വാടകക്ക് നൽകിയ ആഡംബര കാർ മറിച്ചുവിറ്റു;പരാതിയുമായി ഭർത്താവിനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി

ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഹരളൂർവില്ലേജ് നിവാസിയുമായ ഹംസ വേണി, തന്റെ വാടകയ്ക്ക് കൊടുത്ത വാഹനം കൃത്രിമ രേഖകൾ ഉണ്ടാക്കി വാടകയ്ക്കെടുത്തവർ വിൽപ്പന നടത്തിഎന്ന പരാതിയുമായി ബണ്ടേ പാളയ പോലീസിനെ സമീപിച്ചത്. ഇതേ കാറിൽ വച്ച് 2017 മെയ് അഞ്ചാം തീയതി ഭർത്താവിനെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചതിന് ഹംസ വേണിക്കെതിരെ നിലവിൽ കേസ് ഉണ്ട്. ഹംസ വേണിയും ഭർത്താവ് സായിറാമും ഒരുമിച്ച് യാത്ര ചെയ്യവേ മകളുടെ വിവാഹത്തെക്കുറിച്ച് ഉണ്ടായ വാക്കു തർക്കത്തിനിടെ ഭർത്താവ് ഇവരെ മർദ്ദിക്കുകയും കാറിലുണ്ടായിരുന്ന ഭർത്താവിൻ്റെതന്നെ തോക്കെടുത്ത് ഇവർ വെടിവയ്ക്കുകയും ആയിരുന്നു.…

Read More

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ക്കെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരു : കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച സോഫ്റ്റ്‌വെയർ എൻജിനീയർ ക്കെതിരെ പോലീസ് കേസെടുത്തു ഗിരിനഗർ സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ യോഗേഷ് ആണ് കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടുന്നതിനായി സൈബർ ഡിവിഷൻ രൂപീകരിച്ച പ്രത്യേക സംഘമാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ ഇയാൾ പങ്കുവയ്ക്കുന്നത് ആയി കണ്ടെത്തിയത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോലെ തന്നെ ഇത്തരത്തിലുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

Read More

ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; തീയതി പ്രഖ്യാപിച്ചു.

ബെംഗളൂരു: ഗ്രാമ പഞ്ചായത്തുകളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് രണ്ടുഘട്ടമായി ഡിസംബർ 22, 27 തീയതികളിൽ നടത്താൻ തീരുമാനമായി. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിച്ചത്. കർണാടകത്തിലെ 5,762 ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 22, 27 തീയതികളിൽ പൂർത്തീകരിച്ച് ഡിസംബർ 30ന് ഫലപ്രഖ്യാപനം നടത്താനാണ് ഇലക്ഷൻ കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. ആദ്യഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11ന് അവസാനിക്കുമെന്നും രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 17 ആയിരിക്കുമെന്നും കർണാടക ഇലക്ഷൻ കമ്മീഷണർ ബി.ബസവരാജ് അറിയിച്ചു. ഡിസംബർ…

Read More

അഞ്ജനാപുര മെട്രോ റെയിൽ പാത: 4 സ്റ്റേഷനുകളിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ലാത്തത് ചർച്ചയാകുന്നു.

ബെംഗളൂരു : യെലച്ചനഹള്ളി -അഞ്ജനാ പുര മെട്രോ റെയിൽ പാത പ്രവർത്തന സജ്ജമാകുന്നുവെന്ന വാർത്തയിൽ ആവേശഭരിതരായ യാത്രക്കാർക്ക് അത്ര സന്തോഷകരം അല്ലാത്ത വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ റെയിൽ പാതയിലെ അഞ്ച് സ്റ്റേഷനുകളിൽ നാലിലും പരിമിതമായ പാർക്കിംഗ് സൗകര്യം മാത്രമാണുള്ളത്. ആറര കിലോമീറ്റർ ദൈർഘ്യമുള്ള ഈ രണ്ടാംഘട്ട പാത ഡിസംബറിൽ ഉദ്ഘാടനം ചെയ്യാനുള്ള അന്തിമഘട്ട ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊണനകുന്തെ, ദൊഡ്ഡകല്ലസാന്ദ്ര, വജ്രഹള്ളി, തലഘട്ടപുര, അഞ്ജനാപുര എന്നീ സ്റ്റേഷനുകളിൽ അഞ്ജനാപുര സ്റ്റേഷനിൽ മാത്രമാണ് വേണ്ടത്ര പാർക്കിംഗ് സൗകര്യം ഉള്ളത്. പാർക്കിംഗ് സൗകര്യത്തിൻ്റെ പരിമിതികളെ കുറിച്ചും വിപുലീകരണത്തെ കുറിച്ചും 2018…

Read More

310 എൽ.എസ്.ഡി.സ്ട്രിപ്പുമായി നഗരത്തിലെ ആശുപത്രി ജീവനക്കാരനായ മലയാളി പിടിയിൽ.

ബെംഗളൂരു : ഹൊസൂർ റോഡിലെ പ്രശസ്തമായ ആശുപത്രിയിലെ ജീവനക്കാരനും എക്സ്-റേ ടെക്നീഷ്യനുമായ അരുൺ ആന്റണി ആണ് ഹെബ്ബഗോഡി പോലീസിന്റെ സഹായത്തോടെ സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. ഇയാളിൽനിന്ന് 310 എൽ എസ് ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ ഈ മയക്കുമരുന്ന് ശൃംഖലയിൽ പെട്ട 10 പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. തുടരന്വേഷണത്തിനിടെ നെതർലാൻഡ്സിൽ നിന്നും വന്ന മയക്കുമരുന്ന് പാഴ്സൽ അരുൺ സ്വീകരിച്ചതായി കണ്ടെത്തി. അമൽ ബൈജു എന്ന മറ്റൊരാൾക്ക് കൈമാറാൻ ഉള്ളതായിരുന്നു ഈ പാഴ്സൽ. അമൽ ബൈജുവും മറ്റ് ഒൻപത് കൂട്ടാളികളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിക്കപ്പെട്ട സംഘത്തിൽ…

Read More

പ്രതിഷേധം ഫലം കണ്ടു;എം.ബി.ബി.എസ്.പരീക്ഷകൾ മാറ്റി വച്ചു.

ബെംഗളൂരു. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ജനുവരി 17 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതിയ സർക്കുലർ പ്രകാരം ഒന്നാം വർഷ പരീക്ഷകൾ ഫെബ്രുവരി 8-നും രണ്ടാം വർഷ പരീക്ഷകൾ മാർച്ച് രണ്ടിനും മൂന്ന് നാല് വർഷ പരീക്ഷകൾ മാർച്ച് 21നും ആണ് ആരംഭിക്കുക. ഡിസംബർ ഒന്നുമുതൽ കോളേജുകളിൽ നേരിട്ടുള്ള ക്ലാസ്സുകൾ ഉണ്ടായിരിക്കും. ഡിസംബർ ഒന്നു മുതൽ ക്ലാസുകൾ ആരംഭിക്കാനിരിക്കെ, ഒന്നര മാസത്തിനുള്ളിൽ തന്നെ പരീക്ഷകൾ നടത്താനുള്ള യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമായിരുന്നു വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. വിദ്യാർത്ഥികളുടെ കൂട്ടായ്മ…

Read More

ജി 20 ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ് ഗ്രൂപ്പിൽ ഇടം നേടി നമ്മ ബെംഗളൂരുവും…

ബെംഗളൂരു : വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ 36 പയനിയർ നഗരങ്ങൾ ഒരുമിച്ചു കൊണ്ടു വരുന്ന G-20 ‘ഗ്ലോബൽ സ്മാർട്ട് സിറ്റി അലയൻസ്’ ഗ്രൂപ്പിൽ ബംഗളൂരുവും മറ്റ് മൂന്ന് ഇന്ത്യൻ നഗരങ്ങളും ഇടം നേടി. ബംഗളൂരുവിനു പുറമേ ഹൈദരാബാദ് , ഫരീദാബാദ്, ഇൻഡോർ നഗരങ്ങളും 22 രാജ്യങ്ങളിൽ നിന്നുള്ള 36 നഗരങ്ങളുടെ ഈ കൂട്ടായ്മയിൽ ചേരും. കോവിഡ് മഹാമാരിക്ക് ശേഷമുള്ള വിവരസാങ്കേതിക വിദ്യാ വെല്ലുവിളികൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി സുരക്ഷിതമായ മാർഗനിർദേശങ്ങൾ വിശകലനം ചെയ്യുന്നതിനും സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ കൂട്ടായ്മ. ഈആഗോള സഖ്യത്തിൽ ചേരാനുള്ള നടപടി രേഖകളിൽ…

Read More

സിറ്റി പോലീസിൻ്റെ ജനസമ്പർക്ക പരിപാടി “സൂപ്പർ ഹിറ്റ്”

ബെംഗളൂരു : സിറ്റി പോലീസിന്റെ പുതിയ പ്രവർത്തന ശൈലിയുടെ ഭാഗമായി തുടങ്ങിയ പ്രതിമാസ ജനസമ്പർക്ക ദിവസം പരിപാടിയുടെ ആദ്യ ജനസമ്പർക്ക ദിവസമായ ശനിയാഴ്ച, ജനങ്ങളിൽനിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് വിവിധ സ്റ്റേഷനുകളിലെ പോലീസ് അധികാരികൾ വ്യക്തമാക്കുന്നു. ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പോലീസ് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമാർഗ്ഗങ്ങൾ തേടാനും അവസരമൊരുക്കിയ ഈ പരിപാടിയിൽ വളരെ വലിയ പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായതെന്ന് അവർ പറയുന്നു. ശനിയാഴ്ച 11 മണിക്ക് ആരംഭിച്ച ജനസമ്പർക്ക പരിപാടി ഒരു മണിവരെ നീണ്ടുനിന്നു. മയക്കുമരുന്ന്, ഗതാഗതപ്രശ്നങ്ങൾ, ഓൺലൈൻ കുറ്റകൃത്യങ്ങൾ, അടിയന്തര ശ്രദ്ധ വേണ്ടുന്ന…

Read More

അംഗനവാടി അധ്യാപിക ലോഡ്ജിൽ മരിച്ചനിലയിൽ, കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

ബെംഗളൂരു: കലാശി പാളയം ജെസി റോഡിലെ അർച്ചന കംഫർട്ട് എന്ന ലോഡ്ജിലാണ് അംഗനവാടി അധ്യാപികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് നൽകിയ മുറി തുറക്കാതിരുന്നതും മുറിയിൽ നിന്നും ദുർഗന്ധം ഉണ്ടായതും കാരണം സംശയം തോന്നിയതിനാൽ ലോഡ്ജിലെ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ മുറി തുറന്നപ്പോൾ അധ്യാപിക ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. സാധാരണയായി സഹപ്രവർത്തകരോടൊപ്പം ജോലിക്ക് പോയി വൈകുന്നേരം അഞ്ചരയ്ക്ക് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്ന കമല 32, നവംബർ 24ന് വീട്ടിൽ തിരിച്ചെത്തിയില്ല. പിറ്റേന്ന്…

Read More

കൈയേറിയ ഏക്കറു കണക്കിന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് റവന്യൂവകുപ്പ്.

ബെംഗളൂരു: വിരാജ് പേട്ട താലൂക്കിലെ അർജി ഗ്രാമത്തിൽ 15.12 ഏക്കർ ഭൂമി റവന്യൂ വകുപ്പ് അധികൃതർ ഏറ്റെടുത്ത് വേലി സ്ഥാപിച്ചു. 30 ദിവസം മുമ്പ് താലൂക്ക് ഗോമാല സംരക്ഷണ സമിതി പ്രതിഷേധ പ്രകടനം നടത്തി അർജിയിലെ ഗോമാല ഭൂമി സംരക്ഷിക്കാൻ പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് തഹസിൽദാർ നന്ദിഷ് സമിതി ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷം സർവേ നടത്താൻ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സർവ്വേ വകുപ്പ് 15.12 ഏക്കർ സ്ഥലം തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തി തഹസിൽദാർക്ക് കൈമാറിയിരുന്നു. അർജി ഗ്രാമീണരുടെ സഹകരണത്തോടെ തഹസിൽദാർ സ്ഥലം ഏറ്റെടുത്ത് വേലി…

Read More