വാടകക്ക് നൽകിയ ആഡംബര കാർ മറിച്ചുവിറ്റു;പരാതിയുമായി ഭർത്താവിനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി

ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഹരളൂർവില്ലേജ് നിവാസിയുമായ ഹംസ വേണി, തന്റെ വാടകയ്ക്ക് കൊടുത്ത വാഹനം കൃത്രിമ രേഖകൾ ഉണ്ടാക്കി വാടകയ്ക്കെടുത്തവർ വിൽപ്പന നടത്തിഎന്ന പരാതിയുമായി ബണ്ടേ പാളയ പോലീസിനെ സമീപിച്ചത്.

ഇതേ കാറിൽ വച്ച് 2017 മെയ് അഞ്ചാം തീയതി ഭർത്താവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചതിന് ഹംസ വേണിക്കെതിരെ നിലവിൽ കേസ് ഉണ്ട്. ഹംസ വേണിയും ഭർത്താവ് സായിറാമും ഒരുമിച്ച് യാത്ര ചെയ്യവേ മകളുടെ വിവാഹത്തെക്കുറിച്ച് ഉണ്ടായ വാക്കു തർക്കത്തിനിടെ ഭർത്താവ് ഇവരെ മർദ്ദിക്കുകയും കാറിലുണ്ടായിരുന്ന ഭർത്താവിൻ്റെതന്നെ തോക്കെടുത്ത് ഇവർ വെടിവയ്ക്കുകയും ആയിരുന്നു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

കാറിൽ നിന്നിറങ്ങിയ ഓടിയ ഭർത്താവിനെ പിന്നാലെ ചെന്ന് വീണ്ടും ആക്രമിച്ചപ്പോൾ പ്രദേശവാസികൾ ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്.

പിന്നീട് സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെട്ട ഇവർക്ക് വാഹനത്തിന്റെ ലോൺ കുടിശ്ശിക അടയ്ക്കാൻ കഴിയാതെ വന്നപ്പോൾ പാഷാ, മനീഷ് എന്നീ പേരുകളിൽ സ്വയം പരിചയപ്പെടുത്തിയ രണ്ട് പേർക്കായി 50000 രൂപ മാസ വാടകയ്ക്ക് 2018 ഡിസംബറിൽ വാഹനം കൈമാറിയിരുന്നു.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

2019 ഏപ്രിൽ മാസത്തിൽ ലോൺ കുടിശിക ഉണ്ടായിരുന്ന എട്ട് ലക്ഷം രൂപ ബാങ്കിൽ അടച്ച് രസീത് കരസ്ഥമാക്കിയ ഇവർ കൃത്രിമ രേഖകളുണ്ടാക്കി വാഹനം വിറ്റു എന്നാണ് ഇപ്പോഴത്തെ പരാതി. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts