ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ മൗലിക അവകാശം: കർണാടക ഹൈക്കോടതി.

ബെംഗളൂരു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത് ആ വ്യക്തിയുടെ മൗലികാവകാശം ആണെന്നും കർണാടക ഹൈക്കോടതി.

ഒരു വ്യക്തി തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റൊരാൾക്കും ഇടപെടാനാകില്ലെന്ന് കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു.

ബെംഗളൂരു നിവാസിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വാജിദ് ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് പെറ്റീഷൻ പരിഗണിക്കവേയാണ് ജസ്റ്റിസ് എസ് സുജാതയും ജസ്റ്റിസ് സച്ചിൻ ശങ്കർ മാഗഡും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ഒരു വ്യക്തിക്ക് തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങളിൽ ഉൾപ്പെടുമെന്നും ഇത് ജാതി മത വർഗ്ഗ വ്യവസ്ഥകൾക്ക് അതീതമാണെന്നും ഇക്കാര്യത്തിൽ ഇടപെടാൻ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
[masterslider id="10"]

Related posts