ട്രാഫിക് പോലീസിന് മുന്നിൽ വെച്ച് ശാരീരിക ആക്രമണവും അസഭ്യവർഷവും!!

ബെംഗളൂരു: പാറ്റ്ന സ്വദേശികളും യലഹങ്ക യിലെ താൽക്കാലിക താമസക്കാരനുമായ ദമ്പതികൾക്കാണ് ദുരനുഭവമുണ്ടായത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം.

ബെലന്തൂരിൽ നിന്നും ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു പാണ്ഡേയും ഭാര്യയും. ഏകദേശം അഞ്ചര മണിയോടുകൂടി ബെലന്തൂ രിൽ നിന്ന് പുറപ്പെട്ട ഇവർ നാഗവാര മാന്യത ടെക് പാർക്ക് മുന്നിലെത്തവെയാണ് ആക്രമിക്കപ്പെട്ടത്.

മാന്യത ടെക് പാർക്ക് ഒന്നാം നമ്പർ ഗേറ്റിനു മുന്നിൽ വെച്ച് അപ്രതീക്ഷിതമായി ഓവർടേക്ക് ചെയ്ത് കാർ ഇവരുടെ കാറിൽ ഉരസിയ താണ് അസഭ്യ വർഷത്തിനും ആക്രമണത്തിനും കാരണം. സംഭവത്തിന് ദൃക്സാക്ഷികളായ ട്രാഫിക് പോലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രശ്നങ്ങളിൽ ഇടപെടുകയുണ്ടായില്ല.

പാണ്ഡേ യോടും ഭാര്യയോടും ഹിന്ദിയിലും പോലീസുകാരോട് കന്നടയിലും സംസാരിച്ച നാൽവർസംഘം പാണ്ഡെയെ കടന്നാക്രമിക്കുകയും ഇടപെടാൻ ശ്രമിച്ച ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് പാണ്ഡെ പറയുന്നത്.

ആക്രമണത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് പോകുന്നതിനു മുൻപ് പരിസരത്ത് എത്തിയ ട്രാഫിക് സബ് ഇൻസ്പെക്ടർക്കും പോലീസ് കോൺസ്റ്റബിളിനും പണം നൽകുന്നത് കണ്ടുവെന്നും പാണ്ഡേ പറയുന്നു.

പോലീസിനോട് സഹായമഭ്യർത്ഥിച്ചപ്പോൾ കാർ എടുത്തു മാറ്റാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ബംഗളൂരുവിലെ ഒരു പ്രമുഖ വാർത്താ മാധ്യമത്തോട് പാണ്ഡേ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us