എസ് എസ് എൽ സി പരീക്ഷയ്ക്ക് ഓരോ ഹാളിലെയും വിദ്യാർത്ഥികളുടെ എണ്ണം 20 മാത്രം.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് സംസ്ഥാനത്ത് ദിനംപ്രതി പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നതിനാൽ, വരാനിരിക്കുന്ന ബോർഡ് പരീക്ഷകൾക്കായി ഓരോ ഹാളിലും ഇരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

ജൂൺ 21 മുതൽ നടക്കാനിരിക്കുന്ന എസ് എസ് എൽ സി പരീക്ഷകൾക്ക് 18-20  വിദ്യാർത്ഥികൾക്ക് മാത്രമേ ഓരോ ഹാളിലും ഇരിക്കാൻ അനുവാദമുള്ളൂ. അതനുസരിച്ച് ചോദ്യപേപ്പർ ബണ്ടിലുകൾ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

കുടിവെള്ള വിതരണം, ശുദ്ധമായ ടോയ്‌ലറ്റുകൾ നൽകൽ, പരീക്ഷാർത്ഥികൾക്കും ഇൻവിജിലേറ്റർമാർക്കുംവേണ്ടത്ര മാസ്കുകൾ വിതരണം ചെയ്യുന്നത് തുടങ്ങിയ എല്ലാ സൗകര്യങ്ങളും കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും ഉദ്യോഗസ്ഥർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അകെ 8.5 ലക്ഷത്തിൽ 6 ലക്ഷത്തോളം കുട്ടികൾ കഴിഞ്ഞവർഷം ജൂൺ മുതൽ ജൂലൈ വരെ നടന്ന പരീക്ഷകളിൽ പങ്കെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല
[masterslider id="10"]

Related posts