മകന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെ ഹോട്ടലിന്റെ ലിഫ്റ്റ് കുഴിയിൽ വീണ് പിതാവിന് ദാരുണാന്ത്യം.

ബെംഗളൂരു: യെലക്കോടിഗേ ഹള്ളി നിവാസിയായ മഞ്ജുനാഥ് ആണ് തന്റെ മകൻ ദർശന്റെ വിവാഹ നിശ്ചയ ചടങ്ങിനിടെ അപകടത്തിൽപ്പെട്ടത്.

ദൊഡ്ഡ ബെല്ലാപൂരിലെ സമൃദ്ധി ഗ്രാൻഡ് ഹോട്ടലിലാണ് അപകടമുണ്ടായത്. മൂന്നു നിലകളുള്ള ഹോട്ടലിൽ അടുത്തകാലത്തായി ലിഫ്റ്റിനു വേണ്ടുന്ന പണികൾ നടന്നുവരികയായിരുന്നു.

വിവാഹനിശ്ചയ ചടങ്ങുകൾ ഒരുമണിയോടെ കഴിഞ്ഞതിനെ തുടർന്ന് ഭക്ഷണത്തിനായി അതിഥികളെ ക്ഷണിച്ചുകൊണ്ട് സ്റ്റെയർകേസിന് സമീപം നിൽക്കുകയായിരുന്ന മഞ്ജുനാഥ് ലിഫ്റ്റ് നിർമ്മാണത്തിനായി പൊട്ടിച്ച ഭിത്തിക്കിടയിലൂടെ നിർമ്മാണത്തിലിരുന്ന ലിഫ്റ്റ് കുഴിയിലേക്ക് വീഴുകയായിരുന്നു.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

തലയ്ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ മഞ്ചു നാഥനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ നിരുത്തരവാദ പരമായി ചടങ്ങുകൾ സംഘടിപ്പിച്ചതും പൊളിച്ചിട്ട ഭിത്തിയുടെഭാഗത്ത് വേലിക്കെട്ടുകൾ ഇല്ലാതിരുന്നതും അപകട കാരണമായന്ന് പോലീസ് പറഞ്ഞു.

ഹോട്ടലുടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts