ഇന്ന് 1330 പുതിയ കോവിഡ് രോഗികൾ;886 പേർ ആശുപത്രി വിട്ടു.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1330 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 886 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.40%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 886 ആകെ ഡിസ്ചാര്‍ജ് : 850707 ഇന്നത്തെ കേസുകള്‍ : 1330 ആകെ ആക്റ്റീവ് കേസുകള്‍ : 23709 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 11792 ആകെ പോസിറ്റീവ് കേസുകള്‍ : 886227 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

കർണാടകയിൽ”ഘർവാപസി”

ബെംഗളൂരു: കർണാടകയിലെ കാർവാറിലെ ഹിളിയൽ താലൂക്കിൽ 5 കുടുംബങ്ങളിൽ നിന്നായി 23 പേർ ക്രിസ്തു മതത്തിൽ നിന്നും ഹിന്ദു മതത്തിൽ ചേർന്നു. ഉത്തര കന്നഡ എം.പി.യും മുൻ കേന്ദ്ര മന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ മുൻ ബി.ജെ.പി. എം.എൽ.എ സുനീൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാവരും മുൻപ് ദളിതർ ആയിരുന്നു അവർ എന്തിനാണ് പുതിയ മതത്തിലേക്ക് പോയത്എന്നത് അവർക്ക് തന്നെ അറിവില്ല എന്ന് സുനീൽ ഹെഗ്ഡെ പറഞ്ഞു. ലോക്കൽ ബി.ജെ.പി.യുണിറ്റ് ഇവരുമായി തുടർച്ചയായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും ഹെഗ്ഡെ പറഞ്ഞു. അനന്ത് കുമാർ ഹെഗ്ഡെയുടെ…

Read More

ട്രാഫിക് പോലീസിന് മുന്നിൽ വെച്ച് ശാരീരിക ആക്രമണവും അസഭ്യവർഷവും!!

ബെംഗളൂരു: പാറ്റ്ന സ്വദേശികളും യലഹങ്ക യിലെ താൽക്കാലിക താമസക്കാരനുമായ ദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ബെലന്തൂരിൽ നിന്നും ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു പാണ്ഡേയും ഭാര്യയും. ഏകദേശം അഞ്ചര മണിയോടുകൂടി ബെലന്തൂ രിൽ നിന്ന് പുറപ്പെട്ട ഇവർ നാഗവാര മാന്യത ടെക് പാർക്ക് മുന്നിലെത്തവെയാണ് ആക്രമിക്കപ്പെട്ടത്. മാന്യത ടെക് പാർക്ക് ഒന്നാം നമ്പർ ഗേറ്റിനു മുന്നിൽ വെച്ച് അപ്രതീക്ഷിതമായി ഓവർടേക്ക് ചെയ്ത് കാർ ഇവരുടെ കാറിൽ ഉരസിയ താണ് അസഭ്യ വർഷത്തിനും ആക്രമണത്തിനും കാരണം. സംഭവത്തിന് ദൃക്സാക്ഷികളായ ട്രാഫിക് പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രശ്നങ്ങളിൽ ഇടപെടുകയുണ്ടായില്ല. പാണ്ഡേ യോടും…

Read More

നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു.

ബെംഗളൂരു : സർജാപൂർറോഡ് ആർ ബി ഡി ലേയൗട്ടിലെ ബാങ്കിനുമുന്നിൽ വച്ചാണ് മോഷണം നടന്നത്. ബാങ്കിൽ നിന്ന് എടുത്ത ഏകദേശം 5 ലക്ഷം വിലമതിക്കുന്ന 88 ഗ്രാം സ്വർണ്ണം സ്കൂട്ടറിൽ വച്ചശേഷം പോകാനൊരുങ്ങുമ്പോൾ സ്കൂട്ടറിനു പിന്നിൽ ആയി പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയുടെ തടസ്സം മൂലം വണ്ടി അവിടെ തന്നെ വച്ച് അടുത്തുള്ള കടയിൽ കയറിയതായിരുന്നു യുവതി. കടയിൽ നിന്നും തിരികെ വന്ന യുവതി വണ്ടിയെടുത്ത് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സ്കൂട്ടറിനുള്ളിൽ വച്ചിരുന്ന സ്വർണ്ണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. സ്കൂട്ടറിൻ്റെ ലോക്ക് ബലപ്രയോഗത്തിലൂടെ പൊട്ടിച്ചതായി കാണുകയും…

Read More

500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ

ബെംഗളൂരു: 500 കിലോ രക്തചന്ദനവുമായി ദമ്പതികളും കൂട്ടാളിയും പിടിയിൽ. എച്ച്എംടി ലേയൗട്ട് നിവാസിയായ അബ്ദുൽ ബഷീർ 67. അദ്ദേഹത്തിന്റെ ഭാര്യ അനീസ ഫാത്തിമ 57, കെജി ഹള്ളി നിവാസിയായ സുഹൈൽ ഖാൻ 22 എന്നിവരാണ് രക്തചന്ദനം കടത്തുന്നതിനിടയിൽ പോലീസ് പിടിയിലായത്. ശനിയാഴ്ച അർദ്ധരാത്രിയോടടുത്ത് പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടാൻ ആയതെന്ന് നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ധർമേന്തർകുമാർ മീണ അറിയിച്ചു. 2017 ൽ ഒരാളെ തട്ടികൊണ്ടുപോയി ഗൗരിബിദ നൂരിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്…

Read More

കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ബെംഗളൂരു: ഗ്രാമ പഞ്ചായത്തുകളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ 22, 27 തീയതികളിൽ നടത്താൻ തീരുമാനമായി. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചത്. കർണാടകത്തിലെ 5,762 ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ പൂർത്തീകരിച്ച് ഡിസംബർ 30ന് ഫലപ്രഖ്യാപനം നടത്താനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11ന് അവസാനിക്കുമെന്നും രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 17 ആയിരിക്കുമെന്നും കർണാടക ഇലക്ഷൻ കമ്മീഷണർ ബി.ബസവരാജ് അറിയിച്ചു. ഡിസംബർ…

Read More

കേരളത്തിലേക്ക് പോകുന്നവർക്കുള്ള നിര്‍ബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി മലയാളി സംഘടനകൾ

ബെംഗളൂരു: കേരളത്തിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാട്ടിലേക്ക് പോകുന്നവർക്കുള്ള നിര്‍ബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിലെ വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അതേസമയം, നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഒട്ടുമിക്ക പേരും വോട്ടെടുപ്പ് ദിവസം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍, കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരവേ പലര്‍ക്കും ഇപ്പോഴും അവ്യക്തത തുടരുകയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറിന്‍റീനും മറ്റ് നിയന്ത്രണങ്ങളുമുള്ളത്. ഒരാഴ്ചയ്ക്കകം വന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത്…

Read More

യെഡിയൂരപ്പ മന്ത്രിസഭയിൽ അംഗമാകാനുള്ള ബിജെപി എംഎൽസി എഎച്ച് വിശ്വനാഥിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി

ബെംഗളൂരു: സംസ്ഥാനത്ത് ബിഎസ് യെഡിയൂരപ്പ മന്ത്രിസഭയിൽ അംഗമാകാനുള്ള ബിജെപി എംഎൽസി എഎച്ച് വിശ്വനാഥിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. മന്ത്രിയാകുന്നത് തടഞ്ഞ് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് ശ്രമം പൊളിഞ്ഞത്. കൂറുമാറ്റ നിരോധന നിയമപ്രകാരം  2019ൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വനാഥ് മന്ത്രിയാകാൻ യോഗ്യനല്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. 2019ൽ ബിജെപിയിൽ ചേർന്ന 17 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരിൽ ഉൾപ്പെട്ടയാളാണ് 70കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിശ്വനാഥ് പരാജയപ്പെട്ടു. തുടർന്നാണ് അദ്ദേഹത്തെ എംഎൽസിയാക്കിയത്. കോൺഗ്രസും ജെഡിഎസും വിട്ടുവന്ന എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകുമെന്ന വാ​ഗ്ദാനം…

Read More

വാടകക്ക് നൽകിയ ആഡംബര കാർ മറിച്ചുവിറ്റു;പരാതിയുമായി ഭർത്താവിനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി

ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഹരളൂർവില്ലേജ് നിവാസിയുമായ ഹംസ വേണി, തന്റെ വാടകയ്ക്ക് കൊടുത്ത വാഹനം കൃത്രിമ രേഖകൾ ഉണ്ടാക്കി വാടകയ്ക്കെടുത്തവർ വിൽപ്പന നടത്തിഎന്ന പരാതിയുമായി ബണ്ടേ പാളയ പോലീസിനെ സമീപിച്ചത്. ഇതേ കാറിൽ വച്ച് 2017 മെയ് അഞ്ചാം തീയതി ഭർത്താവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചതിന് ഹംസ വേണിക്കെതിരെ നിലവിൽ കേസ് ഉണ്ട്. ഹംസ വേണിയും ഭർത്താവ് സായിറാമും ഒരുമിച്ച് യാത്ര ചെയ്യവേ മകളുടെ വിവാഹത്തെക്കുറിച്ച് ഉണ്ടായ വാക്കു തർക്കത്തിനിടെ ഭർത്താവ് ഇവരെ മർദ്ദിക്കുകയും കാറിലുണ്ടായിരുന്ന ഭർത്താവിൻ്റെതന്നെ തോക്കെടുത്ത് ഇവർ വെടിവയ്ക്കുകയും ആയിരുന്നു.…

Read More

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരു : കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ക്കെതിരെ പോലീസ് കേസെടുത്തു ഗിരിനഗർ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ യോഗേഷ് ആണ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സൈബർ ഡിവിഷൻ രൂപീകരിച്ച പ്രത്യേക സംഘമാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇയാൾ പങ്കുവയ്ക്കുന്നത് ആയി കണ്ടെത്തിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോലെ തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

Read More
Click Here to Follow Us