കേരളത്തിലേക്ക് പോകുന്നവർക്കുള്ള നിര്‍ബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവുമായി മലയാളി സംഘടനകൾ

ബെംഗളൂരു: കേരളത്തിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നാട്ടിലേക്ക് പോകുന്നവർക്കുള്ള നിര്‍ബന്ധ ക്വാറന്‍റീനടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിലെ വിവിധ മലയാളി സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

അതേസമയം, നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. നഗരത്തിലെ ഒട്ടുമിക്ക പേരും വോട്ടെടുപ്പ് ദിവസം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്.

എന്നാല്‍, കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരവേ പലര്‍ക്കും ഇപ്പോഴും അവ്യക്തത തുടരുകയാണ്. രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറിന്‍റീനും മറ്റ് നിയന്ത്രണങ്ങളുമുള്ളത്.

  ഓഫീസിൽ പോകാൻ വൈകുന്നു, വഴിമധ്യേ ഓട്ടോ നിർത്തി ഡ്രൈവർക്ക് 'ഫ്രൂട്ട്സ് ഷോപ്പിംഗ്'; ബെംഗളൂരുവിൽ നിന്നൊരു കൗതുക വാർത്ത

ഒരാഴ്ചയ്ക്കകം വന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത് വരാമെങ്കിലും പലര്‍ക്കും സംശയങ്ങള്‍ ബാക്കിയാണ്. സര്‍ക്കാര്‍ വൈകാതെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പലരും.

വോട്ട് ചെയ്യാനെത്തുന്നവര്‍ക്കായി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രത്യേക ഓപ്ഷന്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം നിയന്ത്രണങ്ങള്‍ നീക്കുന്നത് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് അധികൃതര്‍ പ്രതികരിക്കുകയുണ്ടായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒന്നുമില്ലല്ലോ ഇവിടെ...'; വിജയ്‌യുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതറിയാതെ ആരാധകർ സ്റ്റേഡിയത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗകത്തിൽ പച്ചക്കറി വില കുതിക്കുന്നു: ബീൻസിന് നൂറിലേക്ക്; കടുത്ത വേനലിൽ കരിഞ്ഞ് അടുക്കള ബജറ്റുകൾ
[masterslider id="10"]

Related posts

Click Here to Follow Us