ബെംഗളൂരു: സംസ്ഥാനത്ത് ബിഎസ് യെഡിയൂരപ്പ മന്ത്രിസഭയിൽ അംഗമാകാനുള്ള ബിജെപി എംഎൽസി എഎച്ച് വിശ്വനാഥിന്റെ ശ്രമത്തിന് കനത്ത തിരിച്ചടി. മന്ത്രിയാകുന്നത് തടഞ്ഞ് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയതോടെയാണ് ശ്രമം പൊളിഞ്ഞത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം 2019ൽ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട വിശ്വനാഥ് മന്ത്രിയാകാൻ യോഗ്യനല്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി. 2019ൽ ബിജെപിയിൽ ചേർന്ന 17 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരിൽ ഉൾപ്പെട്ടയാളാണ് 70കാരനായ വിശ്വനാഥും. കഴിഞ്ഞ ഡിസംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിശ്വനാഥ് പരാജയപ്പെട്ടു. തുടർന്നാണ് അദ്ദേഹത്തെ എംഎൽസിയാക്കിയത്.
കോൺഗ്രസും ജെഡിഎസും വിട്ടുവന്ന എംഎൽഎമാർക്ക് മന്ത്രി സ്ഥാനം നൽകുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് യെഡിയൂരപ്പ വിശ്വനാഥിനെ മന്ത്രിസഭയിലെത്തിക്കാൻ ശ്രമിച്ചത്. ഉപ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വിശ്വാനാഥിനെ കൂടാതെ എംടിബി നാഗരാജ്, ആർ ശങ്കർ എന്നിവരേയും എംഎൽസിമാരാക്കി മന്ത്രി സ്ഥാനം നൽകാനുള്ള ശ്രമമുണ്ടായിരുന്നു. ഇതിനെതിരെ കർണാടക ഹൈക്കോടതിയിൽ മൂന്ന് വ്യത്യസ്ത ഹർജികളാണ് നിലവിലുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.