ബെംഗളൂരു: ബെംഗളൂരു മഹാനഗര ബാലികയുടെ പുനർ നിർമ്മാണ നടപടിക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ആര ദൈർഘ്യം വർദ്ധിപ്പിച്ചു. നഗരത്തിന്റെവിസ്തൃതി കൂട്ടാനുള്ള നിർദ്ദേശത്തിന് വ്യാഴാഴ്ചയാണ് നിയമസഭ അനുമതി നൽകി. ഇതുപ്രകാരം നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ നഗര വിസ്തൃതി നിലവിലുള്ള 816 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 900 ചതുരശ്ര കിലോമീറ്റർ ആവും. നിർദ്ദിഷ്ട വിപുലീകരണം നടപ്പിലായാൽ വിവിധ ഗ്രാമ പഞ്ചായത്തുകളും, അർദ്ധ പട്ടണ പഞ്ചായത്തുകളും സിറ്റി മുനിസിപ്പൽ കൗൺസിലുകളും ഉൾപ്പെടുന്ന പ്രധാന വിവരസാങ്കേതിക മേഖലകളെല്ലാം ഉൾപ്പെടുന്നതായിരിക്കും പുതിയ നഗരപരിധി. ഇതോടുകൂടി പുതുതായി നഗരപരിധിയിൽ ഉൾപ്പെടുന്ന മേഖലകളിലെ…
Read MoreAuthor: തെക്കിനേഴൻ
ഐഎംഎ പണിമുടക്ക് ആഹ്വാനം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ താൽക്കാലിക വൈദ്യസഹായം തടസപ്പെട്ടേക്കും
ബെംഗളൂരു: ആയുഷ് ഡോക്ടർമാരെ ശസ്ത്രക്രിയകൾ നടത്താൻ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎ ആഹ്വാനം ചെയ്തു. കർണാടകയിൽ ഉള്ള സ്വകാര്യ ആശുപത്രികളുടെ സേവനങ്ങൾ ഇതുമൂലം തടസപ്പെട്ടേക്കും. ആഹ്വാനപ്രകാരം ആശുപത്രികളിലെ ഓ പി ഡി. സേവനങ്ങൾ തടസ്സപ്പെടും. കോവിഡ് 19 ചികിത്സകൾ, അടിയന്തര സേവനങ്ങൾ, നിലവിൽ ചികിത്സയിലുള്ള രോഗികളുടെ ചികിത്സകൾ, ഡയാലിസിസ് ഉൾപ്പെടെയുള്ള മറ്റു സേവനങ്ങൾ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല എന്ന് ഐഎംഎ വക്താവ് അറിയിച്ചു. അതേസമയം ഉയർന്നുവന്നിട്ടുള്ള ഏതു സാഹചര്യവും പരിഹരിക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളണമെന്നും ഇന്ന് ജീവനക്കാർക്ക് അവധി നൽകുന്നത് ഒഴിവാക്കണമെന്നും…
Read Moreറോഡ് ഗതാഗത പ്രശ്നങ്ങൾ പോലീസ് കമ്മീഷണറെ നേരിട്ട് അറിയിക്കാൻ അവസരം
ബെംഗളൂരു: സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്, ബെംഗളൂരു സഞ്ചാര സമ്പർക്ക ദിവസമായ ശനിയാഴ്ച രാവിലെ 11 മുതൽ 12 വരെ വൈറ്റ് ഫീൽഡ് ട്രാഫിക് പോലീസ് ഓഫീസിൽ ഗതാഗത സംബന്ധമായ പരാതികൾ കേൾക്കുന്നതിനായി എത്തുന്നു. എല്ലാ മാസവും ഒരു ദിവസം ജനസമ്പർക്ക ദിവസമായി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ തീരുമാനിച്ചിരുന്ന തിൻ്റെ ഭാഗമായിട്ടാണ് കമ്മീഷണർ വൈറ്റ് ഫീൽഡിൽ എത്തുന്നത്. പൊതുജനങ്ങൾക്ക് അവരുടേതായ ഗതാഗതപ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനു അവസരമുണ്ടാകും. കഴിഞ്ഞമാസം നടത്തപ്പെട്ട ജനസമ്പർക്ക ദിവസത്തിൽ ഉയർന്നുവന്ന ഗതാഗത സംബന്ധമായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗതാഗതപ്രശ്നങ്ങൾ മാത്രം പരിഹരിക്കുന്നതിനായി ഒരുദിവസം…
Read Moreഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ഓഹരി വില്പന: ഈ മാസം അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകും.
ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ ഓഹരി വിപണനം നടത്താൻ തയ്യാറെടുക്കുന്നത്. ഈ മാസം അവസാനത്തോടുകൂടി നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ആകും എന്നാണ് അധികൃതർ നൽകുന്ന സൂചന. വിപണി പരിതസ്ഥിതികൾ അനുകൂലമല്ലെങ്കിൽ ഓഹരി വിൽപ്പന ജനുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ നടത്താനും സാധ്യതയുണ്ട് എന്ന് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അമിതാബ് ബാനർജി അറിയിക്കുന്നു. 178.2 കോടിയുടെ അടിസ്ഥാനനിക്ഷേപവും 4600 കോടിയുടെ ഓഹരിവിപണ നവും ആണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. അടിസ്ഥാന നിക്ഷേപത്തിൽ 118.2 കോടി പുതിയ ഓഹരികളും ഉൾപ്പെടുത്തുമെന്നാണ് ഈ…
Read Moreപ്രതിരോധ മരുന്നിനുള്ള അടിയന്തര അനുമതി നിരസിച്ചു എന്ന വാർത്ത തെറ്റെന്ന് ആരോഗ്യമന്ത്രാലയ അധികൃതർ.
ആസ്ട്ര സിനേക്കാ എന്ന കമ്പനി പുറത്തിറക്കുന്ന പ്രതിരോധ മരുന്നുകളുടെ ഇന്ത്യൻ നിർമ്മാണ വിപണന പ്രതിനിധിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിരോധ മരുന്നുൽപ്പാദനത്തിനും വിപണനത്തിനും അനുവദിക്കാൻ ആയി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇന്നലെ ചില മാധ്യമങ്ങളിൽ “അനുമതി നിരസിച്ചു” എന്ന് വാർത്ത വന്നതിനെ തുടർന്ന് പ്രതികരിക്കവേ നിരസിച്ചു എന്ന വാർത്ത തെറ്റാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രാഥമിക പഠനങ്ങൾ പുരോഗമിക്കുകയാണെന്നും അനുമതി നൽകണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഇതിനെക്കുറിച്ച് പ്രതികരിക്കവേ ഔദ്യോഗിക വക്താവ് അറിയിച്ചു.
Read Moreആർ.ടി-പി.സി.ആർ ടെസ്റ്റിന് വീണ്ടും വില കുറച്ചു.
ബെംഗളൂരു :മഹാമാരി വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കർണാടക സർക്കാർ ആർ ടി -പി സി ആർ ടെസ്റ്റ് നിരക്ക് കുറയ്ക്കുന്നത്. ആദ്യ തവണ 1200 ൽ നിജപ്പെടുത്തിയ നിരക്ക് വീണ്ടും കുറച്ച് 800 രൂപയാക്കി ബുധനാഴ്ച ഉത്തരവായി. കോവിഡ് 19 ൻ്റെ വിവിധ ടെസ്റ്റുകളുടെ നിരക്കപട്ടിക യും പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ സ്വീകരിച്ച സാമ്പിളുകൾ അധികൃതരുടെ ആവശ്യ പ്രകാരം സ്വകാര്യ ലാബുകൾ ആർട്ടി -പി സി ആർ ടെസ്റ്റ് നടത്തുകയാണെങ്കിൽ 500 രൂപ മാത്രമേ വസൂലാക്കാവൂ എന്നും നിർദ്ദേശമുണ്ട്. നേരിട്ട് സ്വകാര്യസ്ഥാപനങ്ങളിൽ…
Read Moreമകന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെ ഹോട്ടലിന്റെ ലിഫ്റ്റ് കുഴിയിൽ വീണ് പിതാവിന് ദാരുണാന്ത്യം.
ബെംഗളൂരു: യെലക്കോടിഗേ ഹള്ളി നിവാസിയായ മഞ്ജുനാഥ് ആണ് തന്റെ മകൻ ദർശന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെ അപകടത്തിൽപ്പെട്ടത്. ദൊഡ്ഡ ബെല്ലാപൂരിലെ സമൃദ്ധി ഗ്രാൻഡ് ഹോട്ടലിലാണ് അപകടമുണ്ടായത്. മൂന്നു നിലകളുള്ള ഹോട്ടലിൽ അടുത്തകാലത്തായി ലിഫ്റ്റിനു വേണ്ടുന്ന പണികൾ നടന്നുവരികയായിരുന്നു. വിവാഹനിശ്ചയ ചടങ്ങുകൾ ഒരുമണിയോടെ കഴിഞ്ഞതിനെ തുടർന്ന് ഭക്ഷണത്തിനായി അതിഥികളെ ക്ഷണിച്ചുകൊണ്ട് സ്റ്റെയർകേസിന് സമീപം നിൽക്കുകയായിരുന്ന മഞ്ജുനാഥ് ലിഫ്റ്റ് നിർമ്മാണത്തിനായി പൊട്ടിച്ച ഭിത്തിക്കിടയിലൂടെ നിർമ്മാണത്തിലിരുന്ന ലിഫ്റ്റ് കുഴിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ മഞ്ചു നാഥനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ…
Read Moreകളിപ്പാട്ടത്തിലൊളിപ്പിച്ച് 28 ലക്ഷത്തിന്റെ മയക്കുമരുന്ന് കടത്താൻ ശ്രമം: ഒരാൾ പിടിയിൽ
ബെംഗളൂരു: ആസാം സ്വദേശിയും ഹളസൂരു നിവാസിയും ആയ സക്കീർ ഹുസൈൻ ചൗധരി 34, ലഹരിമരുന്ന് കടത്താൻ ശ്രമിക്കവേ ഹളസൂർ പോലീസിന്റെ പിടിയിലായി. കഴിഞ്ഞ കുറച്ചു നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു എന്നും ബംഗ്ലാദേശ് അതിർത്തിക്കടുത്തുനിന്ന് സംഘടിപ്പിച്ച മയക്കുമരുന്നു പൗഡറും എംഡിഎംഎ ഗുളികകളും കുട്ടികൾ കളിക്കുന്ന രോമ പാവക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു എന്നും ഈസ്റ്റ് സോൺ അഡീഷണൽ പോലീസ് കമ്മീഷണർ എസ് മുരുകൻ അറിയിച്ചു. കഴിഞ്ഞദിവസം കുടുംബസമേതം ആസാമിലേക്ക് പോയ ചൗധരി അവിടെനിന്നു സംഘടിപ്പിച്ച മയക്കുമരുന്നുകൾ ചെറിയ പാക്കറ്റുകളിലാക്കി രോമ നിർമ്മിതമായ കരടിപാവ ക്കുള്ളിൽ…
Read Moreഡെമു-മെമു സർവീസുകൾ തുടങ്ങി;യാത്രക്കാർ കുറവ്.
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തൊട്ടടുത്ത ജില്ലകളിലേക്ക് ഉള്ള സർവീസ് ആയ ഡെമു മെമു സർവീസുകൾ സൗത്ത് വെസ്റ്റേൺ റെയിൽവേ തിങ്കളാഴ്ച മുതൽ പുനരാരംഭിച്ചു. ഒന്നാം ദിവസം ആയ ഇന്നലെ വളരെ കുറച്ച് പേർ മാത്രമാണ് യാത്രയ്ക്ക് എത്തിയത്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി ജോലി ചെയ്യാം എന്നതും രോഗവ്യാപന ഭീതിയും യാത്രക്കാരുടെ എണ്ണത്തെ ഗണ്യമായി കുറയ്ക്കുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ബെംഗളൂരുവിൽ നിന്നും മൈസൂർ, ഹാസൻ, ഇന്ദു പൂർ, ഹോസൂർ, മാരികുപ്പം ബംഗാര പേട്ട തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആണ് ട്രെയിൻ സർവീസ് തുടങ്ങിയത്.…
Read Moreവ്യാജ പാസ്പോർട്ടുമായി ബംഗ്ലാദേശി പൗരൻ നഗരത്തിൽ പിടിയിൽ.
ബെംഗളൂരു: ബംഗ്ലാദേശി സ്വദേശിയായ അബൂ താഹിർ എന്ന 23 കാരനാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അധികൃതരുടെ പിടിയിലായത്. സംശയം തോന്നിയ അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ ഇയാൾ കൈവശം വച്ചിരുന്ന ഇന്ത്യൻ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ആസാമിലെ ദൊബൊക്കയിൽ നിന്നും അലൻ മുഹമ്മദ് യാഹിയ എന്ന പേരിലാണ് ഇയാൾ പാസ്പോർട്ട് കരസ്ഥമാക്കിയിരുന്നത്. പാസ്പോർട്ട് കൂടാതെ ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ആസാമിൽ നിന്ന് നൽകിയതായി കണ്ടെത്തി. 2016 ഇദ്ദേഹം 5000 രൂപ നൽകിയാണ്…
Read More