വ്യാജ പ്രചരണങ്ങൾക്കിടയിൽ വർദ്ധിത വീര്യത്തോടെ കെ.പി.സി.സി;ഇന്നലെ മാത്രം നാട്ടിലേക്ക് അയച്ചത് 6 ബസുകൾ;ആകെ ഇതുവരെ നാട്ടിലേക്കയച്ച ബസുകളുടെ എണ്ണം 16 ആയി.

ബെംഗളൂരു : ലോക്ക് ഡൗണിൽ ഈ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ പൊതുഗതാഗത സംവിധാനമുപയോഗിച്ച് നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേരള സർക്കാർ പൂർണമായി പരാജയപ്പെട്ടിടത്താണ് നഗരത്തിലെ നിരവധി സംഘടനകൾ അവരാൽ കഴിയുന്ന രീതിയിൽ ജനങ്ങളെ സഹായിച്ചു തുടങ്ങിയത്.

നിരവധി സംഘടനകൾ നാട്ടിലേക്ക് ബസുകൾ അയച്ചു ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിച്ചു, കർണാടക പ്രദേശ് കോൺഗ്രസും ഈ ഉദ്യമവുമായി മുന്നോട്ട് വന്നിരന്നു.

എന്നാൽ ഇഛാഭംഗം വന്ന ചില ഗ്രൂപ്പുകളും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജ വാർത്തകളുമായി മുന്നോട്ട് വരികയായിരുന്നു.

കെ.പി.സി.സിയുടെ വാഹനം യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിട്ടു എന്ന വ്യാജ ആരോപണവുമായി ആദ്യമെത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ആയിരുന്നു.പിന്നീട് അവർ അതിന് വിശദീകരണവും നൽകി.

അതേ സമയം കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ശനിയാഴ്ച നാട്ടിലേക്ക് അയച്ചത് ആറുബസുകൾ ആണ്.

വാളയാർ വഴി ആലപ്പുഴ, മുത്തങ്ങ വഴി തൃശ്ശൂർ, കുമളി വഴി പത്തനംതിട്ട, മൂന്നു ബസുകൾ മഞ്ചേശ്വരം വഴി കണ്ണൂർ, എന്നിവിടങ്ങളിലേക്കാണ് ശനിയാഴ്ച വൈകീട്ട് ബസുകൾ യാത്ര തിരിച്ചത്.

ഞായറാഴ്ച ബസുകൾ നാട്ടിലെത്തും. ഇതോടെ ബെംഗളൂരുവിൽനിന്ന് കെ.പി.സി.സി. അയയ്ക്കുന്ന ബസുകളുടെ എണ്ണം 16- ആയി.

കർണാടക ആർ.ടി.സി.യുടെ ബസുകൾ വാടകയ്ക്കെടുത്ത് പൂർണമായും സൗജന്യമായാണ് സർവീസുകൾ നടത്തുന്നത്.

കോൺഗ്രസ് ഭവനിൽനിന്ന് പുറപ്പെട്ട ബസുകളിൽ 110 -ഓളം പേരാണുള്ളത്. സാമൂഹിക അകലം പാലിച്ചാണ് ബസുകളിൽ യാത്രക്കാർക്ക് സീറ്റുകൾ നൽകിയിരിക്കുന്നത്.

ഒരു ബസിൽ പരമാവധി 29 പേരെ കയറ്റാനാണ് അനുമതിയുള്ളത്. ബസുകൾ പുറപ്പെടുന്നതിന് മുമ്പ് ഡോക്ടറുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് തെർമൽ പരിശോധന നടത്താനുള്ള സംവിധാനവുമുണ്ട്.

പാസ് ലഭിച്ചിട്ടും നാട്ടിലേക്ക് പോകാൻ വാഹനസൗകര്യമില്ലാത്തവരെയാണ് ബസുകളിൽ നാട്ടിലെത്തിക്കുന്നത്.

നഗരത്തിൽ കുടുങ്ങിയ വിദ്യാർഥികൾക്കും രോഗികൾക്കും പ്രായമായവർക്കുമാണ് മുൻഗണന. കർണാടകത്തിന്റെയും കേരളത്തിന്റെയും പാസുകൾ യാത്രക്കാർക്ക് നിർബന്ധമാണ്.

വിവിധ സംഘടനകളുടെയും കെ.പി.സി.സി.യുടെയും ഹെൽപ്പ്ഡെസ്കുകൾ വഴി ബന്ധപ്പെട്ടവരെയാണ് നാട്ടിലേക്ക് അയയ്ക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ പൂർണമായും ഉറപ്പാക്കി, കർണാടക ആർ.ടി.സി. ബസുകളിൽ മാത്രമാണ് ഇവരെ നാട്ടിലെത്തിക്കുന്നതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ അയയ്ക്കുമെന്നും കെ.പി.സി.സി. നേതാക്കൾ അറിയിച്ചു

(വാർത്തയോടൊപ്പം ചേർത്തിരിക്കുന്നത് പഴയ ചിത്രമാണ്)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us