ബെംഗളൂരു: കഴിഞ്ഞ16 മാസത്തിനിടെ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിൽ കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് ആളുകളിൽ നിന്ന് പിഴയായി മൊത്തം 12.58 കോടി രൂപ ശേഖരിച്ചു. കോവിഡ് 19 മാർഗ്ഗനിർദ്ദേശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 5,25,196 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിഡ് 19 പ്രോട്ടോക്കോൾ ലംഘനങ്ങളുടെ പേരിൽ ഒരേ കാലയളവിൽ 150 ഓളം വ്യവസായങ്ങൾ ബി ബി എം പി അടച്ചുപൂട്ടി. ബി ബി എം പി ഡാറ്റ അനുസരിച്ച്, 2020 മേയ് മുതൽ 2021 ഓഗസ്റ്റ് 7 വരെയുള്ള കാലയളവിൽ മാസ്ക് ധരിക്കാത്തതിന് 4.93 ലക്ഷം പേരിൽ നിന്നായി…
Read MoreAuthor: WEB TEAM
കർണാടകയിൽ കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വകഭേദം വീണ്ടും കണ്ടെത്തി
ബെംഗളൂരു: നാല് മാസം മുമ്പ് ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് മടങ്ങിയെത്തുകയും കോവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്ത ഒരാൾക്ക് കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 നാണ് ഇദ്ദേഹത്തിന് ഇ.റ്റി.എ വേരിയന്റ് അണുബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലോ കർണാടകയിലോ കോവിഡ് 19 വൈറസിന്റെ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തുന്നത് ഇതാദ്യമായല്ല. 2020 ഏപ്രിലിൽ ബെംഗളൂരുവിലെ നിംഹാൻസിലെ വൈറോളജി ലാബിൽ കർണാടകയിലെ രണ്ട് കോവിഡ് 19 ബാധിതരിൽ ഇ.റ്റി.എ വേരിയന്റ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 2021 ജൂലൈയിൽ മിസോറാമിലും ഇ.റ്റി.എ…
Read Moreപരീക്ഷയില്ല, എന്നിട്ടും ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് ബാംഗ്ലൂർ സിറ്റി യൂണിവേഴ്സിറ്റി
ബെംഗളൂരു: സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയെങ്കിലും സർവകലാശാല പരീക്ഷാ ഫീസ് ആവശ്യപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ബാംഗ്ലൂർ സിറ്റി യൂണിവേഴ്സിറ്റി (ബിസിയു) വിദ്യാർത്ഥികൾ. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. യുജിസിയുടെയും സംസ്ഥാന സർക്കാരിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള രണ്ടാമത്തെയും നാലാമത്തെയും സെമസ്റ്റർ ഡിഗ്രി പരീക്ഷകളും പി ജി രണ്ടാം സെമസ്റ്റർ പരീക്ഷകളും സർവകലാശാല റദ്ദാക്കിയതായി അവർ പറഞ്ഞു. ബിരുദ വിദ്യാർത്ഥികൾക്കുള്ള രണ്ടാമത്തെയും നാലാമത്തെയും സെമസ്റ്റർ പരീക്ഷകൾ സർവകലാശാല റദ്ദാക്കി, ഇന്റേണൽ മൂല്യനിർണ്ണയത്തിന്റെയും മുൻ സെമസ്റ്റർ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. “രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഷെഡ്യൂൾ…
Read Moreസംസ്ഥാനത്ത് പി യു ഓൺലൈൻ ക്ലാസുകൾ ആഗസ്റ്റ് 16 ന് ആരംഭിക്കും; പ്രവേശനം ആഗസ്റ്റ് 31 വരെ
ബെംഗളൂരു: സംസ്ഥാനത്ത് ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് 31 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു. പി യു ഓൺലൈൻ ക്ലാസുകൾ ആഗസ്റ്റ് 16 ന് ആരംഭിക്കും എന്നും അറിയിച്ചു. സംസ്ഥാനത്ത് ഈ വർഷം 8.7 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എസ് എസ് എൽ സി പരീക്ഷകയിൽ വിജയം കൈവരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ബോർഡുകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും ഉള്ള അകെ 12 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ളതായി പ്രീ യൂണിവേഴ്സിറ്റി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസ്താവിച്ചു. പി യു ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് 16 ന്…
Read Moreബിഎംടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് അടുത്ത മാസം നിരത്തിലിറങ്ങും
ബെംഗളൂരു: കോവിഡ് 19 പകർച്ചവ്യാധി മൂലമുണ്ടായ നിരവധി മാസങ്ങളുടെ കാലതാമസത്തിന് ശേഷം സെപ്റ്റംബറിൽ ബി എം ടി സി യുടെ ആദ്യ ഇലക്ട്രിക് ബസ് നഗരത്തിലെ നിരത്തിലിറങ്ങാൻ ഒരുങ്ങുന്നു. എൻടിപിസി–ജെഎംബിയുടെ സംയുക്ത സംരംഭത്തിൽ ഒൻപത് മീറ്റർ നീളമുള്ള മിഡി ബസുകൾ ലീസ് മാതൃകയിൽ വിതരണം ചെയ്യുന്നതിനുള്ള കരാർ നേടിയിരുന്നു. എല്ലാ ക്ലിയറൻസുകളും ലഭിച്ചു കഴിഞ്ഞാൽ, നോൺ എസി ഇ–ബസ് അടുത്ത മാസം നഗരത്തിലെ റോഡുകളിൽഎത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ബിഎംടിസി) ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ജെവി അധികൃതരുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയിട്ടുണ്ട്. ബി എം ടി സി…
Read Moreഫൈറ്റ് മാസ്റ്ററുടെ മരണം; അറസ്റ്റിലായ മൂന്ന് പേരെയും റിമാൻഡ് ചെയ്തു
ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ ഫൈറ്റ് മാസ്റ്റർ വിവേകിന്റെ ദാരുണമായ മരണത്തിന് ഒരുദിവസം കഴിഞ്ഞ്, ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെ മൂന്ന് പേരെ ബിദാദി പോലീസ് ചൊവ്വാഴ്ച അറസ്റ്റ്ചെയ്തു. അശ്രദ്ധമൂലം മരണം സംഭവിച്ചതിൽ ഇവർക്കെതിരെ എഫ് ഐ ആർ ഉം രജിസ്റ്റർ ചെയ്‌തു. അറസ്റ്റിലായവരെ രാമനഗര ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം ഓഗസ്റ്റ് 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. നിർമ്മാതാവ് ഗുരു ദേശ്പാണ്ഡെയെ പിടികൂടാൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട് എന്ന് പോലീസ്പറഞ്ഞു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. “സ്റ്റണ്ട് മാസ്റ്റർ…
Read Moreനഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു.
ബെംഗളൂരു: കോവിഡ് 19 ബുള്ളറ്റിൻ പ്രകാരമുള്ള ഡാറ്റ പരിശോധിക്കുമ്പോൾ ബെംഗളൂരുവിലെ കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ കാര്യത്തിൽ കൂടുതൽ ആശങ്കാജനകമായ ഒരു ചിത്രമാണ് ലഭിക്കുന്നത് . നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് രോഗികളുടെ ആശുപത്രി പ്രവേശനങ്ങളുടെയും എണ്ണം ഉയർന്നുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജൂലൈ 10 മുതൽ ഓഗസ്റ്റ് 10 വരെയുള്ള ഒരു മാസത്തിനുള്ളിൽ , നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 47 ഇൽ നിന്ന് 160 ആയി ഉയർന്നു. മഹാദേവപുര സോണിൽ ആണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത് – 42 എണ്ണം. ഈസ്റ്റ് സോണിൽ 35, ബൊമ്മനഹള്ളി 24,…
Read Moreഹിന്ദുത്വ പ്രവർത്തകർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണം.
ബെംഗളൂരു: സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർക്കും ഹിന്ദുത്വ പ്രവർത്തകർക്കുമെതിരെ ചുമത്തിയിട്ടുള്ള“കള്ളക്കേസുകൾ” പിൻവലിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കർണാടക സാമൂഹ്യ ക്ഷേമ, പിന്നോക്കക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയോട് അഭ്യർത്ഥിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ഇത്തരം കേസുകൾ കൂടുതൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി പൂജാരി പറഞ്ഞു. മറ്റ് സംഘടനകളുടെ പ്രവർത്തകർക്കെതിരായ കേസുകൾ മുൻ സർക്കാറുകൾ പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നിരുന്നാലും, ഹിന്ദുത്വ പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിച്ചില്ല,” എന്ന് അദ്ദേഹം ആരോപിച്ചു. തന്റെ നിയമസഭാ മണ്ഡലമായ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളിയിൽ നടന്ന ഒരു പ്രശ്നവുമായി…
Read Moreതമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്കും ഇനി കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം
ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്ന ആളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ് 19 റിപ്പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ് ചാമരാജനഗർ ജില്ലാ ഭരണകൂടം. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. കേരളത്തിൽ നിന്ന് എത്തുന്ന ആളുകൾക്ക് ഈ നിയമം ആഴ്ചകളായി നിലവിലുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരും കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ട് നൽകേണ്ടതാണ്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് റിപ്പോർട്ട് നിര്ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ചാമരാജനഗർ ജില്ലാ ഭരണകൂടം…
Read More8.7 ലക്ഷം വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷ വിജയിച്ചു, 1 വിദ്യാർത്ഥി പരാജയപ്പെട്ടു.
ബെംഗളൂരു: കർണാടക സെക്കൻഡറി വിദ്യാഭ്യാസ പരീക്ഷാ ബോർഡ് നടത്തിയ പത്താം ക്ലാസ് പരീക്ഷാഫലം ഇന്നലെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ എക്കാലത്തെയും ഉയർന്ന വിജയശതമാനമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ആൾമാറാട്ടത്തിന് ഡിബാർ ചെയ്ത ഒരു വിദ്യാർത്ഥി ഒഴികെ, പരീക്ഷ എഴുതിയ 8,71,443 വിദ്യാർത്ഥികളും ഈ വർഷം വിജയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ അല്പം മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷയെഴുതിയ ആൺകുട്ടികളിൽ ഒരു വിദ്യാർത്ഥി പോലും പരാജയപ്പെടാതെ 100% വിജയശതമാനം നേടി. പെൺകുട്ടികളിൽ 99.99 ശതമാനമാണ് വിജയശതമാനം. പുതിയ കർണാടക പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി…
Read More