ഐഐ.എം.ബിയിൽ റെക്കോർഡ് സമ്മർ പ്ലേസ്‌മെന്റ്: 513 പേർക്ക് രണ്ട് ദിവസത്തിൽ നിയമനം.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബാംഗ്ലൂർ (ഐഐഎം–ബി) 2021-23 ലെ പിജിപി(ബിരുദാനന്തര പ്രോഗ്രാം), പിജിപി–ബിഎ (ബിസിനസ് അനലിറ്റിക്‌സ്) ക്ലാസുകൾ  റെക്കോർഡ് സമ്മർപ്ലേസ്‌മെന്റുകൾക്ക് ഈ വർഷം സാക്ഷ്യം വഹിച്ചു. 542 ഓഫറുകളാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്,പ്ലെയ്‌സ്‌മെന്റിനായി ഹാജരായ എല്ലാ 513 വിദ്യാർത്ഥികളെയും രണ്ട് ദിവസങ്ങളിലായി നിയമിച്ചു. കൺസൾട്ടിംഗ് കമ്പനികൾ 181 ഓഫറുകളോടെ മുന്നിലെത്തി. ആക്‌സെഞ്ചറിന്റെ നേതൃത്വത്തിൽ 33 ഓഫറുകൾനൽകി. ബെയ്ൻ & കമ്പനിയും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്,  കെയർനി, മക്കിൻസി ആൻഡ് കമ്പനി, ടാറ്റകൺസൾട്ടൻസി സർവീസസ്, പ്രൈസ്‌വാട്ടർഹൗസ് കൂപ്പേഴ്‌സ്, ഏണസ്റ്റ് ആൻഡ് യംഗ് എന്നിവരും  റിക്രൂട്ടർമാരിൽ പെടുന്നു.…

Read More
Click Here to Follow Us