ഈ കഴിഞ്ഞ ശനിയാഴ്ച ഏലൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി വിചിത്രവും സമാന വുമായ രോഗലക്ഷണങ്ങളോടെ 45 ഓളം പേർ ഏലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തിയതാണ് അധികൃതരെ കുഴക്കിയത്. വിറയലും പെട്ടെന്നുണ്ടാകുന്ന ബോധക്ഷയവും ആണ് പ്രധാന രോഗലക്ഷണം. പല രോഗികളും ചുഴലിയുടെ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. എന്താണ് രോഗ കാരണമെന്നോ എങ്ങനെയാണ് ഇത്രയധികം പേർക്ക് ഒരേ തരത്തിലുള്ള രോഗബാധ ഉണ്ടായത് എന്നോ വ്യക്തമായിട്ടില്ല. ചികിത്സ തേടിയെത്തിയവരിൽ 46 കുട്ടികളും എഴുപതോളം സ്ത്രീകളുമുണ്ട്. ഉറവിടവും വ്യാപനരീതിയും വ്യക്തമല്ലെങ്കിലും നാഡീ ഞരമ്പുകളെ ബാധിക്കുന്നത് ആയിട്ടാണ് പ്രാഥമിക കണ്ടെത്തൽ.…
Read MoreAuthor: തെക്കിനേഴൻ
കോർപറേറ്ററുടെ മകനും കൂട്ടാളികളും കൃത്യനിർവ്വഹണത്തിനിടെ പോലീസിനെ കൈയ്യേറ്റം ചെയ്തതിന് അറസ്റ്റിൽ.
ബെംഗളൂരു: കോൺഗ്രസിൽ നിന്നുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ നസീർ അഹമ്മദിൻ്റെ മകൻ ഫയാസാണ് മറ്റ് രണ്ട് കൂട്ടാളികൾക്കൊപ്പം അറസ്റ്റിലായത്. ഞായറാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. അമൃത ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഹെബ്ബാൾ മേൽ പ്പാലത്തിനടുത്ത് വച്ച് രാത്രി 12 .30 ന് നിരീക്ഷണ ജോലിയിലുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനെ കൈയ്യേറ്റം ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫയാസും കൂട്ടാളികളും മദ്യലഹരിയിലായിരുന്നെന്നാണ് അറിയുന്നത്. ജോലി തടസ്സപ്പെടുത്തിയതിനും ശാരീരികമായി കൈയ്യേറ്റം ചെയ്തതിനുമാണ് മൂവരേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ( നോർത്തീസ്റ്റ് ) സി.കെ. ബാബ അറിയിച്ചു.
Read Moreഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കോവിഷീൽഡ് :നാലുകോടി ഡോസുകൾ വിതരണത്തിന് തയ്യാർ എന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്.
മുംബൈ: ഇന്ത്യയിൽ ഉൽപ്പാദനത്തിനും പരീക്ഷണത്തിനും അനുമതി നേടിയിട്ടുള്ള പൂനെ സിറം ഇന്സ്റ്റിറ്റ്യൂട്ട്, പ്രതിരോധ മരുന്നുകളുടെ മൂന്നാം ഘട്ട പരീക്ഷണം 70 ശതമാനം ഫലപ്രാപ്തി യോടെ പൂർത്തിയാക്കിയതിനെ തുടർന്ന് ഉൽപാദന -വിതരണ അനുമതിക്കായി ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമർപ്പിച്ചു. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവി ഷീൽഡ് ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. 1600 ഓളം വോളണ്ടിയർമാർക്ക് രണ്ട് ഡോസുകൾ വീതം നൽകി ആണ് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയപ്പോൾ 70% ഫലപ്രാപ്തി നേടിയിരുന്നു. ബ്രിട്ടനും സ്വീഡനും പങ്കാളികളായ ആസ്ട്രാ സെനക്കാക്കു വേണ്ടിയാണ് ഓക്സ്ഫോർഡ്…
Read Moreഇന്ത്യയിൽ കൊവിഡ് പ്രതിരോധ മരുന്ന് ഇറക്കുമതിക്കും ഉപയോഗത്തിനും അധികൃതരുടെ അനുമതി തേടി അമേരിക്കൻ കമ്പനി ഫൈസർ.
ന്യൂഡൽഹി: അമേരിക്കൻ കമ്പനിയായ ഫൈസർ, തങ്ങളുടെ പ്രതിരോധ മരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്നതിന് അനുവദിക്കണമെന്ന് കാണിച്ച് ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. ജർമൻ ഔഷധ കമ്പനിയായ ബയോടെക്കുമായി ചേർന്നാണ് അമേരിക്കൻ കമ്പനിയായ ഫൈസർ പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്തത്. ഈ മരുന്ന് അടുത്തയാഴ്ച മുതൽ ജനങ്ങൾക്ക് വിതരണം ചെയ്യാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ ആവശ്യകതയും ഇന്ത്യൻ ജനസംഖ്യയും കണക്കിലെടുക്കുമ്പോൾ -70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ട ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്…
Read Moreനിർത്തിവച്ച യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു.
ബെംഗളൂരു : മഹാമാരി വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന യശ്വന്തപുര-കണ്ണൂർ (16527/28) തീവണ്ടി സർവീസ് കഴിഞ്ഞ ഒക്ടോബർ 20ന് ഉത്സവകാല പ്രത്യേക (06537/38) സർവീസായി പുനരാരംഭിച്ചിരുന്നെങ്കിലും നവംബർ 30ന് നിർത്തലാക്കിയിരുന്നു. ഇതോടുകൂടി വടക്കൻ കേരളത്തിലേക്ക് യാത്ര ചെയ്തിരുന്നവർ ദുരിതത്തിലായിരുന്നു. ഇതിനൊരു പരിഹാരമെന്നോണം ക്രിസ്തുമസ്- പുതുവത്സര തിരക്കുകൾ കണക്കിലെടുത്ത് ഡിസംബർ 7 മുതൽ സർവീസ് പുനരാരംഭിക്കാൻ ആണ് തീരുമാനമായിരിക്കുന്നത്. യശ്വന്ത് പുരയിൽ നിന്ന് ദിവസേന രാത്രി 8 മണിക്ക് ആരംഭിക്കുന്ന ട്രെയിനിന് ബാനസവാടി, കാർമലറാം, ഹൊസൂർ… പാലക്കാട്, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, കോഴിക്കോട് ,കൊയിലാണ്ടി, വടകര, തലശ്ശേരി…
Read Moreപുതുവൽസരാഘോഷങ്ങൾക്ക് നിയന്ത്രണം;ഉത്തരവ് ഉടൻ.
ബെംഗളൂരു: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനു വിലക്കേർപ്പെടുത്തുമെന്ന് കർണാടക ധനകാര്യമന്ത്രി ആർ അശോക് അറിയിച്ചു. ജനങ്ങൾക്ക് അവരവരുടെ വീടുകളലോ ഹോട്ടലുകളിലോ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന് വിലക്കില്ല. എന്നാൽ ഹോട്ടലുകളിലെ ആഘോഷങ്ങൾക്ക് പരമാവധി അനുവദനീയമായ ജനസംഖ്യയുടെ 50 ശതമാനത്തിൽ മുകളിൽ അനുവദനീയമല്ല. കഴിഞ്ഞദിവസം ധനകാര്യ മന്ത്രിയും ആഭ്യന്തരമന്ത്രിയും ചേർന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് മഹാമാരി പ്രോട്ടോകോൾ പ്രകാരം ഉള്ള ചുരുങ്ങിയ അകലെ ബാധ്യത ഇല്ലാതാക്കുമെന്നും അത് മറ്റൊരു ദുരന്തത്തിന് വഴിവെക്കുമെന്നും കണക്കാക്കപ്പെടുന്നു. മഹാമാരിയുടെ…
Read Moreനഗരത്തിൽ നിന്നുള്ള സബർബൻ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നു.
ബെംഗളൂരു: മഹാമാരി വ്യാപനത്തെ തുടർന്ന് മാർച്ചിൽ നിർത്തിവച്ചിരുന്ന ഡെമു , മെമു സർവീസുകൾ പുനരാരംഭിക്കാൻ റെയിൽവേ ആലോചിക്കുന്നു. യശ്വന്തപുര -ഹോസുർ യശ്വന്ത്പുര മെമു, യശ്വന്തപുര -തുംകൂർ -യശ്വന്തപുര ഡെമു, കെ എസ് ആർ സിറ്റി – മാരീ കുപ്പ- കെ എസ് ആർ സി റ്റി മെമു, ബംഗാർപേട്ട -മൈസൂർ ബംഗാർപേട്ട -മെമു, ഹിന്ദുപുര യശ്വന്തപുര -ഹിന്ദുപുര മെമു, യശ്വന്തപുര-ഹാസൻ യശ്വന്തപുര – ഡെമു എന്നീ സബർബൻ തീവണ്ടി സർവീസുകളാണ് പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നത്. ബയ്യപ്പനഹള്ളി മുതൽ ഹൊസൂർ വരെയുള്ള 48 കിലോമീറ്റർ പാതയുടെ വൈദ്യുതീകരണം…
Read Moreമലയാളിയായ 65 കാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി..
ബെംഗളൂരു: സിംഗസാന്ദ്ര കോടിചിക്കനഹള്ളി മുനീശ്വര ലേയൗട്ട് നിവാസിയായ തെരേസ മേരിയാണ് (65) ഇന്നലെ ഉച്ചയ്ക്ക് തലയ്ക്കടിയേറ്റു മരിച്ചത്. താഴത്തെ വീടിനോടു ചേർന്നുള്ള ഒരു കട നടത്തിയിരുന്ന ഇവർ മുകളിലത്തെ നില വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാർ ഒഴിഞ്ഞതിനുശേഷം പുതിയതായി വാടകയ്ക്ക് നൽകാൻ ശ്രമിക്കവേ ഇന്നലെ വീട് നോക്കാൻ എന്ന വ്യാജേന വന്നവരാണ് കൊലപാതകത്തിനു പിന്നിൽ. ഇന്നലെ ഉച്ചയോടു കൂടി വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന വന്ന് കൊല നടത്തുകയായിരുന്നു. മുകളിലത്തെ നില തുറന്നുകാണിക്കുന്നതിനിടയിൽ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ഇവരുടെ ദേഹത്ത് ഉണ്ടായിരുന്ന മുഴുവൻ സ്വർണവും, നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ…
Read Moreസൂക്ഷിക്കുക…ജോലിവാഗ്ദാനതട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ നിരവധി; ഇവരുടെ ഏറ്റവും പുതിയ തട്ടിപ്പ് രീതി ഇങ്ങനെ…
ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉദ്യോഗം നൽകുന്ന ആൾ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു സംഘത്തിന്റെ വലയിൽ കുടുങ്ങിയ നിരവധി ഉദ്യോഗാർഥികൾക്ക് ആണ് പണം നഷ്ടപ്പെട്ടത്. നിലവിലുള്ള മറ്റ് ഓൺലൈൻ പോർട്ടലുകളിൽ നിന്നും ഉദ്യോഗാർത്ഥികളെ കണ്ടുപിടിക്കുന്ന ഇവർ ജോലിവാഗ്ദാനം നൽകുന്നതാണ് തട്ടിപ്പ് രീതി. അപേക്ഷ നടപടിക്രമങ്ങൾക്ക് നാമമാത്രമായ ഫീസ് ആവശ്യപ്പെടുന്ന ഇവർ ഓൺലൈനായി അപേക്ഷകൾ പൂരിപ്പിക്കാൻ നൽകുന്നു. ഇതിൽ ഉദ്യോഗാർത്ഥികളുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെടുന്നതിനോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ്, സി വി വി നമ്പറുകൾ അടക്കം കൈക്കലാക്കുന്നു. തുടർന്ന്…
Read More50 ലക്ഷത്തിൻ്റെ മയക്കുമരുന്ന് സ്ട്രിപ്പുകളുമായി രണ്ടുപേർ പിടിയിൽ.
ബെംഗളൂരു: പോളണ്ടിൽ നിന്നും കൊറിയർ വഴിവരുത്തിയ ആയിരത്തോളം എൽ എസ് ഡി സ്ട്രിപ്പു കളുമായി രണ്ടുപേർ ബെംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായി. ദർശൻ 26 രാഹുൽ 24 എന്നിവരാണ് പിടിയിലായത്. ഏകദേശം നാലായിരം രൂപയ്ക്ക് ഓൺലൈനിൽ വാങ്ങുന്ന എൽഎസ് ഡി സ്ട്രിപ്പുകൾ ഒന്നിന് 6000 രൂപ വരെ വിലയ്ക്കാണ് ഇവർ ആവശ്യക്കാർക്ക് നൽകിയിരുന്നതെന്ന് സംശയിക്കുന്നതായി അറസ്റ്റുചെയ്ത സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരിൽ നിന്നും 1000 സ്ട്രിപ്പുകൾ കണ്ടെടുത്തു. ഇതേ കുറ്റകൃത്യത്തിന് 2018ൽ ഇവരെ പിടികൂടിയതാ യിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More