ഓരോ ജില്ലകളിലും ന്യൂറോ കെയർ സെന്ററുകൾ വേണം.

ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും ന്യൂറോളജിക്കൽ പരിചരണം നൽകുന്ന കൂടുതൽ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആവശ്യമാണെന്നും നിംഹാൻസ് ഡയറക്ടർ ഡോ.പ്രതിമ മൂർത്തി പറഞ്ഞു.

വ്യാഴാഴ്ച ബാംഗ്ലൂർ ന്യൂറോളജിക്കൽ സൊസൈറ്റിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെയും സഹകരണത്തോടെ നിംഹാൻസ് ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

നമ്മൾക്ക്  ഓരോ ജില്ലകളിലും താലൂക്കുകളിലും ന്യൂറോ കെയർ സെന്ററുകൾ ആവശ്യമാണ്, അങ്ങനെവരുമ്പോൾ  രോഗികൾക്ക് നിംഹാൻസിലേക്ക് യാത്ര ചെയ്യേണ്ടതില്ലഎന്ന് ഡോ പ്രതിമ പറഞ്ഞു.

നാഡീസംബന്ധമായ പരിചരണത്തിന്റെ ഒരു മാതൃക വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും എന്നും അവർ കൂട്ടിച്ചേർത്തു. നിംഹാൻസിന്റെ മേലുള്ള ഭാരം കുറയ്ക്കണമെന്ന് ചീഫ്സെക്രട്ടറി പി രവികുമാറും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;
[masterslider id="10"]

Related posts