മിഡ്‌ടേം ബോർഡ് പരീക്ഷയായി നടത്താനുള്ള വകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ചു പിയു വിദ്യാർത്ഥികൾ

ബെംഗളൂരു: പ്രീ–യൂണിവേഴ്‌സിറ്റി (പിയു) രണ്ടാം വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നവംബർ 17 ബുധനാഴ്ച ബെംഗളൂരുവിലെ മൈസൂർ ബാങ്ക് സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തി. മിഡ്‌ടേം പരീക്ഷബോർഡ് പരീക്ഷയായി നടത്താനുള്ള  വിദ്യാഭ്യാസ വകുപ്പിന്റെ (ഡിപിയുഇ) തീരുമാനം പിൻവലിക്കണമെന്ന്അവർ ആവശ്യപ്പെട്ടു. രണ്ടാം പിയു വിദ്യാർത്ഥികൾക്കുള്ള മിഡ്‌ടേം പരീക്ഷകൾ ബോർഡ് പരീക്ഷയായി നടത്തുമെന്ന് നവംബർ 12 ന്ഡിപിയുഇ നേരത്തെ ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. അതായത് ചോദ്യപേപ്പറുകൾ ബോർഡ് കേന്ദ്രീകരിച്ച്തയ്യാറാക്കുകയും പരീക്ഷകൾ ജില്ലാതലത്തിൽ നടത്തുകയും ചെയ്യും. പരീക്ഷകൾ നവംബർ 29 മുതൽ ഡിസംബർ30 വരെ നടക്കുമെന്നും സർക്കുലറിൽ അറിയിച്ചു. നേരത്തെ,…

Read More

ഐഐ.എം.ബിയിൽ റെക്കോർഡ് സമ്മർ പ്ലേസ്‌മെന്റ്: 513 പേർക്ക് രണ്ട് ദിവസത്തിൽ നിയമനം.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂർ (ഐഐഎം–ബി) 2021-23 ലെ പിജിപി(ബിരുദാനന്തര പ്രോഗ്രാം), പിജിപി–ബിഎ (ബിസിനസ് അനലിറ്റിക്‌സ്) ക്ലാസുകൾ  റെക്കോർഡ് സമ്മർപ്ലേസ്‌മെന്റുകൾക്ക് ഈ വർഷം സാക്ഷ്യം വഹിച്ചു. 542 ഓഫറുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്,പ്ലെയ്‌സ്‌മെന്റിനായി ഹാജരായ എല്ലാ 513 വിദ്യാർത്ഥികളെയും രണ്ട് ദിവസങ്ങളിലായി നിയമിച്ചു. കൺസൾട്ടിംഗ് കമ്പനികൾ 181 ഓഫറുകളോടെ മുന്നിലെത്തി. ആക്‌സെഞ്ചറിന്റെ നേതൃത്വത്തിൽ 33 ഓഫറുകൾനൽകി. ബെയ്ൻ & കമ്പനിയും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്,  കെയർനി, മക്കിൻസി ആൻഡ് കമ്പനി, ടാറ്റകൺസൾട്ടൻസി സർവീസസ്, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ്, ഏണസ്റ്റ് ആൻഡ് യംഗ് എന്നിവരും  റിക്രൂട്ടർമാരിൽ പെടുന്നു.…

Read More

കോറമംഗല കഴിഞ്ഞാൽ അടുത്തത് ബെല്ലന്തൂർ തടാകം.

ബെംഗളൂരു: കെ-100 (കോറമംഗല വാലി ഇംപ്രൂവ്‌മെന്റ്) പദ്ധതി പുരോഗതി കൈവരിച്ച  സാഹചര്യത്തിൽ, സമാനമായ ഒരു പദ്ധതിക്കായി ബെല്ലന്തൂർ തടാകത്തെ പരിഗണിക്കാമെന്ന്  സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരുംകരുതുന്നു. ബിബിഎംപി , ബിഡബ്ലിയുഎസ്എസ്ബി , മറ്റ് വിദഗ്ധർ എന്നിവരുടെ അഭിപ്രായത്തിൽ, ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളിൽശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും  മലിനജല സംസ്കരണ പ്ലാന്റുകൾ നിർമ്മിക്കുകയുംഡ്രെയിനേജ് നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനാലും , കെ-100 ന്റെ അനുകരണം സാധ്യമാകുന്നഅടുത്ത സ്ഥലമായി ഇവിടെ പരിഗണിക്കാമെന്ന് വിദഗ്ധർ പറയുന്നു. 9.8 കിലോമീറ്റർ നീളമുള്ള മഴവെള്ള ഡ്രെയിനുകൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി, വീടുകളിൽനിന്നും വാണിജ്യ യൂണിറ്റുകളിൽ നിന്നുമുള്ള…

Read More

കൃത്യമായ സമയത്ത് നടത്തിയ പരിശോധന;3000 കുട്ടികളെ അന്ധതയിൽ നിന്ന് രക്ഷിച്ചു.

eye testing for premature babies

ബെംഗളൂരു:  2008-ലാണ് ചെറിയ കുട്ടികളിൽ റെറ്റിനോപ്പതി ചികിത്സയ്ക്കുള്ള സൗജന്യ പരിപാടിയായ ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി ആരംഭിച്ചത്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾക്കിടയിലും 3,000-ത്തോളം ശിശുക്കളെയാണ് പൂർണ അന്ധതയിൽ നിന്ന് ഈ സംരംഭം രക്ഷിച്ചത്. മാസം തികയാതെ ജനിക്കുന്ന 2 കിലോയിൽ താഴെ മാത്രം ഭാരമുള്ള കുഞ്ഞുങ്ങളിൽ അന്ധതയ്ക്ക് കാരണമാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്യുരിറ്റി കാണപ്പെടാറുണ്ട്. രാജ്യത്ത് 200-ഓളം ആർഒപി വിദഗ്ധർക്ക് മാത്രമേ ഈ അസുഖം ചികില്സിക്കാനാവുള്ളൂ. നാരായണ നേത്രാലയയുടെ നേതൃത്വത്തിൽ കർണാടക ഇന്റർനെറ്റ് അസിസ്റ്റഡ് ഡയഗ്നോസിസ് ഫോർ റെറ്റിനോപ്പതി ഓഫ്…

Read More

കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവർത്തനങ്ങൾകായ് സംസ്ഥാനത്തിന് വേണ്ടത് 52 ലക്ഷം കോടി രൂപ.

ബെംഗളൂരു: കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും ലഘൂകരിക്കുന്നതിനുമായി 2025-ഓടെ 20,88,041.23 കോടി രൂപയും 2030-ഓടെ 52,82,744.32 കോടി രൂപയും ബജറ്റ് വിഹിതം ആവശ്യമായി വരുമെന്ന് സംസ്ഥാനം കണക്കാക്കുന്നു. എൻവയോൺമെന്റ് മാനേജ്‌മെന്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎംപിആർഐ) തയ്യാറാക്കിയ 2015ലെ റിപ്പോർട്ടിന്റെ രണ്ടാം പതിപ്പായ കാലാവസ്ഥാ വ്യതിയാനത്തിന്റെ കർണാടക സംസ്ഥാന കർമപദ്ധതി പ്രകാരമാണ് കണക്കുകൾ  തയ്യാറാക്കിയിരിക്കുന്നത്. റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഇത് തയ്യാറാക്കാൻ 15 കാലാവസ്ഥാ മോഡലുകൾ ഉപയോഗിച്ചതായി ഇഎംപിആർഐ ഡയറക്ടർ ജനറൽജഗ്മോഹൻ ശർമ്മ ചൊവ്വാഴ്ച പറഞ്ഞു. സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് എജ്യുക്കേഷൻ 2015ലെറിപ്പോർട്ടിലെ ശിപാർശകൾ അനുസരിച്ചുള്ള…

Read More

വിദ്യാർത്ഥിനികൾക്ക് ഗർഭാശയ കാൻസർ വാക്സിനുകൾ നൽകണമെന്ന് ശുപാർശ ചെയ്ത് കിഡ്‌വായി

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് ഗർഭാശയ അർബുദം, വാക്സിൻ ഉപയോഗിച്ച് തടയാൻ കഴിയുന്ന ഒരേയൊരു തരം അർബുദം കൂടിയാണിത്. എന്നിട്ടും, ഈ ക്യാൻസറിനുള്ളചികിത്സയെക്കുറിച്ചോ അത് തടയാനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനിനെ കുറിച്ചൊജനങ്ങളിൽ  അവബോധം കുറവാണ്. കർണാടകയിലെ ഏക സർക്കാർ കാൻസർ ആശുപത്രിയായ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഓങ്കോളജി കാൻസർ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ ഓരോ വർഷവും ഏകദേശം 1500 ഗർഭാശയക്യാൻസർ കേസുകളാണ് ചികിത്‌സക്കെത്തുന്നത്, അവരിൽ ഭൂരിഭാഗവും രോഗത്തിന്റെ അവസാനഘട്ടത്തിലാണ് വരുന്നത്. ” 9 നും 15 നും ഇടയിൽ…

Read More

കോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ

ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു. ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ…

Read More

നായകളുടെ ആക്രമണത്തിൽ നഷ്ട്ടപ്പെട്ട ചിറകുകൾ വീണ്ടെടുത്ത് പെണ്മയിൽ

ബെംഗളൂരു: തെരുവുനായ്ക്കളുടെ മാരകമായ ആക്രമണത്തെ തുടർന്ന് ചിറകുകൾക് കേട് പറ്റിയഒന്നരവയസ്സുള്ള പെണ്മയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ചിറകുകൾ തീരിച്ച്‌ പിടിച്ചു. പക്ഷി നാല് മാസമായിചികിത്സയിലായിരുന്നു. മൃഗഡോക്ടർമാർ പക്ഷിയിൽ ഇൻട്രാമെഡുള്ളറി പിന്നിംഗ് നടത്തി. എല്ലുകളെചികിത്സിക്കുന്നതിനായി മനുഷ്യരിൽ ഒരു ലോഹഫലകമോ വടിയോ ഘടിപ്പിക്കുന്നതുപോലെ, കാൽസിഫിക്കേഷൻ എളുപ്പത്തിലാക്കാൻ മയിലിന്റെ ശസ്ത്രക്രിയയിൽ ഒരു പിൻ ഉപയോഗപ്പെടുത്തിയതായിഡോക്ടർമാർ പറഞ്ഞു. മൂന്ന് മാസം മുമ്പ് പീനിയയിൽ വെച്ച് തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെട്ട പെണ്മയിലിനെ നാട്ടുകാർരക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മയിലിനെ പീപ്പിൾ ഫോർ ആനിമൽസ് ഷെൽട്ടറിലേക്കും  മാറ്റി.

Read More

പഴയ സ്കൂൾ പുസ്തകങ്ങളുടെ ശേഖരമൊരുക്കി അസിം പ്രേംജി സർവകലാശാല

ബെംഗളൂരു: ദക്ഷിണേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച 1819 മുതൽ പഴക്കമുള്ള 5,724 സ്കൂൾ പുസ്തകങ്ങളുടെയും അനുബന്ധ രേഖകളുടെയും ശേഖരമായ സ്കൂൾബുക്ക് ആർക്കൈവ് അസിം പ്രേംജി സർവ്വകലാശാല തിങ്കളാഴ്ച പുറത്തിറക്കി. ഓൺലൈനിലും പുസ്തകങ്ങൾ ലഭ്യമാണ്. ഭാഷ, വിദ്യാഭ്യാസ നിലവാരം, രാജ്യം, സംസ്ഥാനം, പ്രസിദ്ധീകരണതീയതി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് പുസ്തകങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഭാഷകളിലുമുള്ള പുസ്‌തകങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതായ എല്ലാ സ്‌കൂൾപുസ്തകങ്ങളും ശേഖരത്തിൽ ഉൾക്കൊള്ളുന്നു. പൊതുവിദ്യാഭ്യാസത്തിന് വലിയ ഊന്നൽ നൽകുന്നരാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്കൂൾ പുസ്തകങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.

Read More

മികച്ച ഇന്റർനെറ്റ് ലഭ്യതക്കായി ഉപഗ്രഹ സേവനങ്ങൾ ഉപയോഗിക്കാനൊരുങ്ങി സംസ്ഥാനം

ബെംഗളൂരു: ‘ബെംഗളൂരുവിന് അപ്പുറത്തേക്ക് ’ വ്യവസായങ്ങൾ വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഊന്നൽനൽകുന്ന സാഹചര്യത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. അവസാനത്തെ വ്യക്തിക്ക് പോലും മികച്ച ഇന്റർനെറ്റ് ലഭ്യത  ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടി–ബിടി മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. “സർക്കാർ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മുൻ‌ഗണന നൽകുന്നു. ബാങ്കിംഗ്, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ഭരണം എന്നിവയുൾപ്പെടെ നിരവധി പൗരാധിഷ്ഠിത സേവനങ്ങൾക്ക്, വിദൂരപ്രദേശങ്ങളിൽ പോലും വിവര സാങ്കേതിക വിദ്യ ഒഴിച്ചുകൂടാനാവാത്തതായി…

Read More
Click Here to Follow Us