ആള്‍മാറാട്ട കേസ് അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം.

ബെംഗളൂരു:അടുത്തിടെ നടന്ന കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ എസ് ആർ പി ) പരീക്ഷ ആൾമാറാട്ട കേസ് അന്വേഷിക്കുന്ന സിറ്റി പോലീസ്, പ്രധാന പ്രതികളെ കണ്ടുപിടിക്കുന്നതിലേക്കായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്. പരീക്ഷ എഴുതേണ്ടിയിരുന്ന യഥാർത്ഥ ഉദ്യോഗാർത്ഥികൾക്ക് പകരമായി ആൾമാറാട്ട ക്കാരെ അയച്ച ബള ഗാവിയിൽ നിന്ന് ഒരു വലിയ നെറ്റ് വർക്ക് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസ് സമഗ്രമായി അന്വേഷിക്കുന്ന അതിലേക്കായി മാഗഡി സ്റ്റേഷൻ ആസ്ഥാനമാക്കി ഒരു പ്രത്യേക…

Read More

അലക്ഷ്യമായി വാഹനം നിർത്തിയിടുന്നവർക്ക് പോലീസിൻ്റെ “ഷോക്ക് ട്രീറ്റ്മെൻ്റ്”

ബെംഗളൂരു: അലക്ഷ്യമായി പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ മോഷ്ടിക്കപെടാതിരിക്കാൻ പൂട്ടിയിട്ട് പോലീസ്. മടിവാള, ബണ്ടേപാളയ, ഹുളി മാവു, ബൊമ്മനഹള്ളി, ശുദ്ധഗുണ്ടപാളയം, ബേഗൂർ എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന സ്ഥലങ്ങളിൽ രാത്രികാല പൊലീസ് പട്രോളിങ് സംഘമാണ് വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും റോഡരികിലും അലക്ഷ്യമായി പാർക്കുചെയ്തിരുന്ന ഇരുചക്രവാഹനങ്ങൾ മോഷണം ഒഴിവാക്കുന്നതിനായി പൂട്ടിയിട്ടത്. വാഹനങ്ങൾ പൂട്ടിയിട്ട ശേഷം വാഹനത്തിൽ തന്നെ പോലീസിന്റെ ഫോൺ നമ്പറും പതിപ്പിച്ചിരുന്നു. അന്വേഷിച്ചെത്തുന്ന ഉടമസ്ഥർക്ക് വിശദമായ പഠന ക്ലാസ് നൽകിയശേഷം പോലീസ് സംഘം എത്തി പൂട്ടു തുറന്ന് കൊടുക്കുകയാണ് ചെയ്യുന്നത്. അടുത്ത കാലങ്ങളിലായി റിപ്പോർട്ട്…

Read More

തെളിവെടുപ്പിനിടെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്.

ബെംഗളൂരു : കഴിഞ്ഞ ചൊവ്വാഴ്ച ഫോട്ടോഗ്രാഫറായ അഭിൻ മാത്യുവിനെ ദ്വാരക നഗറിൽ വച്ച് ആക്രമിച്ച കവർച്ചാ കേസിൽ പിടിയിലായ ചെന്നൈ സ്വദേശി ദിനേശ് 24, വ്യാഴാഴ്ച തെളിവെടുപ്പിനിടെ വനിതാ സബ്ഇൻസ്പെക്ടർനെയും കോൺസ്റ്റബിളിനെയും ആക്രമിക്കുകയായിരുന്നു. അഭി മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പ്രശാന്ത് വാർനീയുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ കവർച്ചയ്ക്ക് ശേഷം കട്ടിഗാന ഹള്ളി യിലുള്ള മുനിരാജുവിനെ വീട്ടിൽ ഒത്തുകൂടിയ നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. കവർച്ചയ്ക്കിടെ നടത്തിയ ആക്രമണത്തിൽ അഭി മാത്യുവിന് കയ്യിൽ കുത്തേറ്റു. സംഘത്തിലുണ്ടായിരുന്ന ദിനേശനെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചപ്പോഴാണ്…

Read More

ചരക്കു നീക്കത്തിൽ പുതിയ റിക്കാര്‍ഡുമായി കെംപഗൗഡ അന്താരാഷ്ട്രവിമാനത്താവളം.

ബെംഗളൂരു: ഒക്ടോബർ മാസത്തിൽ 34,339 മെട്രിക് ടൺ ചരക്ക് ഗതാഗതം രേഖപ്പെടുത്തി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം പുതിയ റെക്കോർഡിട്ടു. വിമാനത്താവളം വഴിയുള്ള ചരക്ക് ഗതാഗതത്തിൽ കഴിഞ്ഞ 26 മാസത്തെ ഏറ്റവും ഉയർന്ന നേട്ടം ആണിത്. ഇതിൽ 8, 117 ടൺ ഇന്ത്യയ്ക്ക് പുറത്തേക്ക് അയച്ചതാണ്. സെപ്റ്റംബർ മാസം മുതൽ വളർച്ചയിൽ പുരോഗതി രേഖപ്പെടുത്തിയ ഇന്ത്യൻ വിമാനത്താവളമായ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബറിലും നല്ല പുരോഗതി കാഴ്ചവച്ചു.

Read More

ഗോവധ നിരോധന ബില്‍ അവതരിപ്പിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍;നിയമം ലഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ.

ബെംഗളൂരു: നിയമസഭയുടെ ശൈത്യകാല സമ്മേളനം ഡിസംബർ 7 മുതൽ ആരംഭിക്കാനിരിക്കെ, ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ ഗോവധ നിരോധന ബിൽ അവതരിപ്പിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി പ്രഭു ചവാൻ അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ യുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമ പ്രകാരം നിയമ ലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും,. കൂടാതെ പശുക്കളെ മറ്റു സംസ്ഥാനത്തേക്ക് കടത്തു ന്നതുതടയുന്ന ഭേദഗതിയും ഉൾപ്പെടുത്തി ആകും ബിൽ അവതരിപ്പിക്കുക എന്നും മന്ത്രി പറഞ്ഞു. കർണാടകയിൽ ഉടൻ സമ്പൂർണ്ണ ഗോവധനിരോധനം യാഥാർഥ്യമാകുമെന്ന് കഴിഞ്ഞദിവസം ബിജെപി ദേശീയ…

Read More

കോവിഡ് രോഗികളെ സഹായിക്കാൻ ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയും.

ബെംഗളൂരു :സാങ്കേതിക വിദ്യയുടെ ശക്തി വിന്യസിച്ചു കൊണ്ട് വിദൂരമായ ലഡാക് മേഖലയിൽ കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നത് നേരിടുന്നതിനുള്ള ശ്രമങ്ങളിൽ ബെംഗളൂരു ആസ്ഥാനമായ ക്ലൗഡ് ഫിസിഷ്യൻ ചേരുന്നു. സമുദ്രനിരപ്പിൽ നിന്നും 12000 അടി ഉയരത്തിൽ ലഡാക്കിൽ പ്രവർത്തിക്കുന്ന എസ്എൻഎം ഗവൺമെന്റ് ഹോസ്പിറ്റലിലെ ഐസിയു വിഭാഗത്തിനാണ് ബെംഗളൂരുവിലെ സെന്ററിൽ നിന്നും ഐ.സി.യു വിദഗ്ധരുടെയും നഴ്സുമാരുടെയും സേവനം സാങ്കേതികവിദ്യ ഉപയോഗിച്ച് തൽക്ഷണം ലഭ്യമാക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ച് വിദൂര പ്രദേശങ്ങളിലെ വൈദഗ്ധ്യക്ഷാമം പരിഹരിക്കുന്നതിന് ശാസ്ത്ര സാങ്കേതിക വകുപ്പ് ക്ലൗഡ് ഫിസിഷ്യൻ ഹെൽത്ത്കെയർ തെരഞ്ഞെടുക്കുകയായിരുന്നു. സാങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രശ്ന പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ഉതകുന്ന…

Read More

പുഴയിൽ നീന്താൻ ഇറങ്ങിയ നാലു പേർ മുങ്ങിമരിച്ചു….

മംഗളൂരു: മൂഡബിദ്രി ശ്യാംഭവി പുഴയിൽ കുളിക്കാനിറങ്ങിയ വരാണ് അപകടത്തിൽ പെട്ടത്. മോദഷെഡ് സ്വദേശികളായ നിഖിൽ(18),ഹർഷിത(20),സുഭാഷ്(19),രവി(30) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പാൽ എടുക്ക് ഗ്രാമപഞ്ചായത്തിലെ സ്വദേശി ശ്രീധർ ആചാരിയുടെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബന്ധുക്കളാണ് അപകടത്തിൽപ്പെട്ടത്. പുഴയോരത്ത് ആയിരുന്നു ശ്രീധരൻ റെ വീട്.പുഴ കണ്ടതോടെ വീട്ടിലെത്തിയ അവർക്ക് നീന്താനുള്ള ആഗ്രഹം അറിയിച്ചു. പത്ത് പേരാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത് നീന്തലറിയാത്ത വരും ഇതിൽ ഉൾപ്പെടുന്നു. നീന്തൽ അറിയാത്ത ഒരാൾ മുങ്ങി താഴ്ന്നതോടെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്. പിന്നീട് നാട്ടുകാരും…

Read More

സിസ്കോയുമായി സഹകരിച്ച് പ്രോജക്റ്റ് അധിഷ്ഠിത പാഠ്യ പദ്ധതിയുമായി കർണാടക സർക്കാർ…

ബെംഗളൂരു : സർക്കാർ സ്കൂളുകളിലെ 18 ലക്ഷത്തിലധികം വരുന്ന പ്രൈമറി ക്ലാസ് വിദ്യാർത്ഥികളുടെ പ്രയോജനത്തിനായി പ്രോജക്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയുടെ (സി എൽ എ പി) മോഡ്യൂളുകൾ തിങ്കളാഴ്ച നടന്ന ചടങ്ങിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ പുറത്തിറക്കി. സർക്കാരിന്റെ ഈ നൂതന വിദ്യാഭ്യാസ പദ്ധതിയിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത സിസ്കോ മാനേജിങ് ഡയറക്ടർ ഹരീഷ് കൃഷ്ണൻ അഭിപ്രായപ്പെട്ടു. 34 വിദ്യാഭ്യാസ ജില്ലകളിലെ 4 മുതൽ 7 വരെ ക്ലാസുകളിൽ നിന്നുള്ള 18 ലക്ഷത്തിലധികം സർക്കാർ സ്കൂൾ കുട്ടികൾക്ക്…

Read More

ഇവര്‍ ആഘോഷിക്കുന്നത് പരസ്പരം ചാണകം എറിഞ്ഞ് കൊണ്ട്,ഗോമാതാ പുരയിലെ വിചിത്രമായ ദീപാവലി ആഘോഷം ഇങ്ങനെ…

ബെംഗളൂരു : തമിഴ്നാട് കർണാടക അതിർത്തി ഗ്രാമമായ ഗോമാതാ പുരയിലെ ആഘോഷം വിചിത്രവും വ്യത്യസ്തവും ആണ്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ പങ്കിട്ടും ഒക്കെയാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീപാവലി ആഘോഷിക്കുന്നത്. എന്നാൽ ഇവിടെ ദീപാവലിക്ക് ശേഷമുള്ള അടുത്ത രണ്ടു ദിവസങ്ങൾ ഗ്രാമവാസികൾ നീക്കിവയ്ക്കുന്നത് ചാണകം ശേഖരിക്കുന്നതിന് വേണ്ടിയാണ്. ഇത് കൃഷി ആവശ്യത്തിന് ആണെന്ന് തെറ്റിദ്ധരിക്കേണ്ട. പരസ്പരം എറിഞ്ഞ്  ആഘോഷിക്കുന്നതിന് വേണ്ടിയാണ് ചാണകം ശേഖരിക്കുന്നത്. ഈ ആഘോഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നു പറയപ്പെടുന്നു. എല്ലാവർഷവും ഗ്രാമത്തിലെ പുരുഷന്മാർ മുഴുവൻ പങ്കെടുത്തിരുന്ന ചാണകം ആഘോഷത്തിൽ ഇത്തവണ നൂറിൽ…

Read More

കോവിഡ് വാക്സിൻ വിതരണത്തിന് കർണാടക പൂർണ സജ്ജം.

ബെംഗളൂരു : കർണാടകയിൽ  കോവിഡ് – 19 കർമ സേനയുടെ ആഭിമുഖ്യത്തിൽ മരുന്ന് സംഭരിക്കുന്നതിനും എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കർണാടക ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകരൻ അറിയിച്ചു. സാർവ്വത്രിക രോഗപ്രതിരോധ പരിപാടിയുടെ മാനദണ്ഡമനുസരിച്ച് 29,451 വാക്സിനേഷൻ സെൻററുകളും കുത്തിവയ്പ്പ് നൽകുന്നതിനായി പരിശീലനം ലഭിച്ച 1,008 പേരും സജ്ജമായിട്ടുണ്ട്. മരുന്നുകൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രവർത്തനമാരംഭിക്കാൻ ആണ് സർക്കാർ പദ്ധതി എന്ന് മന്ത്രി അറിയിച്ചു.

Read More