ബെംഗളൂരു: ഞായറാഴ്ചയും തിങ്കളാഴ്ചയും ഉണ്ടായ (ഒക്ടോബർ 3, 4) കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയനഗർ സ്വദേശി ബി എസ് നാഗരാജാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.30 ന് ഉണ്ടായ അപകടത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കനത്ത മഴയിൽ റോഡിൽ വീണു കിടന്നിരുന്ന ഒരു മരത്തിൽ ഇയാളുടെ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. നഗരത്തിൽ ഇടിമിന്നലോടെ രാത്രി മുഴുവനും കനത്ത മഴ പെയ്തിരുന്നു. നഗരത്തിലുടനീളമുള്ള പല റോഡുകളും ഇത് മൂലം വെള്ളത്തിനടിയിലായി. പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുന്നതിനാൽ പല സ്ഥലങ്ങളും …
Read MoreAuthor: WEB TEAM
നഗരത്തിൽ ഓട്ടോറിക്ഷ നിരക്ക് ഉടൻ ഉയരും
ബെംഗളൂരു: ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ നിരന്തര ആവശ്യത്തെ തുടർന്ന്, ഓട്ടോനിരക്ക് ഉടൻ ഉയരും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഓട്ടോറിക്ഷയുടെ നിരക്ക് 1.8 കിലോമീറ്ററിന് കുറഞ്ഞത് 30 രൂപയായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറായ എൽ നരേന്ദ്ര ഹോൾക്കർ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്നുള്ള ഓരോകിലോമീറ്ററിനും നിരക്ക് 15 രൂപയായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൽ നിന്നുള്ള ഔദ്യോഗികവിജ്ഞാപനം വരാൻ ബാക്കിയുണ്ടെന്നും വർദ്ധിച്ച നിരക്ക് എപ്പോൾ നടപ്പാക്കുമെന്ന് തനിക്കറിയില്ലെന്നും നരേന്ദ്ര ഹോൾക്കർ പറഞ്ഞു. ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചാർജ്ജ് നിരക്ക് വർദ്ധിപ്പിക്കാൻ വേണ്ടി സംസ്ഥാന സർക്കാറിനെ സമീപിച്ചിരുന്നു. യാത്രയുടെ ആദ്യ…
Read Moreവാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക പിഴ വരുന്നുണ്ട്.
ബെംഗളൂരു: നഗരത്തിൽ വാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ബെംഗളൂരു ട്രാഫിക് പോലീസ് ഇനി മുതൽ 1,000 രൂപ പിഴ ചുമത്തും. മോട്ടോർ വാഹന നിയമമനുസരിച്ച്, വാഹനം ഓടിക്കുമ്പോൾ, ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു. മൊബൈൽ ഫോണുകൾ, ഹെഡ്‌ഫോണുകൾ, ബ്ലൂടൂത്ത് ഇയർഫോണുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുന്നതായിരിക്കും. വാഹനം ഓടിക്കുമ്പോൾ വഴി അറിയാൻ ഒരു ഗാഡ്ജെറ്റ് ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് ജോയിന്റ്പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തേ ഗൗഡ പറഞ്ഞു. മൊബൈൽ ഫോൺ, ഹെഡ് സെറ്റ് എന്നിവ ഉപയോഗിക്കുന്നത് ഡ്രൈവിംഗ് സമയത്ത് ശ്രദ്ധ വ്യതിചലിപ്പിക്കുമെന്ന് ഗൗഡ പറഞ്ഞു. “പലരും…
Read Moreഡിസംബർ അവസാനത്തോടെ 100 ശതമാനം പേർക്കും കോവിഡ് വാക്സിൻ എന്ന ലക്ഷ്യം ബെംഗളൂരു കൈവരിക്കുമോ?
ബെംഗളൂരു: ഒക്ടോബർ 1 വരെയുള്ള ബി ബി എം പിയുടെ കണക്കുകൾ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ നഗരത്തിലെ ജനസംഖ്യയുടെ 85% പേർക്കും കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞിട്ടുണ്ട്. എന്നാൽ കണക്കുകൾ പ്രകാരം 47% പേർക്ക് മാത്രമാണ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ഇത് വരെ ലഭിച്ചിരിക്കുന്നത് ആയതിനാൽ ഡിസംബർ അവസാനത്തോടെ നഗരത്തിലെ മുഴുവൻ ജനങ്ങൾക്കും 100% കോവിഡ് വാക്സിനേഷൻ എന്ന ബി ബി എം പിയുടെ ലക്ഷ്യം കൈവരിക്കാൻ ബുദ്ധിമുട്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ, നഗരത്തിലെ 77,30,547 (85%) ആളുകൾ ആദ്യ ഡോസ് കുത്തിവയ്പ്പെടുക്കുകയും 43,03,401 (47%) പേർക്ക് രണ്ടാമത്തെ…
Read Moreയുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്
ബെംഗളൂരു: സംസ്ഥാനത്തെ ബെലഗാവി ജില്ലയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ 24 കാരനായ ഒരു മുസ്ലീം യുവാവ്, ഒരു ഹിന്ദു യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ കൊല്ലപ്പെട്ടതാണെന്ന് മരിച്ച യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. സെപ്തംബർ 28 ബുധനാഴ്ച്ചയാണ് അർബാസ് അഫ്താബ് മുല്ലയെ ബേസൂറിനും ഖാനാപൂർ റെയിൽവേ സ്റ്റേഷനുമിടയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, ആത്മഹത്യ ചെയ്തതായി ആദ്യം സംശയിച്ചെങ്കിലും, യുവതിയുടെ പിതാവിനും, യുവതിയെ കാണുന്നതിൽ അർബാസിനെ ഭീഷണിപ്പെടുത്തിയിരുന്ന രാം സേനയുടെ മറ്റ് അംഗങ്ങൾക്കും ഇതിൽ പങ്കുണ്ടെന്ന് അർബാസിന്റെ മാതാവ് പോലീസിൽ പരാതി നൽകി. അർബാസും ഈ സ്ത്രീയും കഴിഞ്ഞ ഒരു വർഷമായി…
Read Moreആർപിഎഫ് വനിതാ ടീം ട്രെയിൻ യാത്രക്കാരനിൽ നിന്ന് 3.2 കോടി രൂപയുടെ ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.
ബെംഗളൂരു: റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ(ആർപിഎഫ്) ഒരു വനിതാ സംഘം വെള്ളിയാഴ്ച ഒരു ട്രെയിൻ യാത്രക്കാരനിൽ നിന്നും 3.0 കോടി രൂപ വിലമതിക്കുന്ന 640 ഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രശാന്തി എക്സ്പ്രസിൽ നിന്ന് ബെംഗളൂരു റെയിൽവേ ഡിവിഷനിലെ ഹിന്ദുപുർ സ്റ്റേഷനിൽ ഇറങ്ങിയതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശിയായ 44-കാരനായ യാത്രക്കാരൻ പ്രശാന്തി എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ക്രിസ്റ്റൽ മെത്ത് എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്ന് തന്റെ ബാഗിൽ ഒളിപ്പിച്ച് ഒഡീഷയിൽ എത്തിക്കുവാൻ കൊണ്ടുപോകുകയായിരുന്നു ഇയാൾ എന്ന് ഉന്നത റെയിൽവേ വൃത്തങ്ങൾ പറഞ്ഞു. `ഐസ് ‘അല്ലെങ്കിൽ` ഗ്ലാസ്’…
Read Moreവീടുകളിലെത്തി കഞ്ചാവ് ഡെലിവറി ചെയ്തിരുന്ന സംഘം പിടിയിൽ
ബെംഗളൂരു: ബെംഗളൂരു നഗരത്തിലും സംസ്ഥാനത്തെ മറ്റൊരു ജില്ലയായ ശിവമോഗയിലുമായി പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയതായി ഒക്ടോബർ 2 ശനിയാഴ്ച, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. രണ്ട് ജില്ലകളിലും കഞ്ചാവ് വീടുകളിൽ നേരിട്ട് എത്തിച്ചിരുന്ന ഈ സംഘം സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവാണെന്ന രീതിയിലാണ് ഡെലിവറി നടത്തിയിരുന്നത്. ” ലോക്ക് ഡൌൺ സമയത്ത് ഏഴംഗ മയക്കുമരുന്ന് സിൻഡിക്കേറ്റ്” അഭിവൃദ്ധി പ്രാപിച്ചുവെന്നും അവരിൽ നിന്ന് “ഉയർന്ന നിലവാരമുള്ള കഞ്ചാവ്” കണ്ടെടുത്തതായും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബെംഗളൂരുവിൽ അറിയിച്ചു. വ്യാഴാഴ്ച കൊറിയർ വാഹനത്തിൽ എട്ട് ബോക്സ് കഞ്ചാവ് എത്തിച്ചതിന് ശേഷം ബെംഗളൂരുവിൽ വെച്ച് കാറിൽ കയറ്റുന്നതിനിടെയാണ്…
Read Moreകമ്പനികളുടെ ബസുകൾക്കും ഇനി ഔട്ടർ റിങ് റോഡിലെ ബസുകൾക്കുള്ള പ്രത്യേക ലൈനിൽ കൂടെ പോകാം
ബെംഗളൂരു: ഔട്ടർ റിങ് റോഡിൽ ലൗറി ജങ്ഷനും സിൽക്ക് ബോഡിനും ഇടയിലുള്ള റോഡിൽ, ബസുകൾക്ക്വേണ്ടിയുള്ള പ്രത്യേക ലൈനിലൂടെ, ജീവനക്കാരെ എത്തിക്കുന്നതിനായി കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്ന ബസുകൾക്കും ഇനി പോകാവുന്നതാണ്. ഔട്ടർ റിങ് റോഡ് കമ്പനീസ് അസോസിയേഷൻ സമർപ്പിച്ച അപേക്ഷ മുൻനിർത്തിയാണ് ഈ തീരുമാനംഎടുത്തിരിക്കുന്നത്. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ടിന്റെ അഡിഷണൽ ചീഫ് സെക്രട്ടറിയും കമ്മീഷണറുമായവി മഞ്ജുള ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മെട്രോ പണികൾ നടക്കുന്ന സമയങ്ങളിൽ ബസുകൾക്ക്പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന ലൈനിൽ കൂടി പോകുവാൻ കമ്പനി ബാസുകളെ അനുവദിച്ചിട്ടുണ്ട്. നിലവിൽ ബസുകൾക്ക് പ്രത്യേകം ഏർപ്പെടുത്തിയിരിക്കുന്ന ലൈനിൽ…
Read Moreപബുകളിലും ബാറുകളിലും പുകവലി നിരോധനം കർശനമായി നടപ്പാക്കാനൊരുങ്ങി സർക്കാർ
ബെംഗളൂരു: പുകയില നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതാധികാര സമിതി ഉയർത്തിയ ആശങ്കകളുടെ പശ്ചാത്തലത്തിൽ, ബാറുകളിലും പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സിഗരറ്റ്, ഹുക്ക എന്നിവയുടെ ഉപയോഗം നിരോധിക്കുന്നതിനായി കർശനമായ നടപടികൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി. പബ്ബുകളിലും മറ്റും ഇരുന്ന് പുകവലിക്കുന്നത് പുകവലിക്കാരുടെ ശ്വാസകോശാരോഗ്യത്തെ ബാധിക്കുക മാത്രമല്ല, കോവിഡ് -19 അതിവേഗം പടരുന്ന സംഭവങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ്നൽകുന്നുണ്ട്. കാൻസർരോഗ ചികിത്സ വിദഗ്ധനും പുകയില നിയന്ത്രണത്തെക്കുറിച്ചുള്ള ഉന്നതാധികാര സമിതി അംഗവുമായ ഡോ.എസ് വിശാൽ റാവു കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ പുകവലി നിരോധനം…
Read Moreആർടി-പിസിആർ ടെസ്റ്റുകളിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് കാസർകോട് നിന്ന് സംസ്ഥാനത്തേക്ക് വരുന്ന പതിവ് യാത്രക്കാർ
ബെംഗളൂരു: കാസർകോട് ജില്ലയിൽ നിന്നും ദക്ഷിണ കന്നഡ ജില്ല വഴി സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിർബന്ധിത ആർടി–പിസിആർ പരിശോധനയിൽ നിന്ന് ഇളവ് അനുവധിക്കണം എന്ന് കാസർകോട് നിന്നുള്ള പതിവ് യാത്രക്കാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്രന് ദൈനംദിന യാത്രക്കാരുടെ ഒരു ഫോറമായ സഹയാത്രി ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. സംസ്ഥാനത്തേക്കുള്ള തുടർച്ചയായ യാത്രകൾക്കിടയിൽ നിരന്തരമായ പരിശോധന അസൗകര്യമുണ്ടാക്കുന്നുവെന്ന് മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഞങ്ങൾ നാല് തവണ കോവിഡ് -19 ടെസ്റ്റിന് വിധേയരായിട്ടുണ്ട് എന്ന് യാത്രക്കാർപറഞ്ഞു. സ്കൂളുകളും കോളേജുകളും ക്ലാസുകൾ പുനരാരംഭിക്കുന്നതിനാൽ,…
Read More