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങളും നിയന്ത്രിച്ചു. ആവശ്യമേഖലകൾക്ക് മാത്രമാണ് ഇളവ് നൽകിയത്

കൂടുതൽ പേർക്ക് രോഗം ബാധിച്ചതോടെ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts