വ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശി പൗരൻ നഗരത്തിൽ പിടിയിൽ.

ബെംഗളൂരു: ബംഗ്ലാദേശി സ്വദേശിയായ അബൂ താഹിർ എന്ന 23 കാരനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അധികൃതരുടെ പിടിയിലായത്.

സംശയം തോന്നിയ അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾ കൈവശം വച്ചിരുന്ന ഇന്ത്യൻ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

ആസാമിലെ ദൊബൊക്കയിൽ നിന്നും അലൻ മുഹമ്മദ് യാഹിയ എന്ന പേരിലാണ് ഇയാൾ പാസ്പോർട്ട് കരസ്ഥമാക്കിയിരുന്നത്. പാസ്പോർട്ട് കൂടാതെ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ആസാമിൽ നിന്ന് നൽകിയതായി കണ്ടെത്തി.

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

2016 ഇദ്ദേഹം 5000 രൂപ നൽകിയാണ് വ്യാജ രേഖകൾ ചമച്ചതെന്നും അതിർത്തി കടന്നു കിട്ടാൻ 500 രൂപ കൈക്കൂലിയായി നൽകിയെന്നും പോലീസിനോട് വെളിപ്പെടുത്തി.

നവംബർ 23 ആം തീയതി കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിക്ക് പോകാൻ ആയി ഇയാൾ ടിക്കറ്റ് സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്ക് എത്തിയപ്പോഴാണ് അധികൃതരുടെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു
[masterslider id="10"]

Related posts