ബെംഗളൂരു കലാപം;മുൻ കോർപ്പറേറ്റർ റഖീബ് സക്കീർ അറസ്റ്റിൽ.

ബെംഗളൂരു: ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ബെംഗളൂരുവിലെ കെജി ഹള്ളി ഡിജെ ഹള്ളി എന്നിവിടങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട് പുലികേശിനഗർ മുൻ കോർപ്പറേറ്റർ അബ്ദുൽ റഖീബ് സക്കീർ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ കോർപ്പറേറ്റർ ആണ് സക്കീർ. നവംബർ 17ന് അറസ്റ്റിലായ മുൻ മേയർ സമ്പത്ത് കുമാറിനൊപ്പം ഒന്നര മാസത്തോളമായി ഒളിവിലായിരുന്നുവെങ്കിലും കേസിനാസ്പദമായ എഫ്ഐആർ റദ്ദ് ചെയ്യാനും ജാമ്യം നേടാനുള്ള ശ്രമം പരാജയപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. നാഗർഹോളെ അടുത്തുള്ള ഒരു ഫാം ഹൗസിലാണ് സക്കീറും സമ്പത്തും ഒളിവിൽ…

Read More

കോവിഡ് മാർഗ്ഗനിർദ്ദേശലംഘനങ്ങൾ നടത്തിയവരിൽ നിന്നും ഒരു ദിവസം മാത്രം ഈടാക്കിയത് വൻ തുക.

ബെംഗളൂരു: പകർച്ചവ്യാധി വ്യാപനം ഇനിയും പൂർണ നിയന്ത്രണത്തിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിലും നഗരവാസികൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാലും മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിനായി ബ്രഹത് ബെംഗളൂരു മഹാ നഗരപാലിക പ്രത്യേക കർമ്മസേന രൂപീകരിച്ചിരുന്നു. കഴിഞ്ഞദിവസം നിർദേശങ്ങൾ ലംഘിച്ച നഗരവാസികളിൽ നിന്നും നാലു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയത്. 1705 പേർ മാസ്ക് ഉപയോഗിക്കാത്തതിന് പിഴ നൽകേണ്ടി വന്നപ്പോൾ പതിനായിരത്തോളം പേരിൽ നിന്നും ദൂരപരിധി ലംഘിച്ചതിന് പിഴയീടാക്കി. പകർച്ചവ്യാധിയുടെ രണ്ടാം തരംഗസാധ്യതയേറുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ കൂടുതൽ കൃത്യതയോടെ പ്രേരിപ്പിക്കുന്നതിനാണ് ദൗത്യസേന നടപടികൾ കൂടുതൽ…

Read More

കൈക്കൂലി കേസിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും വിരമിച്ച ഇൻസ്പെക്ടറും പിടിയിൽ.

ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും 1,80,000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടയിൽ അസിസ്റ്റന്റ് ലേബർ കമ്മീഷണറും കൂട്ടാളിയായ റിട്ടയേഡ് ലേബർ ഇൻസ്പെക്ടറും അഴിമതിവിരുദ്ധ സേനയുടെ പിടിയിലായി. കോളാർ ജില്ലയിലെ മാളൂരിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനം 2017 നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതിലേക്കായി അസിസ്റ്റന്റ് ലേബർ കമ്മീഷണർ സന്തോഷ് ഇപ്പരാഗി രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ചർച്ചയ്ക്കൊടുവിൽ സമ്മതിച്ച 1,80,000 രൂപ കൈമാറുന്നതിനടയിലാണ് സന്തോഷ് ഇപ്പരാഗിയും കൂട്ടാളിയായ മുൻ ലേബർ ഇൻസ്പെക്ടർ ശിവകുമാറും അറസ്റ്റിലായത്.

Read More

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ മൗലിക അവകാശം: കർണാടക ഹൈക്കോടതി.

ബെംഗളൂരു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത് ആ വ്യക്തിയുടെ മൗലികാവകാശം ആണെന്നും കർണാടക ഹൈക്കോടതി. ഒരു വ്യക്തി തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റൊരാൾക്കും ഇടപെടാനാകില്ലെന്ന് കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ബെംഗളൂരു നിവാസിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വാജിദ് ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് പെറ്റീഷൻ പരിഗണിക്കവേയാണ് ജസ്റ്റിസ് എസ് സുജാതയും ജസ്റ്റിസ് സച്ചിൻ ശങ്കർ മാഗഡും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വ്യക്തിക്ക് തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന…

Read More

കോവിഡ് രണ്ടാം തരംഗത്തിനുള്ള സാധ്യത;കടുത്ത തീരുമാനങ്ങൾ ആലോചനയിൽ;വിശദ വിവരങ്ങൾ.

ബെംഗളൂരു : പുതുവർഷ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലും കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലും ഡിസംബർ അവസാന വാരത്തിൽ നിശാ നിയമങ്ങൾ കർശനമാക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. കോവിഡിനെ രണ്ടാംഘട്ട വ്യാപനം ജനുവരി -ഫെബ്രുവരി മാസങ്ങളിൽ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് പുതിയ നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. ഇതിനുപുറമേ ജനുവരി ആദ്യവാരം മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ലഭിച്ചിട്ടുള്ള ഉപദേശകസമിതി നിർദ്ദേശവും കണക്കിൽ എടുക്കുന്നുണ്ട്. വൈകിട്ട് എട്ട് മണിമുതൽ രാവിലെ 5 മണി വരെയുള്ള സമയത്തിനുള്ളിൽ ജനങ്ങൾ കൂട്ടം കൂട്ടമായി ഒത്തുചേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും…

Read More

സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാൻ കോവിഡ്-19 ഉപദേശകസമിതി നിർദ്ദേശം.

ബെംഗളൂരു : കോവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ ഘട്ടംഘട്ടമായി തുറന്നു പ്രവർത്തിക്കാമെന്ന് കോവിഡ് ഉപദേശകസമിതി നിർദ്ദേശിച്ചു. എന്നാൽ ഡിസംബർ അവസാന വാരത്തെ കോ വിഡ് വ്യാപന നിരക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉപദേശക സമിതിയുടെ നിർദ്ദേശം സർക്കാർ സ്വീകരിക്കുകയാണെങ്കിൽ തുടക്കത്തിൽ 10,12 ക്ലാസുകൾ ആയിരിക്കും തുറന്നു പ്രവർത്തനം ആരംഭിക്കുക. തുടർന്ന് 9, 11 ക്ലാസുകളും തുറക്കും. ബോർഡ് തല പരീക്ഷകൾ അഭിമുഖീകരിക്കേണ്ടതുള്ളതുകൊണ്ട് 10, 12 ക്ലാസുകൾക്കാണ് മുൻഗണന നൽകുന്നതെന്ന് ഉപദേശക സമിതി വക്താവ് അറിയിച്ചു. പ്രാരംഭഘട്ടത്തിൽ തുറക്കുന്ന സ്കൂളുകളുടെ…

Read More

ട്രാഫിക് പോലീസിന് മുന്നിൽ വെച്ച് ശാരീരിക ആക്രമണവും അസഭ്യവർഷവും!!

ബെംഗളൂരു: പാറ്റ്ന സ്വദേശികളും യലഹങ്ക യിലെ താൽക്കാലിക താമസക്കാരനുമായ ദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബെലന്തൂരിൽ നിന്നും ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു പാണ്ഡേയും ഭാര്യയും. ഏകദേശം അഞ്ചര മണിയോടുകൂടി ബെലന്തൂ രിൽ നിന്ന് പുറപ്പെട്ട ഇവർ നാഗവാര മാന്യത ടെക് പാർക്ക് മുന്നിലെത്തവെയാണ് ആക്രമിക്കപ്പെട്ടത്. മാന്യത ടെക് പാർക്ക് ഒന്നാം നമ്പർ ഗേറ്റിനു മുന്നിൽ വെച്ച് അപ്രതീക്ഷിതമായി ഓവർടേക്ക് ചെയ്ത് കാർ ഇവരുടെ കാറിൽ ഉരസിയ താണ് അസഭ്യ വർഷത്തിനും ആക്രമണത്തിനും കാരണം. സംഭവത്തിന് ദൃക്സാക്ഷികളായ ട്രാഫിക് പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രശ്നങ്ങളിൽ ഇടപെടുകയുണ്ടായില്ല. പാണ്ഡേ യോടും…

Read More

നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു.

ബെംഗളൂരു : സർജാപൂർറോഡ് ആർ ബി ഡി ലേയൗട്ടിലെ ബാങ്കിനുമുന്നിൽ വച്ചാണ് മോഷണം നടന്നത്. ബാങ്കിൽ നിന്ന് എടുത്ത ഏകദേശം 5 ലക്ഷം വിലമതിക്കുന്ന 88 ഗ്രാം സ്വർണ്ണം സ്കൂട്ടറിൽ വച്ചശേഷം പോകാനൊരുങ്ങുമ്പോൾ സ്കൂട്ടറിനു പിന്നിൽ ആയി പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയുടെ തടസ്സം മൂലം വണ്ടി അവിടെ തന്നെ വച്ച് അടുത്തുള്ള കടയിൽ കയറിയതായിരുന്നു യുവതി. കടയിൽ നിന്നും തിരികെ വന്ന യുവതി വണ്ടിയെടുത്ത് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സ്കൂട്ടറിനുള്ളിൽ വച്ചിരുന്ന സ്വർണ്ണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. സ്കൂട്ടറിൻ്റെ ലോക്ക് ബലപ്രയോഗത്തിലൂടെ പൊട്ടിച്ചതായി കാണുകയും…

Read More

500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ

ബെംഗളൂരു: 500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ. എച്ച്എംടി ലേയൗട്ട് നിവാസിയായ അബ്ദുൽ ബഷീർ 67. അദ്ദേഹത്തിന്റെ ഭാര്യ അനീസ ഫാത്തിമ 57, കെജി ഹള്ളി നിവാസിയായ സുഹൈൽ ഖാൻ 22 എന്നിവരാണ് രക്തചന്ദനം കടത്തുന്നതിനിടയിൽ പോലീസ് പിടിയിലായത്. ശനിയാഴ്ച അർദ്ധരാത്രിയോടടുത്ത് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടാൻ ആയതെന്ന് നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്തർകുമാർ മീണ അറിയിച്ചു. 2017 ൽ ഒരാളെ തട്ടികൊണ്ടുപോയി ഗൗരിബിദ നൂരിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്…

Read More

കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ബെംഗളൂരു: ഗ്രാമ പഞ്ചായത്തുകളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ 22, 27 തീയതികളിൽ നടത്താൻ തീരുമാനമായി. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചത്. കർണാടകത്തിലെ 5,762 ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ പൂർത്തീകരിച്ച് ഡിസംബർ 30ന് ഫലപ്രഖ്യാപനം നടത്താനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11ന് അവസാനിക്കുമെന്നും രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 17 ആയിരിക്കുമെന്നും കർണാടക ഇലക്ഷൻ കമ്മീഷണർ ബി.ബസവരാജ് അറിയിച്ചു. ഡിസംബർ…

Read More