ബെംഗളൂരു: വൈറസ് കേസുകൾ വർദ്ധിച്ചതോടെ ഏപ്രിൽ 7 മുതൽ 20 വരെ ബെംഗളൂരു നഗര, ഗ്രാമ ജില്ലകളിലെ പള്ളികളിലെയും ചാപ്പലുകളിലെയും പൊതു ആരാധന സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ബാംഗ്ലൂർ അതിരൂപത ആർച്ച്ബിഷപ് റവ. പീറ്റർ മച്ചാഡോ ഉത്തരവിട്ടു.
“ഏപ്രിൽ 6 ന് പുറപ്പെടുവിച്ച സർക്കാരിന്റെ പുതിയ കർശന നിർദ്ദേശങ്ങൾ കണക്കിലെടുത്ത്, എല്ലാ പൊതു മതസേവനങ്ങളെയും പോലീസ് വകുപ്പ് തടഞ്ഞിരിക്കുന്നു, സർക്കാരുമായി സഹകരിക്കേണ്ടത് ആവശ്യമാണ് കാരണം അത് നമ്മുടെ സ്വന്തം നന്മയ്ക്കും സുരക്ഷക്കും വേണ്ടിയാണ് എന്ന് റവ. മച്ചാഡോ എല്ലാ പള്ളികൾക്കും സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നൽകിയ സന്ദേശത്തിൽ പറഞ്ഞു.
ഏപ്രിൽ 7 മുതൽ 20 വരെ ബെംഗളൂരു അതിരൂപതയിലെ പള്ളികൾ, ചാപ്പലുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ എല്ലാ പൊതു മത സേവനങ്ങളും നിരോധിക്കുമ്പോളും പള്ളികളും ചാപ്പലുകളും സ്വകാര്യ സന്ദർശനങ്ങൾക്കും ആരാധനകൾക്കുമായി തുറന്നിടാമെന്ന് റവ. മച്ചാഡോ പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തം ഇല്ലാതെ പുരോഹിതന്മാർക്ക് മതപരമായ സേവനങ്ങൾ സ്വകാര്യമായി അനുഷ്ഠിക്കാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.