ബെംഗളുരു: ബിയർ വാങ്ങാൻ കുപ്പിയുമായി വരിനിൽക്കേണ്ടി വരുന്നതിനേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
കഴിഞ്ഞ കുറച്ചു ദിവസമായി ചില്ലു കുപ്പിയുമായി ബെംഗളൂരു നിവാസികളിൽ ചിലർ വരി നിൽക്കുകയാണ് ബിയറിനായി.
ബീയർ തൽസമയം തയാറാക്കി നൽകുന്ന മൈക്രോ ബ്രൂവറികൾ ബെംഗളുരുവിൽ പ്രസിദ്ധമാണല്ലോ.
സ്റ്റോക്കുള്ള മദ്യവും ബീയറും വിറ്റഴിക്കാൻ ഈമാസം 30 വരെ അനുമതി നൽകിയതിനെ തുടർന്ന് ഇന്നലെയാണ് ഇവയെല്ലാം തുറന്നത്.
പക്ഷേ, ബീയർ എങ്ങനെ വീട്ടിലെത്തിക്കും എന്നതായിരുന്നു ഏവരുടെയും ആശങ്ക.
പ്ലാസ്റ്റിക് കുപ്പി,സ്റ്റീൽപാത്രം, കടലാസ് കപ്പുകൾ എന്നിങ്ങനെ പലവിധ ഉപാധികളുമായി പലരും എത്തി.
പക്ഷേ ഭൂരിഭാഗം ബ്രൂവറികളും ചില്ലുകുപ്പിയിലാണു ബീയർ നൽകിയത്. പ്ലാസ്റ്റിക്, സ്റ്റീൽ പാത്രങ്ങൾ അനുവദിക്കില്ലെന്നു ഇന്ദിരാനഗറിലെ പ്രമുഖ ബ്രൂവറികളിലൊന്ന് വ്യക്തമാക്കി.
കർണാടകസർക്കാർ മദ്യത്തിന്റെ വില
ഉയർത്തിയെങ്കിലും ബ്രൂവറികളിൽ സ്റ്റോക്കുള്ള വിദേശ മദ്യം പഴയ നിരക്കിലാണ് വിൽക്കുന്നത്.