നിർത്തിയിട്ട സ്കൂട്ടറിൽ നിന്ന് 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു.

ബെംഗളൂരു : സർജാപൂർറോഡ് ആർ ബി ഡി ലേയൗട്ടിലെ ബാങ്കിനുമുന്നിൽ വച്ചാണ് മോഷണം നടന്നത്.

ബാങ്കിൽ നിന്ന് എടുത്ത ഏകദേശം 5 ലക്ഷം വിലമതിക്കുന്ന 88 ഗ്രാം സ്വർണ്ണം സ്കൂട്ടറിൽ വച്ചശേഷം പോകാനൊരുങ്ങുമ്പോൾ സ്കൂട്ടറിനു പിന്നിൽ ആയി പാർക്കുചെയ്തിരുന്ന ഓട്ടോറിക്ഷയുടെ തടസ്സം മൂലം വണ്ടി അവിടെ തന്നെ വച്ച് അടുത്തുള്ള കടയിൽ കയറിയതായിരുന്നു യുവതി.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

കടയിൽ നിന്നും തിരികെ വന്ന യുവതി വണ്ടിയെടുത്ത് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് സ്കൂട്ടറിനുള്ളിൽ വച്ചിരുന്ന സ്വർണ്ണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

സ്കൂട്ടറിൻ്റെ ലോക്ക് ബലപ്രയോഗത്തിലൂടെ പൊട്ടിച്ചതായി കാണുകയും ചെയ്തു.

ഉടൻതന്നെ യുവതി ബലന്തൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ
[masterslider id="10"]

Related posts