തെളിവെടുപ്പിനിടെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്.

ബെംഗളൂരു : കഴിഞ്ഞ ചൊവ്വാഴ്ച ഫോട്ടോഗ്രാഫറായ അഭിൻ മാത്യുവിനെ ദ്വാരക നഗറിൽ വച്ച് ആക്രമിച്ച കവർച്ചാ കേസിൽ പിടിയിലായ ചെന്നൈ സ്വദേശി ദിനേശ് 24, വ്യാഴാഴ്ച തെളിവെടുപ്പിനിടെ വനിതാ സബ്ഇൻസ്പെക്ടർനെയും കോൺസ്റ്റബിളിനെയും ആക്രമിക്കുകയായിരുന്നു.

അഭി മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ പ്രശാന്ത് വാർനീയുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ കവർച്ചയ്ക്ക് ശേഷം കട്ടിഗാന ഹള്ളി യിലുള്ള മുനിരാജുവിനെ വീട്ടിൽ ഒത്തുകൂടിയ നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു.

  പീഡന കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

കവർച്ചയ്ക്കിടെ നടത്തിയ ആക്രമണത്തിൽ അഭി മാത്യുവിന് കയ്യിൽ കുത്തേറ്റു.

സംഘത്തിലുണ്ടായിരുന്ന ദിനേശനെ തെളിവെടുപ്പിനായി സ്ഥലത്ത് എത്തിച്ചപ്പോഴാണ് അതേ ആയുധമുപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്.

സമയോചിതമായി ഇടപെട്ട് പോലീസ് പ്രതിയുടെ കാൽമുട്ടിന് വെടിവെച്ചു കീഴ്പ്പെടുത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീട്ടിൽ വച്ച് പ്രസവം, നവജാത ശിശു മരിച്ചു; ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവാവ്
[masterslider id="10"]

Related posts

Click Here to Follow Us