കഗ്ഗദാസപുരയിൽ കെട്ടിടത്തിൽനിന്നുവീണ് മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് കഗ്ഗദാസപുരയിൽ കെട്ടിടത്തിൽനിന്നുവീണ്  മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കര താന്നിമൂട്ടിൽ വീട്ടിൽ റിഥിൻ രാജൻ(30) ആണ് മരിച്ചത്.

കഗ്ഗദാസപുരയിലെ ശീതീകരണ പ്ലാന്റിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. കഗ്ഗദാസപുരയിലെ 21-ാം ക്രോസിൽ റിഥിൻ താമസിച്ചിരുന്ന കെട്ടിടത്തിൽനിന്ന്‌ വീഴുകയായിരുന്നു.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്കുകൊണ്ടുപോയി.

ഭാര്യ: അനിത ജോൺ. മക്കൾ: ഹെലൻ, ഹെൽന. ശവസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വടശ്ശേരിക്കര കാർമൽ മാർത്തോമാപള്ളി സെമിത്തേരിയിൽ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts