ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉദ്യോഗം നൽകുന്ന ആൾ ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു സംഘത്തിന്റെ വലയിൽ കുടുങ്ങിയ നിരവധി ഉദ്യോഗാർഥികൾക്ക് ആണ് പണം നഷ്ടപ്പെട്ടത്.
നിലവിലുള്ള മറ്റ് ഓൺലൈൻ പോർട്ടലുകളിൽ നിന്നും ഉദ്യോഗാർത്ഥികളെ കണ്ടുപിടിക്കുന്ന ഇവർ ജോലിവാഗ്ദാനം നൽകുന്നതാണ് തട്ടിപ്പ് രീതി.
അപേക്ഷ നടപടിക്രമങ്ങൾക്ക് നാമമാത്രമായ ഫീസ് ആവശ്യപ്പെടുന്ന ഇവർ ഓൺലൈനായി അപേക്ഷകൾ പൂരിപ്പിക്കാൻ നൽകുന്നു.
ഇതിൽ ഉദ്യോഗാർത്ഥികളുടെ എല്ലാ വിവരങ്ങളും ആവശ്യപ്പെടുന്നതിനോടൊപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ്, സി വി വി നമ്പറുകൾ അടക്കം കൈക്കലാക്കുന്നു.
തുടർന്ന് ഉദ്യോഗാർത്ഥികളെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസത്തിൽ എടുക്കുന്ന ഇവർ ഉദ്യോഗാർഥികൾക്കു ലഭിക്കുന്ന ഒടിപി നമ്പർ വഴി പണം പിൻവലിക്കുകയാണ് ചെയ്യുന്നത്. ഉദ്യോഗാർത്ഥികളെ വിശ്വാസത്തിൽ എടുക്കുന്നതിനായി അപേക്ഷ നടപടിക്രമങ്ങൾക്ക് ആയി 10 രൂപ മാത്രമാണ് ഫീസായി ആവശ്യപ്പെട്ടിരുന്നത്.
നഗരത്തിലെ പല പോലീസ് സ്റ്റേഷനുകളിലായി സമാന സ്വഭാവത്തിൽ പെടുന്ന പത്തോളം പരാതികളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയിൽ കുടുങ്ങി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് നമ്പറുകൾ സി വി വി നമ്പർ ഒടിപി തുടങ്ങിയവയോ ഒരാൾക്കും പങ്കു വെക്കരുത് എന്നും ഉദ്യോഗാർത്ഥികൾ സ്വയം ചതിക്കുഴിയിൽ പെടാതിരിക്കാൻ ഉള്ള ജാഗ്രതകൾ പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികൾ നിർദ്ദേശിക്കുന്നു.
http://88t.8a2.myftpupload.com/archives/30233
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.