ആന്ധ്രയിലെ ഏലൂരിൽ അജ്ഞാതരോഗം;ഒരാൾ മരണപ്പെട്ടു മുന്നൂറോളം പേർ ആശുപത്രിയിൽ.

ഈ കഴിഞ്ഞ ശനിയാഴ്ച ഏലൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി വിചിത്രവും സമാന വുമായ രോഗലക്ഷണങ്ങളോടെ 45 ഓളം പേർ ഏലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി എത്തിയതാണ് അധികൃതരെ കുഴക്കിയത്.

വിറയലും പെട്ടെന്നുണ്ടാകുന്ന ബോധക്ഷയവും ആണ് പ്രധാന രോഗലക്ഷണം. പല രോഗികളും ചുഴലിയുടെ ലക്ഷണങ്ങളും കാണിക്കുന്നുണ്ട്. എന്താണ് രോഗ കാരണമെന്നോ എങ്ങനെയാണ് ഇത്രയധികം പേർക്ക് ഒരേ തരത്തിലുള്ള രോഗബാധ ഉണ്ടായത് എന്നോ വ്യക്തമായിട്ടില്ല.

ചികിത്സ തേടിയെത്തിയവരിൽ 46 കുട്ടികളും എഴുപതോളം സ്ത്രീകളുമുണ്ട്. ഉറവിടവും വ്യാപനരീതിയും വ്യക്തമല്ലെങ്കിലും നാഡീ ഞരമ്പുകളെ ബാധിക്കുന്നത് ആയിട്ടാണ് പ്രാഥമിക കണ്ടെത്തൽ.

രോഗകാരണം കണ്ടു പിടിക്കുന്നതിനായി സാമ്പിളുകളും കണ്ടെത്തിയ ലക്ഷണങ്ങളും വിജയവാഡ യിലെയും വിശാഖപട്ടണത്തെ യും ലബോറട്ടറിയിലേക്ക് വിശദപഠനത്തിന് ആയി അയച്ചിരിക്കുകയാണ്. ഡൽഹി എയിംസിൽ നിന്നുള്ള വിദഗ്ധരും ആശുപത്രി അധികൃതരുമായി വിശദമായ ചർച്ച നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us