പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ, പിടികൂടാൻ സൂചി മിത്രമാരെത്തും.

ബെംഗളൂരു: പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ, ഏകദേശം 900 സന്നദ്ധ പ്രവർത്തകർ (സുചി മിത്ര) ഇതിനോടകം തന്നെ  ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെയുടെ സിറ്റിസൺ പാർട്ടിസിപേഷൻ പ്രോഗ്രാമിന്റെ ഭാഗമായി. 

ബി.ബി.എം.പി പ്രത്യേക സംരംഭം വഴി എല്ലാ വാർഡുകളിലും ശുചി മിത്രങ്ങളെ കണ്ടെത്തുകയും അവർക്ക് ഖരമാലിന്യ സംസ്കരണത്തിൽ വേണ്ട പരിശീലനം നൽകുകയും ഇതിനായി പ്രാപ്തരാക്കുകയും ചെയ്യുന്നു. സന്നദ്ധപ്രവർത്തകരെ ബ്ലോക്ക് , വാർഡ് തലത്തിൽ വിഭജിക്കും.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

16 സോണൽ കോർഡിനേറ്റർമാരും 54 നിയോജക മണ്ഡലം കോർഡിനേറ്റർമാരും 396 വാർഡ്കോർഡിനേറ്റർമാരും 641 സുചി മിത്രകളും പദ്ധിയുടെ ഭാഗമായി  ഉണ്ടാകും.

സുചി മിത്രകൾക്ക് ഐഡി കാർഡുകൾ നൽകും, കൂടാതെ പൊതുസ്ഥലങ്ങളിൽ ആരും മാലിന്യങ്ങൾനിക്ഷേപിക്കുന്നത് തടയാൻ അവർക്ക് അധികാരവും ഉണ്ടായിരിക്കുംഎന്ന് ബിബിഎംപി ജോയിന്റ് കമ്മീഷണർ(എസ്ഡബ്ല്യുഎം) സർഫറാസ് ഖാൻ പറഞ്ഞു. ആറ് മാസത്തിന് ശേഷം മിത്രകൾക്ക്  സിറ്റിസൺ പാർട്ടിസിപേഷൻ പ്രോഗ്രാമിന്റെ ജാക്കറ്റും ബാഡ്ജും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു നിവാസികളേ, ശ്രദ്ധിക്കുക: ഈ പ്രധാന റോഡ് 60 ദിവസത്തേക്ക് അടച്ചിടും; ഇതര റൂട്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇതാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടെയിനറിന് പിന്നിൽ ഇവി ബൈക്കിടിച്ച് യാത്രികൻ സംഭവസ്ഥലത്ത് മരിച്ചു
[masterslider id="10"]

Related posts