പബുകളിലും ബാറുകളിലും പുകവലി നിരോധനം കർശനമായി നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: പുകയില നിയന്ത്രണത്തെ സംബന്ധിച്ച് ഉന്നതാധികാര സമിതി ഉയർത്തിയ ആശങ്കകളുടെ പശ്ചാത്തലത്തിൽ, ബാറുകളിലും പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സിഗരറ്റ്, ഹുക്ക എന്നിവയുടെ ഉപയോഗം നിരോധിക്കുന്നതിനായി കർശനമായ നടപടികൾ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി.

പബ്ബുകളിലും മറ്റും ഇരുന്ന് പുകവലിക്കുന്നത് പുകവലിക്കാരുടെ ശ്വാസകോശാരോഗ്യത്തെ ബാധിക്കുക മാത്രമല്ല, കോവിഡ് -19 അതിവേഗം പടരുന്ന സംഭവങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ്നൽകുന്നുണ്ട്.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

കാൻസർരോഗ ചികിത്സ വിദഗ്ധനും  പുകയില നിയന്ത്രണത്തെക്കുറിച്ചുള്ള ഉന്നതാധികാര സമിതി അംഗവുമായ ഡോ.എസ് വിശാൽ റാവു കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവിടങ്ങളിൽ പുകവലി നിരോധനം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. പ്രത്യേകിച്ചും കോവിഡ് -19 മൂന്നാം തരംഗം മുന്നിൽ കണ്ട് കൊണ്ട് പുകവലി നിരോധനം ശക്തമാക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts