കര്‍ണാടക സര്‍ക്കാര്‍ വീഴുന്നു…!!? സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

ബെംഗളൂരു: കർണാടക സർക്കാർ വീണ്ടും ത്രിശങ്കുവിൽ. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍.ശങ്കറും, എച്ച് നഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്. ആര്‍ ശങ്കറും കോണ്‍ഗ്രസ് എം.എല്‍.മാരും മുംബൈയിലെ ഹോട്ടലിലാണുള്ളത്.

കുതിര കച്ചവടം മുറുകുന്നതായി റിപോർട്ടുകൾ. ഇതിനിടെ, മുംബൈയിലേക്കു പോയ തങ്ങളുടെ 3 എം‌എൽഎമാരെ തിരികെയെത്തിക്കാൻ മന്ത്രി ഡി.കെ. ശിവകുമാറിനെ മും‌ബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. 13 ഭരണകക്ഷി എംഎൽഎമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാൻ ബി.ജെ.പിയ്ക്ക് കഴിയൂ. നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts