വാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക പിഴ വരുന്നുണ്ട്.

ബെംഗളൂരു: നഗരത്തിൽ വാഹനമോടിക്കുമ്പോൾ ഹെഡ്‌ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ബെംഗളൂരു ട്രാഫിക് പോലീസ് ഇനി മുതൽ 1,000 രൂപ പിഴ ചുമത്തും.

മോട്ടോർ വാഹന നിയമമനുസരിച്ച്, വാഹനം ഓടിക്കുമ്പോൾ, ശ്രദ്ധ തിരിക്കുന്ന ഉപകരണങ്ങളുടെ  ഉപയോഗം നിയന്ത്രിച്ചിരിക്കുന്നു. മൊബൈൽ ഫോണുകൾ, ഹെഡ്‌ഫോണുകൾ, ബ്ലൂടൂത്ത് ഇയർഫോണുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ ചുമത്തുന്നതായിരിക്കും.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

വാഹനം ഓടിക്കുമ്പോൾ വഴി അറിയാൻ ഒരു ഗാഡ്ജെറ്റ് ഉപയോഗിക്കുന്നത് അനുവദനീയമാണെന്ന് ജോയിന്റ്പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്തേ ഗൗഡ പറഞ്ഞു.

മൊബൈൽ ഫോൺ, ഹെഡ് സെറ്റ് എന്നിവ  ഉപയോഗിക്കുന്നത് ഡ്രൈവിംഗ് സമയത്ത് ശ്രദ്ധ വ്യതിചലിപ്പിക്കുമെന്ന് ഗൗഡ പറഞ്ഞു. “പലരും അവരുടെ മൊബൈൽ ഫോണുകൾ പോക്കറ്റിൽ സൂക്ഷിക്കുന്നു, പക്ഷേ ഹെഡ്‌ഫോണുകളോ ബ്ലൂടൂത്ത് ഉപകരണങ്ങളോ ഉപയോഗിച്ച് ഡ്രൈവിംഗ് സമയത്ത് ആശയവിനിമയം നടത്തുകയും പാട്ടുകൾ കേൾക്കുകയും ചെയ്യുന്നു. ഇത് ശ്രദ്ധ തിരിക്കുകയും അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts