ബെംഗളൂരു : പുതുവർഷ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലും കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലും ഡിസംബർ അവസാന വാരത്തിൽ നിശാ നിയമങ്ങൾ കർശനമാക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു.
കോവിഡിനെ രണ്ടാംഘട്ട വ്യാപനം ജനുവരി -ഫെബ്രുവരി മാസങ്ങളിൽ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ആണ് പുതിയ നടപടിയെക്കുറിച്ച് ആലോചിക്കുന്നത്.
ഇതിനുപുറമേ ജനുവരി ആദ്യവാരം മുതൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ ലഭിച്ചിട്ടുള്ള ഉപദേശകസമിതി നിർദ്ദേശവും കണക്കിൽ എടുക്കുന്നുണ്ട്.
വൈകിട്ട് എട്ട് മണിമുതൽ രാവിലെ 5 മണി വരെയുള്ള സമയത്തിനുള്ളിൽ ജനങ്ങൾ കൂട്ടം കൂട്ടമായി ഒത്തുചേരുന്നതും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഒഴിവാക്കാനാണ് നിശാ നിയമത്തെക്കുറിച്ച് ആലോചിക്കുന്നത്.
ജനങ്ങളുടെ അലസമായ പ്രതികരണമാണ് കോവിഡ് വ്യാപനത്തെ ത്വരിത പ്പെടുത്തിയത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഉപദേശക സമിതി ഈ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്.
നവംബർ 24ന് നടത്തിയ ഉപദേശ സമിതി യോഗമാണ് നിലവിലുള്ള പരിതസ്ഥിതികൾ വിലയിരുത്തി നവംബർ 30ന് സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
അതേ സമയം ഇനിയൊരു ലോക്ക് ഡൗൺ ഉണ്ടാകും എന്ന രീതിയിൽ ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് ഒരു അടിസ്ഥാനവുമില്ല എന്നത് മാത്രമല്ല സാധ്യതകളും വളരെ കുറവാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.