500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ

ബെംഗളൂരു: 500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ. എച്ച്എംടി ലേയൗട്ട് നിവാസിയായ അബ്ദുൽ ബഷീർ 67. അദ്ദേഹത്തിന്റെ ഭാര്യ അനീസ ഫാത്തിമ 57, കെജി ഹള്ളി നിവാസിയായ സുഹൈൽ ഖാൻ 22 എന്നിവരാണ് രക്തചന്ദനം കടത്തുന്നതിനിടയിൽ പോലീസ് പിടിയിലായത്.

ശനിയാഴ്ച അർദ്ധരാത്രിയോടടുത്ത് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടാൻ ആയതെന്ന് നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്തർകുമാർ മീണ അറിയിച്ചു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

2017 ൽ ഒരാളെ തട്ടികൊണ്ടുപോയി ഗൗരിബിദ നൂരിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിക്കപ്പെട്ട സുഹൈൽ ഖാൻ എന്നാണ് അറിയുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ നിന്ന് മറ്റൊരു വാഹനത്തിൽ കൊണ്ടുവന്ന രക്തചന്ദനം കർണാടക അതിർത്തിയിൽ വച്ച് ഇവരുടെ വാഹനത്തിലേക്ക് മാറ്റി ബാംഗ്ലൂർക്ക് കൊണ്ടുവരുന്ന വഴിക്കാണ് പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts