പഴയ സ്കൂൾ പുസ്തകങ്ങളുടെ ശേഖരമൊരുക്കി അസിം പ്രേംജി സർവകലാശാല

ബെംഗളൂരു: ദക്ഷിണേഷ്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച 1819 മുതൽ പഴക്കമുള്ള 5,724 സ്കൂൾ പുസ്തകങ്ങളുടെയും അനുബന്ധ രേഖകളുടെയും ശേഖരമായ സ്കൂൾബുക്ക് ആർക്കൈവ് അസിം പ്രേംജി സർവ്വകലാശാല തിങ്കളാഴ്ച പുറത്തിറക്കി.

ഓൺലൈനിലും പുസ്തകങ്ങൾ ലഭ്യമാണ്. ഭാഷ, വിദ്യാഭ്യാസ നിലവാരം, രാജ്യം, സംസ്ഥാനം, പ്രസിദ്ധീകരണതീയതി തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് പുസ്തകങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

എല്ലാ ഭാഷകളിലുമുള്ള പുസ്‌തകങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതായ എല്ലാ സ്‌കൂൾപുസ്തകങ്ങളും ശേഖരത്തിൽ ഉൾക്കൊള്ളുന്നു. പൊതുവിദ്യാഭ്യാസത്തിന് വലിയ ഊന്നൽ നൽകുന്നരാജ്യങ്ങളിൽ ഉപയോഗിക്കുന്ന സ്കൂൾ പുസ്തകങ്ങളും ഉൾപ്പെടുത്തേണ്ടതുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts