തിരക്ക് ഒഴിവാക്കാൻ 20 സ്പെഷ്യൽ ട്രെയിനുകൾ; സൗത്ത് വെസ്റ്റേൺ റെയിൽവേ

ബെംഗളൂരു: ഉഗാധിയെ തുടർന്നുള്ള തിരക്ക് ഒഴിവാക്കാൻ ഏപ്രിൽ 15 വരെ സംസ്ഥാനത്തെ  വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 20 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. തുടർച്ചയായ ബസ് പണിമുടക്ക് കാരണം യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് കൂടെ വേണ്ടിയാണ് തീരുമാനം എന്നും അറിയിച്ചു.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

എന്നിരുന്നാലും, എല്ലാ റൂട്ടുകളിലുമുള്ള സാധാരണ ടിക്കറ്റ് നിരക്കിനേക്കാൾ 1.3 മടങ്ങ് കൂടുതലാണ് ടിക്കറ്റ് നിരക്ക്. റോഡ് ട്രാൻസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും വരാനിരിക്കുന്ന ഉഗാധി ഉത്സവത്തിന്റെ തിരക്ക് പരിഹരിക്കുന്നതിനും പ്രത്യേക നിരക്കുകളുള്ള പ്രത്യേകട്രെയിനുകൾ യാത്രക്കാർക്ക് സൗകര്യമൊരുക്കുമെന്ന് എസ്‌ഡബ്ല്യുആർ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതേക സ്ഥിതിഗതികൾ കണക്കിലെടുത്ത് അധിക ട്രെയിനുകൾ ഓടിക്കാൻ ചീഫ് സെക്രട്ടറി (പി രവികുമാർ) ഏപ്രിൽ 6 ന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
[masterslider id="10"]

Related posts