വീടുകളിലെത്തി കഞ്ചാവ് ഡെലിവറി ചെയ്തിരുന്ന സംഘം പിടിയിൽ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലും സംസ്ഥാനത്തെ മറ്റൊരു ജില്ലയായ ശിവമോഗയിലുമായി പ്രവർത്തിച്ചുവന്നിരുന്ന മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയതായി  ഒക്ടോബർ 2 ശനിയാഴ്ച, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു. രണ്ട് ജില്ലകളിലും കഞ്ചാവ് വീടുകളിൽ നേരിട്ട് എത്തിച്ചിരുന്ന സംഘം സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവാണെന്ന രീതിയിലാണ് ഡെലിവറി നടത്തിയിരുന്നത്. ” ലോക്ക് ഡൌൺ സമയത്ത് ഏഴംഗ മയക്കുമരുന്ന് സിൻഡിക്കേറ്റ്അഭിവൃദ്ധി പ്രാപിച്ചുവെന്നും അവരിൽ നിന്ന്ഉയർന്ന നിലവാരമുള്ള കഞ്ചാവ്കണ്ടെടുത്തതായും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബെംഗളൂരുവിൽ  അറിയിച്ചു.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

വ്യാഴാഴ്ച കൊറിയർ വാഹനത്തിൽ  എട്ട് ബോക്സ് കഞ്ചാവ് എത്തിച്ചതിന് ശേഷം ബെംഗളൂരുവിൽ വെച്ച് കാറിൽ കയറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്.

സമഗ്രമായ പരിശോധനയിൽ 137 കിലോഗ്രാം വരുന്ന ഉയർന്ന നിലവാരത്തിലുള്ള കഞ്ചാവ് പേപ്പർ പാക്കറ്റുകളിൽ ആക്കി ടേപ്പു ഉപയോഗിച്ച് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയതായി എൻസിബി പറഞ്ഞു. പ്രതികളിലൊരാളുടെ വീട്ടിൽ  നടത്തിയ പരിശോധനയിൽ 4.81 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts