വിദേശ ഭാഷകളിൽ ബിരുദ കോഴ്സുകളുമായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു: ഫ്രഞ്ച്,ജർമ്മൻ ഭാഷകളിൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി (ബിസിയു) അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പ്രോഗ്രാം ആയിരിക്കും ഇത്. ഫ്രഞ്ച് ഭാഷയിൽ ബിഎ കോഴ്സാണ് ആദ്യം തുടങ്ങുന്നത്.

യൂണിവേഴ്സിറ്റിയുടെ മല്ലേശ്വരത്തെ സ്ത്രീകൾക്കായുള്ള കോളേജിലായിരിക്കും നടപ്പ് അധ്യയന വർഷം മുതൽ കോഴ്സ് തുടങ്ങുന്നത് എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

കർണാടകയിലെ മറ്റൊരു സർവകലാശാലയും വിദേശ ഭാഷ ഒരു പ്രധാന വിഷയമായുള്ള കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ലിംഗരാജ ഗാന്ധി പറഞ്ഞു. “ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകൾ ഇത് വരെയും ഐച്ഛിക വിഷയങ്ങളായി മാത്രമാണ് ഇത് വരെയും കോഴ്‌സുകൾ ഉണ്ടായിരുന്നത്. ആദ്യമായി, ഞങ്ങളാണ് ഫ്രഞ്ച് ഭാഷ പ്രധാന വിഷയമാക്കി ഒരു ബിരുദ കോഴ്സ് തുടങ്ങുന്നത്എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts