ജൻമദിനാഘോഷം; നടുറോഡിൽ കേക്ക് മുറിച്ചത് വാളുകൊണ്ട് – രണ്ടുപേർ അറസ്റ്റിൽ

മുംബൈ: ജൻമദിനാഘോഷത്തിന്റെ പേരിൽ നടുറോഡിൽ പാർട്ടി നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ സബർബൻ കണ്ടിവാലിയിൽ തിങ്കളാഴ്ചയാണ് സംഭവം. സീലം സുബ്രഹ്‌മണ്യം (22), കൗസർ ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്. വാളുപയോഗിച്ചാണ് ഇവർ ജൻമദിനകേക്ക് മുറിച്ചത്.

ഏതാനും ആളുകൾ റോഡിൽ കൂടി നിന്ന് വാളുകൊണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം, ആയുധനിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts