പ്രതിഷേധങ്ങൾക്ക് വഴിവെച്ച് വന്യജീവി സങ്കേതത്തിലെ യേശുക്രിസ്തുവിന്റെ പ്രതിമ.

ബെംഗളൂരു: ചാമരാജനഗർ ജില്ലയിലെ കൊല്ലേഗലിലെ എംഎം ഹിൽസ് വന്യജീവി സങ്കേതത്തിനുള്ളിൽസ്ഥാപിച്ച അഞ്ചടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ വന്യജീവി പ്രവർത്തകരും നാട്ടുകാരും തമ്മിലുള്ളതർക്കത്തിന് കാരണമായി. ജല്ലിപല്യ ഗ്രാമത്തിന് സമീപമുള്ള ഹൂഗ്യ (ഹൂഗ്യം എന്നും അറിയപ്പെടുന്നു) പ്രദേശത്തെ വനഭൂമിയിലാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് പ്രതിമയും ഒരു ചെറിയ ദേവാലയവും സ്ഥാപിച്ചത്. പ്രദേശവാസികളായചുരുക്കം ചിലർ ഭൂമി കയ്യേറിയെന്നും അത് നീക്കം ചെയ്യാതിരിക്കാൻ പ്രതിമ സ്ഥാപിച്ചുവെന്നും വന്യജീവിപ്രവർത്തകർ ആരോപിക്കുന്നു. സംസ്ഥാനത്ത്  രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്താണ് പ്രതിമസ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ”വനഭൂമി കൈയ്യേറിയിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇത് അനുവദിച്ചാൽ പുതിയ…

Read More
Click Here to Follow Us