310 എൽ.എസ്.ഡി.സ്ട്രിപ്പുമായി നഗരത്തിലെ ആശുപത്രി ജീവനക്കാരനായ മലയാളി പിടിയിൽ.

ബെംഗളൂരു : ഹൊസൂർ റോഡിലെ പ്രശസ്തമായ ആശുപത്രിയിലെ ജീവനക്കാരനും എക്സ്-റേ ടെക്നീഷ്യനുമായ അരുൺ ആന്റണി ആണ് ഹെബ്ബഗോഡി പോലീസിന്റെ സഹായത്തോടെ സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്.

ഇയാളിൽനിന്ന് 310 എൽ എസ് ഡി സ്ട്രിപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. നവംബർ ആദ്യവാരത്തിൽ ഈ മയക്കുമരുന്ന് ശൃംഖലയിൽ പെട്ട 10 പേരെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

തുടരന്വേഷണത്തിനിടെ നെതർലാൻഡ്സിൽ നിന്നും വന്ന മയക്കുമരുന്ന് പാഴ്സൽ അരുൺ സ്വീകരിച്ചതായി കണ്ടെത്തി.

അമൽ ബൈജു എന്ന മറ്റൊരാൾക്ക് കൈമാറാൻ ഉള്ളതായിരുന്നു ഈ പാഴ്സൽ.

അമൽ ബൈജുവും മറ്റ് ഒൻപത് കൂട്ടാളികളും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

പിടിക്കപ്പെട്ട സംഘത്തിൽ നിന്നും വിപണനത്തിനു വേണ്ടി കരുതിയിരുന്ന നിരവധി മയക്കുമരുന്ന് സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts