പെന്തക്കോസ്ത് സഭാവിശ്വാസികളുടെ ബാംഗ്ലൂർ ഐക്യ കൺവൻഷൻ 28 മുതൽ

ബെംഗളുരു∙ നഗരത്തിലെ വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭാവിശ്വാസികളുടെ ബാംഗ്ലൂർ ഐക്യ കൺവൻഷൻ 28 മുതൽ ഒക്ടോബർ 1 വരെ കൊത്തന്നൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ നടക്കും. എബനേസർ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഡോ. കെ.സി.ജോൺ, കെ.ജെ.മാത്യു, ബെന്നിസൻ മത്തായി, സാം ജോർജ്, ബാബു ചെറിയാൻ എന്നിവർ പ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ പെന്തക്കോസ്ത് സഭകളിലെ പ്രധാന ശുശ്രൂഷകർ അധ്യക്ഷരായിരിക്കും.

ദിവസവും വൈകിട്ട് 5.30 മുതൽ ഗാനശുശ്രൂഷയും സുവിശേഷ പ്രസംഗവും. 29നു രാവിലെ 10നു ബൈബിൾ ക്ലാസ് പാസ്റ്റർ ബാബു ചെറിയാൻ(പിറവം) നയിക്കും. 30നു രാവിലെ 10നു യുവജനങ്ങൾക്കു വേണ്ടിയുള്ള പ്രത്യേക സമ്മേളനത്തിൽ പാസ്റ്റർ ബെന്നിസൻ മത്തായി പ്രഭാഷണം നടത്തും. പാസ്റ്റർമാരായ ജോൺസൻ വി.മാത്യു, ഷിബു ജോഷ്വ എന്നിവരുടെ നേതൃത്വത്തിൽ ബിയുസി കോറസ് ഗാനങ്ങൾ ആലപിക്കും. കൺവൻഷൻ ജനറൽ കൺവീനർ റവ. ഡോ.എൻ.കെ. ജോർജ്, പാസ്റ്റർമാരായ ജോസ് മാത്യു, ജോസഫ് ജോൺ, ജേക്കബ് ഫിലിപ്പ്, ബിജു ജോൺ, ബ്രദർ ജോയ് പാപ്പച്ചൻ, ബെൻസൻ ചാക്കോ എന്നിവർ നേതൃത്വം നൽകും. കൺവൻഷനിൽ പങ്കെടുക്കുന്നവർക്കു ഹെന്നൂർ ജംക്‌ഷനിലേക്കു വാഹന സൗകര്യം ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us