ഇവര്‍ ആഘോഷിക്കുന്നത് പരസ്പരം ചാണകം എറിഞ്ഞ് കൊണ്ട്,ഗോമാതാ പുരയിലെ വിചിത്രമായ ദീപാവലി ആഘോഷം ഇങ്ങനെ…

ബെംഗളൂരു : തമിഴ്നാട് കർണാടക അതിർത്തി ഗ്രാമമായ ഗോമാതാ പുരയിലെ ആഘോഷം വിചിത്രവും വ്യത്യസ്തവും ആണ്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ പങ്കിട്ടും ഒക്കെയാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ദീപാവലി ആഘോഷിക്കുന്നത്.

എന്നാൽ ഇവിടെ ദീപാവലിക്ക് ശേഷമുള്ള അടുത്ത രണ്ടു ദിവസങ്ങൾ ഗ്രാമവാസികൾ നീക്കിവയ്ക്കുന്നത് ചാണകം ശേഖരിക്കുന്നതിന് വേണ്ടിയാണ്.

ഇത് കൃഷി ആവശ്യത്തിന് ആണെന്ന് തെറ്റിദ്ധരിക്കേണ്ട. പരസ്പരം എറിഞ്ഞ്  ആഘോഷിക്കുന്നതിന് വേണ്ടിയാണ് ചാണകം ശേഖരിക്കുന്നത്.

  'നിഗൂഢ' ഡിസ്‌കൗണ്ട്; ബെംഗളൂരുവിൽ നിങ്ങൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ നഷ്ടം ആർക്ക്? ഭക്ഷണ വിതരണ ആപ്പുകളുടെ 'രഹസ്യക്കളി' പുറത്ത്

ഈ ആഘോഷത്തിന് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ടെന്നു പറയപ്പെടുന്നു. എല്ലാവർഷവും ഗ്രാമത്തിലെ പുരുഷന്മാർ മുഴുവൻ പങ്കെടുത്തിരുന്ന ചാണകം ആഘോഷത്തിൽ ഇത്തവണ നൂറിൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുത്തത്.

കാരണം മറ്റൊന്നുമല്ല കൊറോണ തന്നെ. സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ നിന്ന് നിരവധിപേരാണ് ആഘോഷം കാണുന്നതിനു സ്ഥലത്ത് എത്തുന്നത്.

നൂറുകണക്കിന് വർഷങ്ങളായി ഗോമാതാ പുരയിൽ ഈ ആഘോഷം നടന്നുവരുന്നുണ്ട്.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

ആഘോഷം കഴിഞ്ഞാൽ ഇതിന് ഉപയോഗിച്ച് ചാണകം കൃഷിക്ക് ഉപയോഗിച്ചാൽ വിളവ് കൂടുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
[masterslider id="10"]

Related posts

Click Here to Follow Us