ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തിരുപ്പതിയിൽ ചേരുന്ന മുഖ്യമന്ത്രിമാരുടെ കോൺക്ലേവിൽ അന്തർ സംസ്ഥാന പ്രശ്‌നങ്ങൾ, റെയിൽവേ, മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുൾപ്പെടെ വിവിധ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈപറഞ്ഞു. ദിവസം. പാലാർ നദിയുമായി ബന്ധപ്പെട്ട ചെറുകിട ജലസേചന പദ്ധതി, റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മറ്റ്അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയാണ് ചർച്ചയ്ക്കുള്ള വിഷയങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു. ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട മിക്ക പ്രശ്‌നങ്ങളും കോടതികളിലും ട്രിബ്യൂണലുകളിലുംകെട്ടിക്കിടക്കുന്നതിനാൽ അത് കോൺക്ലേവിൽ പരിഗണിക്കില്ലെന്നാണ് മറ്റ് ജലവിതരണ വിഷയങ്ങൾ ചർച്ചചെയ്യപ്പെടുമോ എന്ന…
Read MoreAuthor: WEB TEAM
ബിബിഎംപിയുടെ മൊബൈൽ സ്‌കൂളുകൾ അടുത്തയാഴ്ച മുതൽ എല്ലാ സോണുകളിലും
ബെംഗളൂരു: അടുത്തയാഴ്ച മുതൽ, മൊബൈൽ സ്‌കൂളുകളായി പുനർനിർമ്മിച്ച ബെംഗളൂരു മെട്രോപൊളിറ്റൻട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) 10 പഴയ ബസുകൾ നഗരത്തിലെ വിവിധ സോണുകളിലെ സ്‌കൂളിൽ പോകാത്ത കുട്ടികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ നടത്തും. ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഇതിനകം ഓരോ സോണിലും ഒരു ബസ് വീതംഅനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ പോകാത്ത കുട്ടികൾ കൂടുതലുള്ള സോണുകളിലേക്കായി രണ്ട് അധിക ബസുകൾനിയോഗിക്കുമെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് തിരികെകൊണ്ടുവരുന്നതിനുമായി ബ്രിഡ്ജ് കോഴ്‌സുകൾ നടത്തുന്നത്തിനുള്ള കർണാടക ഹൈക്കോടതിയുടെ പ്രത്യേകനിർദ്ദേശങ്ങളെ തുടർന്നാണ് ബിബിഎംപി…
Read Moreപ്രതിഷേധങ്ങൾക്ക് വഴിവെച്ച് വന്യജീവി സങ്കേതത്തിലെ യേശുക്രിസ്തുവിന്റെ പ്രതിമ.
ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ കൊല്ലേഗലിലെ എംഎം ഹിൽസ് വന്യജീവി സങ്കേതത്തിനുള്ളിൽസ്ഥാപിച്ച അഞ്ചടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ വന്യജീവി പ്രവർത്തകരും നാട്ടുകാരും തമ്മിലുള്ളതർക്കത്തിന് കാരണമായി. ജല്ലിപല്യ ഗ്രാമത്തിന് സമീപമുള്ള ഹൂഗ്യ (ഹൂഗ്യം എന്നും അറിയപ്പെടുന്നു) പ്രദേശത്തെ വനഭൂമിയിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് പ്രതിമയും ഒരു ചെറിയ ദേവാലയവും സ്ഥാപിച്ചത്. പ്രദേശവാസികളായചുരുക്കം ചിലർ ഭൂമി കയ്യേറിയെന്നും അത് നീക്കം ചെയ്യാതിരിക്കാൻ പ്രതിമ സ്ഥാപിച്ചുവെന്നും വന്യജീവിപ്രവർത്തകർ ആരോപിക്കുന്നു. സംസ്ഥാനത്ത് രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് പ്രതിമസ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ”വനഭൂമി കൈയ്യേറിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇത് അനുവദിച്ചാൽ പുതിയ…
Read Moreകുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർധനവ്
ബെംഗളൂരു: 2020-ൽ കുട്ടികളെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ1,340 ശതമാനം വർധന സംസ്ഥാനത്ത് രേഖപ്പെടുത്തി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് കർണാടക. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2020ൽ കർണാടകയിൽ കുട്ടികൾക്കെതിരായ 144 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, 2019ൽ കുട്ടികൾക്കെതിരായ 10 സൈബർ കുറ്റങ്ങളാണ് രേഖപ്പെടുത്തിയത്. 1,340 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 144 കേസുകളിൽ 122 എണ്ണം കുട്ടികൾ ഉൾപ്പെട്ട സൈബർ പോണോഗ്രാഫിയുമായി ബന്ധപ്പെട്ടതാണ്.
Read Moreമഹാമാരിയിൽ വലഞ്ഞ കർഷകർക്ക് അനുഗ്രഹമായി കൃഷിമേള
ബെംഗളൂരു: കാർഷിക വെല്ലുവിളികളെ അതിജീവിക്കാനുള്ള സാങ്കേതികവിദ്യകൾക്കായി ഹെബ്ബാളിലെ കാർഷിക ശാസ്ത്ര സർവകലാശാല (യുഎഎസ്) ജി.കെ.വി.കെ കാമ്പസിലെ വേദിയിൽ സംഘടിപ്പിച്ച കൃഷി മേള 2021 കർഷകരുടെയും കാർഷികവൃത്തിയോട് അഭിരുചിയുള്ളവരുടെയും സാനിധ്യത്തിൽ ശ്രദ്ധേയമായി. കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളുടെ ആഘാതം കൃഷിയെ എങ്ങനെ ബാധിച്ചു എന്നത് മേളയിൽ പൂർണ്ണമായി പ്രദർശിക്കപ്പെട്ടു. മേളയിൽ പ്രദർശിപ്പിച്ച പുതിയ ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ, വിള ഇനങ്ങൾ എന്നിവ കാണാൻ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി. കഴിഞ്ഞ വർഷത്തെ മേളയിൽ കോവിഡ് നിയന്ത്രണങ്ങൾ കാരണം സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.
Read Moreകുട്ടികൾക്കുള്ള വാക്‌സിൻ പദ്ധതിയുടെ കാര്യക്ഷമതയില്ലായ്‌മ ആശങ്ക സൃഷ്ടിക്കുന്നു.
ബെംഗളൂരു: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ കാണപ്പെടുന്ന ന്യുമോണിയ ബാക്ടീരിയ പ്രധാന കാരണംപ്രതിരോധ കുത്തിവയ്പ്പിന്റെ അപര്യാപ്തതയും അവബോധമില്ലായ്മയുമാണ് എന്ന് ആരോഗ്യ വിദഗ്ധർചൂണ്ടിക്കാട്ടി. ഇത് ആശങ്ക സൃഷ്ടിക്കുന്നതായും വിദഗ്ധർ പറഞ്ഞു. കുട്ടികളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നൂതന വാക്സിനേഷൻ തന്ത്രങ്ങളെപറ്റിയുള്ള ചർച്ചകൾആരോഗ്യ വിദഗ്ധർക്കിടയിൽ നടക്കുന്നതിനിടയിൽ വെള്ളിയാഴ്ച ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻപ്രോഗ്രാം (പിസിവി) ബെംഗളൂരുവിൽ ആരംഭിച്ചത് തീർത്തും ആശ്വാസകരമാണ്. സ്പെഷ്യൽ കമ്മീഷണർ ഹെൽത്ത് ആണ് പദ്ധതി ആരംഭിച്ചത്. ഈ വാക്സിൻ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ന്യൂമോകോക്കസ് മൂലമുണ്ടാകുന്ന മറ്റ് ഗുരുതരമായ ബാക്ടീരിയ അണുബാധകൾ എന്നിവ കുറയ്ക്കുന്നതായിറിപ്പോർട്ടുകൾ പറഞ്ഞു. ഇന്ത്യയിൽ…
Read Moreമറ്റൊരു തരംഗത്തെ നേരിടാൻ മൂന്നാമത്തെ കോവിഡ് ഡോസോ? ബൂസ്റ്റർ ഡോസ് എടുത്ത് ഡോക്ടർമാരും നഴ്സുമാരും.
ബെംഗളൂരു: കേന്ദ്ര ആരോഗ്യ മന്ത്രാലയം കോവിഡ് -19 വാക്‌സിന്റെ മൂന്നാം ഡോസിനുള്ള നയത്തിൽ“പ്രവർത്തിച്ചു വരുന്നതിനിടയിൽ ”, കർണാടകയിലെ ഉത്കണ്ഠാകുലരായ ആരോഗ്യ പ്രവർത്തകരുംഡോക്ടർമാരും ബൂസ്റ്റർ ഷോട്ടുകൾ എടുക്കുന്നതായി റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പല ഡോക്ടർമാരും 2021 ജനുവരിയിൽ ഒന്നാമത്തെ ഡോസ് വാക്‌സിനും രണ്ടാമത്തേത്ഏകദേശം എട്ട് മാസങ്ങൾക്ക് മുമ്പും എടുത്ത് കഴിഞ്ഞതായി പ്രസ്തുത റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരിലും വീണ്ടും അണുബാധകൾ ഉണ്ടാകുന്നതും , പലരുംഐസിയുവിൽ പ്രവേശിപ്പിക്കേണ്ട അവസ്ഥയിലാകുന്നതും, മരണങ്ങൾ സംഭവിക്കുന്നതും കാണുന്നതിനാൽതങ്ങൾ “ഉത്കണ്ഠാകുലരാണ്” എന്ന് ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പറഞ്ഞു.
Read Moreടെക് ഉച്ചകോടിയെ അഭിസംബോധന ചെയ്യാൻ ഇസ്രായേൽ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിമാർ
ബെംഗളൂരു: നവംബർ 17 മുതൽ 19 വരെ നടക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്)-2021ൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ചേർന്ന് വേർച്വൽ ആയി ഉദ്ഘാടന പ്രസംഗം നടത്തും. കോൺസുലേറ്റുകളിൽ നിന്നുള്ള വൃത്തങ്ങൾ അനുസരിച്ച്, രണ്ട് പ്രധാനമന്ത്രിമാരും ഓൺലൈനിൽ ഉച്ചകോടിയിൽ പങ്കെടുക്കും. 315 പേരുടെ പ്രതിനിധി സംഘവുമായി ഓസ്‌ട്രേലിയയുടെ എക്കാലത്തെയും വലിയ സാന്നിധ്യം ഉച്ചകോടിയിൽ ഈ വർഷം ഉണ്ടാകുമെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ചകോൺസൽ ജനറൽ സാറാ കിർലെവ് പറഞ്ഞു. ഇതിൽ മന്ത്രിമാരും വ്യവസായ പ്രമുഖരും സംരംഭകരുംഅക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്നു.
Read Moreബിറ്റ്‌കോയിൻ അഴിമതിയിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.
ബെംഗളൂരു: ബിറ്റ്‌കോയിൻ അഴിമതിയിൽ തന്റെ സർക്കാരിലെ ആർക്കും പങ്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സർക്കാരിലെ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് തെളിയിക്കാനാകുമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ നൽകാൻ പ്രതിപക്ഷമായ കോൺഗ്രസിനെ അദ്ദേഹം വെല്ലുവിളിച്ചു. “ആരോപണങ്ങൾ ഉന്നയിക്കുന്നവർ അഴിമതി എന്തിനെക്കുറിച്ചാണെന്നും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും തെളിവുകൾ നൽകട്ടെ. ഞങ്ങളുടെ സർക്കാർ ഏത് അന്വേഷണ ഏജൻസിയുടെയും അന്വേഷണത്തിന് തയ്യാറാണെന്നും സത്യം പുറത്തുവരുമെന്നും” അദ്ദേഹം പറഞ്ഞു.
Read Moreഓരോ ജില്ലകളിലും ന്യൂറോ കെയർ സെന്ററുകൾ വേണം.
ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും ന്യൂറോളജിക്കൽ പരിചരണം നൽകുന്ന കൂടുതൽ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആവശ്യമാണെന്നും നിംഹാൻസ് ഡയറക്ടർ ഡോ.പ്രതിമ മൂർത്തി പറഞ്ഞു. വ്യാഴാഴ്ച ബാംഗ്ലൂർ ന്യൂറോളജിക്കൽ സൊസൈറ്റിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെയും സഹകരണത്തോടെ നിംഹാൻസ് ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. “നമ്മൾക്ക് ഓരോ ജില്ലകളിലും താലൂക്കുകളിലും ന്യൂറോ കെയർ സെന്ററുകൾ ആവശ്യമാണ്, അങ്ങനെവരുമ്പോൾ രോഗികൾക്ക് നിംഹാൻസിലേക്ക് യാത്ര ചെയ്യേണ്ടതില്ല ”എന്ന് ഡോ പ്രതിമ പറഞ്ഞു. നാഡീസംബന്ധമായ പരിചരണത്തിന്റെ…
Read More